This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര കാര്‍ഷികകേന്ദ്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 12: | വരി 12: | ||
1943-ല്‍ ഐക്യരാഷ്ട്രസഭയുടെ കാര്‍ഷികവിഭാഗമായ ഭക്ഷ്യകാര്‍ഷികസംഘടന (Food and Agricultural Organization) രൂപംകൊണ്ടതോടെ അന്താരാഷ്ട്രകാര്‍ഷികകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രം ഭക്ഷ്യകാര്‍ഷികസംഘടനയുമായി ലയിപ്പിക്കണമെന്നും നിര്‍ദേശങ്ങളുണ്ടായി. 1946 ജൂല. 31-നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. കേന്ദ്രം നടത്തിവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ സംഘടനയെ ഏല്പിച്ചു. കേന്ദ്രത്തിന്റെ വകയായ ഡേവിഡ് ലൂബിന്‍ സ്മാരകഗ്രന്ഥശാലയും ഭക്ഷ്യകാര്‍ഷികസംഘടനയ്ക്ക് കൈമാറ്റം ചെയ്തു. നോ: ഭക്ഷ്യകാര്‍ഷികസംഘടന. | 1943-ല്‍ ഐക്യരാഷ്ട്രസഭയുടെ കാര്‍ഷികവിഭാഗമായ ഭക്ഷ്യകാര്‍ഷികസംഘടന (Food and Agricultural Organization) രൂപംകൊണ്ടതോടെ അന്താരാഷ്ട്രകാര്‍ഷികകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രം ഭക്ഷ്യകാര്‍ഷികസംഘടനയുമായി ലയിപ്പിക്കണമെന്നും നിര്‍ദേശങ്ങളുണ്ടായി. 1946 ജൂല. 31-നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. കേന്ദ്രം നടത്തിവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ സംഘടനയെ ഏല്പിച്ചു. കേന്ദ്രത്തിന്റെ വകയായ ഡേവിഡ് ലൂബിന്‍ സ്മാരകഗ്രന്ഥശാലയും ഭക്ഷ്യകാര്‍ഷികസംഘടനയ്ക്ക് കൈമാറ്റം ചെയ്തു. നോ: ഭക്ഷ്യകാര്‍ഷികസംഘടന. | ||
+ | [[Category:സംഘടന]] |
Current revision as of 11:08, 8 ഏപ്രില്‍ 2008
അന്താരാഷ്ട്ര കാര്‍ഷികകേന്ദ്രം
കൃഷിക്കാരുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി അന്താരാഷ്ട്രീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സ്ഥാപനം (International Institute of Agriculture). വിള ഉത്പാദനം, കന്നുകാലിസമ്പത്ത്, കാര്‍ഷികോത്പന്നങ്ങളുടെ വില, കാര്‍ഷികവിപണനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുക, അവ സാംഖ്യികമായി അപഗ്രഥിക്കുക, ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ഈ കേന്ദ്രത്തിന്റെ ശ്രദ്ധാര്‍ഹമായ സേവനങ്ങള്‍. ഈ കേന്ദ്രം കാര്‍ഷിക നിയമ നിര്‍മാണം, കാര്‍ഷിക സഹകരണകേന്ദ്രങ്ങള്‍ എന്നിവയെപ്പറ്റി സമഗ്രമായി പഠിക്കുകയും ചെയ്തിരുന്നു.
1905 മേയ് മാസത്തില്‍ ആരംഭിച്ച ഈ കേന്ദ്രത്തിന്റെ സ്ഥാപകന്‍ കാലിഫോര്‍ണിയയില്‍ സാക്രമെന്റോ നഗരത്തിലെ ഒരു വ്യാപാരിയായ ഡേവിഡ് ലൂബിന്‍ ആണ്. ഇറ്റലിയിലെ രാജാവായിരുന്ന വിക്ടര്‍ എമ്മാനുവല്‍ മൂന്നാമന്റെ ക്ഷണപ്രകാരം 1905-ല്‍ റോമില്‍ സമ്മേളിച്ച യോഗത്തിലാണ് ഈ കേന്ദ്രം സ്ഥാപിക്കുവാനുള്ള തീരുമാനമെടുത്തത്. ഈ കേന്ദ്രത്തിന്റെ നിര്‍ദേശപത്രികയ്ക്ക് 77 രാഷ്ട്രങ്ങളുടെ പിന്‍തുണയുണ്ടായിരുന്നു.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കാറുള്ള 'ജനറല്‍ അസംബ്ളി'യാണ് കേന്ദ്രത്തിന്റെ നിയമനിര്‍മാണസമിതി. അസംബ്ളികൂടാതെ മറ്റു പല സമിതികളും കേന്ദ്രത്തിനുണ്ട്. കേന്ദ്രത്തിന്റെ അധീനതയിലുള്ള ഗ്രന്ഥശാല ലോകത്ത് അന്നുണ്ടായിരുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നായിരുന്നു. കേന്ദ്രത്തിന്റെ നടത്തിപ്പിനുവേണ്ട ധനസഹായം നല്കിയിരുന്നത് അംഗരാഷ്ട്രങ്ങളാണ്.
ഇംഗ്ളീഷ്-ഫ്രഞ്ച് ഭാഷകളില്‍ പല ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രത്യേക റിപ്പോര്‍ട്ടുകളും ഈ സ്ഥാപനം പ്രകാശനം ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ റിവ്യൂ ഒഫ് അഗ്രികള്‍ച്ചറല്‍ എക്കണോമിക്സ് എന്ന പ്രസിദ്ധീകരണം അഞ്ചു ഭാഷകളില്‍ പ്രകാശിപ്പിച്ചിരുന്നു.
ആഗോളവ്യാപകമായി 1930-ലും 1940-ലും കാര്‍ഷിക കാനേഷുമാരിയെടുക്കാനുള്ള ശ്രമം നടത്തിയത് ഈ കേന്ദ്രമാണ്. ഈ കേന്ദ്രം ലീഗ് ഒഫ് നേഷന്‍സ്, അന്താരാഷ്ട്രതൊഴില്‍സംഘടന എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് കാര്‍ഷിക പുരോഗതിക്കാവശ്യമായ പല പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. രണ്ടാംലോകയുദ്ധകാലത്ത് ചുരുങ്ങിയ തോതിലെങ്കിലും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവന്നിരുന്നു.
1943-ല്‍ ഐക്യരാഷ്ട്രസഭയുടെ കാര്‍ഷികവിഭാഗമായ ഭക്ഷ്യകാര്‍ഷികസംഘടന (Food and Agricultural Organization) രൂപംകൊണ്ടതോടെ അന്താരാഷ്ട്രകാര്‍ഷികകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രം ഭക്ഷ്യകാര്‍ഷികസംഘടനയുമായി ലയിപ്പിക്കണമെന്നും നിര്‍ദേശങ്ങളുണ്ടായി. 1946 ജൂല. 31-നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. കേന്ദ്രം നടത്തിവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ സംഘടനയെ ഏല്പിച്ചു. കേന്ദ്രത്തിന്റെ വകയായ ഡേവിഡ് ലൂബിന്‍ സ്മാരകഗ്രന്ഥശാലയും ഭക്ഷ്യകാര്‍ഷികസംഘടനയ്ക്ക് കൈമാറ്റം ചെയ്തു. നോ: ഭക്ഷ്യകാര്‍ഷികസംഘടന.