This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനന്തപദ്മനാഭ ഗോസ്വാമി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.66.62 (സംവാദം)
(New page: = അനന്തപദ്മനാഭ ഗോസ്വാമി (19-ാം ശ.) = കഥാകാലക്ഷേപ പ്രസ്ഥാനത്തിന്റെ ജനയിതാക...)
അടുത്ത വ്യത്യാസം →
09:31, 4 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനന്തപദ്മനാഭ ഗോസ്വാമി (19-ാം ശ.)
കഥാകാലക്ഷേപ പ്രസ്ഥാനത്തിന്റെ ജനയിതാക്കളില്‍ ഒരാള്‍. തഞ്ചാവൂരില്‍ ആദ്യമായി ഈ കല പ്രചരിപ്പിച്ചത് ഇദ്ദേഹമാണ്. 19-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ മഹാരാഷ്ട്രയില്‍ ജനിച്ചു. ജീവിതത്തിന്റെ അധികകാലവും കഴിച്ചുകൂട്ടിയത് തഞ്ചാവൂരിലാണ്. തഞ്ചാവൂരിലെ രാജാക്കന്‍മാരായിരുന്ന ശരഭോജി, ശിവാജി എന്നിവരുടെ ആസ്ഥാനഗായകനായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1837-ല്‍ സ്വാതിതിരുനാളിന്റെ ക്ഷണം അനുസരിച്ച് ഇദ്ദേഹം തിരുവനന്തപുരത്തു വരികയും രാജകീയ വിദ്വത്സദസിലെ ഒരംഗമായിത്തീരുകയും ചെയ്തു. സ്വാതിതിരുനാളിന്റെ കൃതികളായ അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം എന്നിവ ആദ്യമായി ഹരികഥാരൂപത്തില്‍ ആക്കിയത് അനന്തപത്മനാഭ ഗോസ്വാമിയാണെന്നു വിശ്വസിക്കപ്പെടുന്നു. ഈ ഗ്രന്ഥങ്ങളുടെ രചനയ്ക്ക് മഹാരാജാവിനു പ്രേരണ നല്കിയതും ഇദ്ദേഹമായിരുന്നു. 'കോകിലകണ്ഠന്‍' എന്ന ബിരുദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
(വി.എസ്. നമ്പൂതിരിപ്പാട്)