This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഥീനിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 10: | വരി 10: | ||
യൂറോപ്പിലും യു.എസ്സിലും സ്ഥാപിതമായ പല ശാസ്ത്രസാഹിത്യസമിതികളും സാഹിത്യകൃതികളുടെ സമാഹാരങ്ങളും ആനുകാലിക സാഹിത്യപ്രസിദ്ധീകരണങ്ങളും അഥീനിയം എന്ന പേരില്‍ അറിയപ്പെടുന്നു. ബല്‍ജിയത്തിലും ഹോളണ്ടിലുമുള്ള ഹൈസ്കൂളുകളും ഈ പേരില്‍ പ്രസിദ്ധമായിട്ടുണ്ട്. 1824-ല്‍ തോമസ് മൂറും (1779-1852) വാള്‍ട്ടര്‍ സ്കോട്ടും (1771-1832) കൂടി ലണ്ടനില്‍ സ്ഥാപിച്ചിരുന്ന ഒരു ശാസ്ത്ര-സാഹിത്യക്ളബ്ബിനും ഈ പേരില്‍ പ്രസിദ്ധിയുണ്ട്. നോ: അഥീന | യൂറോപ്പിലും യു.എസ്സിലും സ്ഥാപിതമായ പല ശാസ്ത്രസാഹിത്യസമിതികളും സാഹിത്യകൃതികളുടെ സമാഹാരങ്ങളും ആനുകാലിക സാഹിത്യപ്രസിദ്ധീകരണങ്ങളും അഥീനിയം എന്ന പേരില്‍ അറിയപ്പെടുന്നു. ബല്‍ജിയത്തിലും ഹോളണ്ടിലുമുള്ള ഹൈസ്കൂളുകളും ഈ പേരില്‍ പ്രസിദ്ധമായിട്ടുണ്ട്. 1824-ല്‍ തോമസ് മൂറും (1779-1852) വാള്‍ട്ടര്‍ സ്കോട്ടും (1771-1832) കൂടി ലണ്ടനില്‍ സ്ഥാപിച്ചിരുന്ന ഒരു ശാസ്ത്ര-സാഹിത്യക്ളബ്ബിനും ഈ പേരില്‍ പ്രസിദ്ധിയുണ്ട്. നോ: അഥീന | ||
+ | [[Category:മതം]] |
Current revision as of 09:41, 8 ഏപ്രില്‍ 2008
അഥീനിയം
Athenium
പ്രാചീന ഗ്രീസിലെ, അഥീനദേവിക്ക് അര്‍പ്പിക്കപ്പെട്ട ക്ഷേത്രം. അഥീനദേവിക്ക് സമര്‍പ്പിക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും അഥീനിയം എന്നു പറയാറുണ്ട്. ആഥന്‍സിലെ അഥീനാക്ഷേത്രത്തിനാണ് ഇവയില്‍ പ്രാമാണ്യം. കവികളും കലാകാരന്മാരും അവരുടെ കൃതികളും സംഭാവനകളും അവതരിപ്പിക്കാനുള്ള വേദിയായി ഈ മന്ദിരത്തെ ഉപയോഗിച്ചുവന്നു. പ്രസംഗകല, നിയമം, തത്ത്വശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അധ്യാപനം നല്കത്തക്ക കഴിവുള്ള പണ്ഡിതന്മാര് ഈ സ്ഥാപനത്തെ അതാതുകാലത്ത് സേവിച്ചിരുന്നു.
ഹാഡ്രിയന്‍ ചക്രവര്‍ത്തി (എ.ഡി. 76-138) റോമിലെ കാപ്പിറ്റോളിന് മൌണ്ടില്‍ 135-നടുത്ത് സ്ഥാപിച്ച ഒരു വിദ്യാപീഠവും അഥീനിയം എന്ന പേരില്‍ അറിയപ്പെടുന്നു. തിയൊഡോഷ്യസ് II (401-450) ഇതുപോലുള്ള വിദ്യാപീഠങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലും പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും സ്ഥാപിച്ചിരുന്നു. 'സ്കോളാറൊമാന' എന്ന പേരില്‍ എ.ഡി. 5-ാം ശ.വരെ പ്രശസ്തമായ നിലയില്‍ ഈ വിദ്യാമന്ദിരങ്ങള്‍ നിലവിലിരുന്നു.
യൂറോപ്പിലും യു.എസ്സിലും സ്ഥാപിതമായ പല ശാസ്ത്രസാഹിത്യസമിതികളും സാഹിത്യകൃതികളുടെ സമാഹാരങ്ങളും ആനുകാലിക സാഹിത്യപ്രസിദ്ധീകരണങ്ങളും അഥീനിയം എന്ന പേരില്‍ അറിയപ്പെടുന്നു. ബല്‍ജിയത്തിലും ഹോളണ്ടിലുമുള്ള ഹൈസ്കൂളുകളും ഈ പേരില്‍ പ്രസിദ്ധമായിട്ടുണ്ട്. 1824-ല്‍ തോമസ് മൂറും (1779-1852) വാള്‍ട്ടര്‍ സ്കോട്ടും (1771-1832) കൂടി ലണ്ടനില്‍ സ്ഥാപിച്ചിരുന്ന ഒരു ശാസ്ത്ര-സാഹിത്യക്ളബ്ബിനും ഈ പേരില്‍ പ്രസിദ്ധിയുണ്ട്. നോ: അഥീന