This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അദ്വാനി, കല്യാണ്‍ബൂല്‍ചന്ദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അദ്വാനി, കല്യാണ്‍ബൂല്‍ചന്ദ് (1911 - ) = സിന്ധി സാഹിത്യകാരന്. സിന്ധിലെ ഹൈദ...) |
|||
വരി 6: | വരി 6: | ||
കാളിദാസശാകുന്തളം സിന്ധിഭാഷയില്‍ ആദ്യമായി പരിഭാഷപ്പെടുത്തിയത് അദ്വാനിയാണ്. ഷാഹ്, സാമീ, സചല്‍ എന്നീ മൂന്ന് സിന്ധി കവികളുടെ കൃതികളെപ്പറ്റി അദ്വാനി എഴുതിയിട്ടുള്ള വിമര്‍ശനങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഷാഹ്-ജോ-റിസാലോ, റാസ്-ഓ-നിയാസ് എന്നീ കവിതാസമാഹാരങ്ങള്‍ അദ്വാനിയുടെ പ്രകൃഷ്ടകൃതികളായി കരുതപ്പെടുന്നു. ഷാ ലത്തീഫ് എന്ന സിന്ധി സാഹിത്യകാരന്റെ ജീവചരിത്രം ഇംഗ്ളീഷില്‍ രചിച്ചത് കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഷാഹ്-ജോ-റിസാലോ എന്ന കവിതാസമാഹാരത്തിന് 1968-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. 1970-ല്‍ അദ്വാനി സോവിയറ്റ്നാടും ഫ്രാന്‍സും സന്ദര്‍ശിച്ചു. | കാളിദാസശാകുന്തളം സിന്ധിഭാഷയില്‍ ആദ്യമായി പരിഭാഷപ്പെടുത്തിയത് അദ്വാനിയാണ്. ഷാഹ്, സാമീ, സചല്‍ എന്നീ മൂന്ന് സിന്ധി കവികളുടെ കൃതികളെപ്പറ്റി അദ്വാനി എഴുതിയിട്ടുള്ള വിമര്‍ശനങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഷാഹ്-ജോ-റിസാലോ, റാസ്-ഓ-നിയാസ് എന്നീ കവിതാസമാഹാരങ്ങള്‍ അദ്വാനിയുടെ പ്രകൃഷ്ടകൃതികളായി കരുതപ്പെടുന്നു. ഷാ ലത്തീഫ് എന്ന സിന്ധി സാഹിത്യകാരന്റെ ജീവചരിത്രം ഇംഗ്ളീഷില്‍ രചിച്ചത് കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഷാഹ്-ജോ-റിസാലോ എന്ന കവിതാസമാഹാരത്തിന് 1968-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. 1970-ല്‍ അദ്വാനി സോവിയറ്റ്നാടും ഫ്രാന്‍സും സന്ദര്‍ശിച്ചു. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 09:46, 8 ഏപ്രില്‍ 2008
അദ്വാനി, കല്യാണ്‍ബൂല്‍ചന്ദ് (1911 - )
സിന്ധി സാഹിത്യകാരന്. സിന്ധിലെ ഹൈദരാബാദില്‍ 1911-ല്‍ ജനിച്ചു. ഡി.ജി. നാഷനല്‍ കോളജില്‍ സിന്ധിയുടെയും പേര്‍ഷ്യന്റെയും പ്രൊഫസറായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിനുശേഷം മുംബൈയിലെ ജയ്ഹിന്ദ് കോളജില്‍ ഇംഗ്ളിഷ്, പേര്‍ഷ്യന്‍ എന്നീ ഭാഷകളുടെ പ്രൊഫസറായി ജോലിനോക്കി.
കാളിദാസശാകുന്തളം സിന്ധിഭാഷയില്‍ ആദ്യമായി പരിഭാഷപ്പെടുത്തിയത് അദ്വാനിയാണ്. ഷാഹ്, സാമീ, സചല്‍ എന്നീ മൂന്ന് സിന്ധി കവികളുടെ കൃതികളെപ്പറ്റി അദ്വാനി എഴുതിയിട്ടുള്ള വിമര്‍ശനങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഷാഹ്-ജോ-റിസാലോ, റാസ്-ഓ-നിയാസ് എന്നീ കവിതാസമാഹാരങ്ങള്‍ അദ്വാനിയുടെ പ്രകൃഷ്ടകൃതികളായി കരുതപ്പെടുന്നു. ഷാ ലത്തീഫ് എന്ന സിന്ധി സാഹിത്യകാരന്റെ ജീവചരിത്രം ഇംഗ്ളീഷില്‍ രചിച്ചത് കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഷാഹ്-ജോ-റിസാലോ എന്ന കവിതാസമാഹാരത്തിന് 1968-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. 1970-ല്‍ അദ്വാനി സോവിയറ്റ്നാടും ഫ്രാന്‍സും സന്ദര്‍ശിച്ചു.