This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തന്‍പിള്ള, പി.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.66.62 (സംവാദം)
(New page: = അനന്തന്‍പിള്ള, പി. (1886 - 1966) = മലയാള സാഹിത്യകാരന്‍. 1886 ജൂണില്‍ (കൊ.വ. 1061 ഇടവം 31-...)
അടുത്ത വ്യത്യാസം →

09:29, 4 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനന്തന്‍പിള്ള, പി. (1886 - 1966)

മലയാള സാഹിത്യകാരന്‍. 1886 ജൂണില്‍ (കൊ.വ. 1061 ഇടവം 31-ന്) വരാപ്പുഴയ്ക്കടുത്തു ദേശം ഗ്രാമത്തില്‍ മുണ്ടന്‍പ്ളാക്കല്‍ ശങ്കുനായരുടെയും പാപ്പിയമ്മയുടെയും പുത്രനായി ജനിച്ചു. ബാല്യകാലത്തുതന്നെ കിഴക്കേ മഠത്തില്‍ കുഞ്ഞുണ്ണിത്തമ്പുരാന്റെ അടുത്തുനിന്നു സംസ്കൃതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചു. ആലുവാ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്ത് മഹാരാജാസ് കോളജില്‍ എഫ്.എ.യ്ക്കു ചേര്‍ന്നു. 1915-ല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ്സായി. മലയാളവും സംസ്കൃതവും ഐച്ഛികമായെടുത്തു പഠിച്ച് തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് 1917-ല്‍ ഒന്നാം റാങ്കോടുകൂടി ജയിച്ച് കേരളവര്‍മ-മെഡല്‍ നേടി. പിന്നീട് ഇദ്ദേഹം മോഡല്‍സ്കൂള്‍ അധ്യാപകനായി. പ്രൈവറ്റായി പഠിച്ച് 1919-ല്‍ എം.എ. പാസ്സായി. തിരുവനന്തപുരം മഹാരാജാസ് കോളജില്‍ 1920-ല്‍ ട്യൂട്ടറും 1924-ല്‍ ലക്ചററും ആയി നിയമിക്കപ്പെട്ടു.

സ്ഥിരോത്സാഹംകൊണ്ട് ജീവിതോത്കര്‍ഷത്തിന്റെ പടികള്‍ കയറി ഉന്നതപദം പ്രാപിച്ച ആളാണ് അനന്തന്‍പിള്ള. മദ്രാസ് സര്‍വകലാശാലയിലെ അക്കാദമിക് കൌണ്‍സില്‍ മെമ്പര്‍, എം.എ. മുതലായ ഉന്നത പരീക്ഷകളുടെ ചെയര്‍മാന്‍, അണ്ണാമല സര്‍വകലാശാലയില്‍ ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗവും മുഖ്യപരീക്ഷകനും, തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ സെനറ്റുമെമ്പര്‍, വിദ്യാഭിവര്‍ധിനി മഹാസഭയുടെ കാര്യദര്‍ശി ഇങ്ങനെ വിവിധസ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. തിരുപ്പതിയില്‍ ചേര്‍ന്ന പൌരസ്ത്യഭാഷാസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് പ്രതിനിധിയായി ഇദ്ദേഹം സംബന്ധിച്ചു. വളരെ പ്രശസ്തമായിരുന്ന സഹൃദയ മാസികയുടെ എല്ലാ ചുമതലയും ഇദ്ദേഹമാണ് വഹിച്ചത്.

ബാലസാഹിത്യം, ഉപന്യാസം, നോവല്‍, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അനന്തന്‍പിള്ള ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഉപന്യാസങ്ങളില്‍ പ്രബന്ധപാരിജാതം, പ്രബന്ധരത്നാകരം, സാഹിത്യ പ്രസംഗമാല എന്നിവയും ജീവചരിത്രത്തില്‍ മില്‍ട്ടണ്‍, കേരളപാണിനി എന്നിവയും എടുത്തുപറയേണ്ട കൃതികളാണ്. 1966 മേയ് 22-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍