This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിസ്വാര്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അതിസ്വാര്യ = സാമസപ്തകത്തിന്റെ ഏറ്റവും ഒടുവിലത്തെ സ്വരം. ക്രുഷ്ട, പ്ര...)
 
വരി 9: വരി 9:
(ഡോ. സി.കെ. രേവമ്മ)
(ഡോ. സി.കെ. രേവമ്മ)
 +
[[Category:സംഗീതം]]

Current revision as of 09:14, 8 ഏപ്രില്‍ 2008

അതിസ്വാര്യ

സാമസപ്തകത്തിന്റെ ഏറ്റവും ഒടുവിലത്തെ സ്വരം. ക്രുഷ്ട, പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ഥ, മന്ദ്ര, അതിസ്വാര്യ എന്നിവയാണ് സാമസപ്തകസ്വരങ്ങള്‍.

ഉദാത്തം, അനുദാത്തം, സ്വരിതം എന്നീ മൂന്നു സ്വരങ്ങളായിരുന്നു വേദപാരായണത്തിന് ആദികാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഉദാത്തമെന്നാല്‍ ഉച്ചസ്വരമെന്നും അനുദാത്തമെന്നാല്‍ അതിന്റെ താഴെയുള്ള സ്വരമെന്നും സ്വരിതമെന്നാല്‍ സ്ഥായീസ്വരമെന്നും വിവക്ഷിക്കപ്പെട്ടിരിക്കുന്നു. വേദപാരായണത്തിന്റെ ഗാനാത്മകത ക്രമമായി വളര്‍ന്നുകൊണ്ടിരുന്നു. സാമഗാനാലാപത്തിന്റെ ഘട്ടമായതോടെ പ്രായേണ സാമസപ്തകം ആവിര്‍ഭവിച്ചു. തുല്യാന്തരമുള്ള സ്വരങ്ങള്‍ അവരോഹണ ക്രമത്തില്‍ അടുക്കിയതാണ് സാമസപ്തകം. ഈ സ്വരങ്ങള്‍ ക്രമത്തിന് മധ്യമം, ഗാന്ധാരം, രി(ഋ)ഷഭം, ഷഡ്ജം, നിഷാദം, ധൈവതം, പഞ്ചമം ഇവയാണ്. (ഷഡ്ജം, രിഷഭം തുടങ്ങിയ പേരുകള്‍ വളരെ പിന്നീടു മാത്രമേ ആവിര്‍ഭവിച്ചിട്ടുള്ളൂ.)


സാമസപ്തകമാണ് ഭാരതീയ സംഗീതത്തിന് ബീജാവാപം ചെയ്തത്. ഷഡ്ജഗ്രാമത്തിന്റെ ഉദ്ഭവം ഇതില്‍ നിന്നാണ്.

(ഡോ. സി.കെ. രേവമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍