This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോസ്തലിക വിശ്വാസപ്രമാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 10: വരി 10:
(ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍)
(ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍)
 +
[[Category:പുരാണം]]

Current revision as of 09:18, 8 ഏപ്രില്‍ 2008

അപ്പോസ്തലിക വിശ്വാസപ്രമാണം

Apostolic Creed

പ്രധാന ക്രൈസ്തവ വിശ്വാസ സത്യങ്ങളുടെ ആധികാരികവും സംക്ഷിപ്തവുമായ പ്രഖ്യാപനം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവത്തിലുള്ള വിശ്വാസപ്രഖ്യാപനമാണ് ഇതിന്റെ കാതല്‍.

അപ്പോസ്തലവിശ്വാസപ്രമാണം എന്നറിയപ്പെടുന്ന ഈ പുരാതന ധര്‍മസംഹിത റോമന്‍ കത്തോലിക്കസഭ, ആംഗ്ളിക്കന്‍ സഭ, മറ്റു പ്രൊട്ടസ്റ്റന്റുസഭകള്‍ എന്നിവയുടെ ആരാധനാക്രമങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് പന്ത്രണ്ട് അപ്പോസ്തലന്‍മാരുടെ കൃതിയാണെന്ന ഐതിഹ്യം ആധുനിക ദൈവശാസ്ത്ര പണ്ഡിതന്‍മാര്‍ സ്വീകരിക്കുന്നില്ല. എങ്കിലും ഇതിന്റെ ഉദ്ഭവം അപ്പോസ്തലന്‍മാരുടെ പ്രസംഗങ്ങളില്‍നിന്നാണ് എന്ന് ചിലര്‍ സമ്മതിക്കുന്നു. എ.ഡി. 3-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ സാരാംശത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ രൂപത്തോടു യോജിക്കുന്ന ഒരു വിശ്വാസപ്രമാണം നിലവിലിരുന്നതായി ഹിപ്പോളിറ്റസിന്റെ അപ്പോസ്തലിക പാരമ്പര്യ(Apostolic Tradition)ത്തില്‍ നിന്ന് ഊഹിക്കാം. ആറാം ശ.-ത്തില്‍ ഫ്രാന്‍സിലാണ് ഈ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവം. ഷാര്‍ളമെയിന്‍ ചക്രവര്‍ത്തി ഇതിനെ യൂറോപ്പില്‍ പ്രചരിപ്പിച്ചു. 11-ാം ശ.-ത്തിലാണ് ഇത് റോമന്‍ ആരാധനാക്രമത്തില്‍ സ്ഥലം പിടിച്ചത്. 13-ാം ശ.-ത്തില്‍ അപ്പോസ്തലിക വിശ്വാസപ്രമാണം പാശ്ചാത്യസഭയില്‍ പൊതുവേ അംഗീകൃതമായി.

'സര്‍വശക്തിയുള്ള പിതാവായി ആകാശത്തിന്റേയും ഭൂമിയുടേയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റേയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,' എന്ന് തുടങ്ങുന്ന വിശ്വാസപ്രമാണത്തില്‍ ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസത്തേയും ക്രിസ്തുവിന്റെ മനുഷ്യാവതാരം, മരണം, ഉയിര്‍പ്പ് എന്നിവയിലൂടെ സാധിതമായിരിക്കുന്ന മാനവരക്ഷയേയും പറ്റി പ്രസ്താവിക്കുന്നു. കൂടാതെ സഭാ പുണ്യവാളന്‍മാരുടെ ഐക്യം, മാമ്മോദീസ, മരിച്ചുപോയവരുടെ ഉയിര്‍പ്പ്, നിത്യജീവിതം എന്നിവയെപ്പറ്റിയും പരാമര്‍ശിക്കുന്നു. ഇതിന്റെ മൂലഭാഷ ഗ്രീക്കായിരുന്നുവെന്ന് അഭിപ്രായമുണ്ട്. ഈ വിശ്വാസപ്രഖ്യാപനത്തിന് പ്രാദേശികസഭകളില്‍ വാക്യഘടനയിലും മറ്റും ചില വ്യത്യാസങ്ങള്‍ കാണാം.


(ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍