This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിപൂരിത ലായനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 5: | വരി 5: | ||
അതിപൂരിതലായനിയിലെ ലായക-ലേയ-'സന്തുലനം' (solvent-solute-equilibrium) മിതസ്ഥായി (meta stable) ആണ്. ഭാജനത്തിന്റെ ഉള്‍ഭിത്തികളില്‍ ഒരു സ്ഫടികദണ്ഡുകൊണ്ട് ഉരച്ചാല്‍ പോലും അതിനു ഭംഗം നേരിടുന്ന അതിപൂരിതലായനിയിലേക്കു ലേയത്തിന്റെ അത്യല്പമായ ഒരു തരി ഇട്ടുനോക്കുക. ലേയത്തിന്റെ ക്രിസ്റ്റലുകള്‍ ആ ലായനിയുടെ എല്ലാ ഭാഗത്തുനിന്നും ആവിര്‍ഭവിക്കുന്നതു കാണാം. നോ: ലായനികള്‍ | അതിപൂരിതലായനിയിലെ ലായക-ലേയ-'സന്തുലനം' (solvent-solute-equilibrium) മിതസ്ഥായി (meta stable) ആണ്. ഭാജനത്തിന്റെ ഉള്‍ഭിത്തികളില്‍ ഒരു സ്ഫടികദണ്ഡുകൊണ്ട് ഉരച്ചാല്‍ പോലും അതിനു ഭംഗം നേരിടുന്ന അതിപൂരിതലായനിയിലേക്കു ലേയത്തിന്റെ അത്യല്പമായ ഒരു തരി ഇട്ടുനോക്കുക. ലേയത്തിന്റെ ക്രിസ്റ്റലുകള്‍ ആ ലായനിയുടെ എല്ലാ ഭാഗത്തുനിന്നും ആവിര്‍ഭവിക്കുന്നതു കാണാം. നോ: ലായനികള്‍ | ||
+ | [[Category:രസതന്ത്രം]] |
Current revision as of 09:01, 8 ഏപ്രില്‍ 2008
അതിപൂരിത ലായനി
Super Saturated Solution
പൂരിതം (saturated) ആകുന്നതിനു വേണ്ടതിനെക്കാള്‍ അധികം ലേയം (solute) ഉള്‍ക്കൊള്ളുന്ന ലായനി (solution). ലായകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലേയത്തിന്റെ അളവ് അതാതു വസ്തുക്കളുടെ പ്രത്യേകതകളെയും താപനിലയെയും മര്‍ദത്തെയും ആശ്രയിച്ചിരിക്കും; അതിന് ഒരു പരിധിയുമുണ്ട്. പരിധിയോളം ലേയമുള്ക്കൊള്ളുന്ന ലായനിയാണ് പൂരിതലായനി (saturated solution). അതിപൂരിതലായനിയിലാകട്ടെ, ലേയം ഈ സാധാരണ പരിധിയിലധികം അലിഞ്ഞുചേര്‍ന്നു കിടക്കുന്നു. ഒരു ഉദാഹരണം എടുക്കാം. ജലം ലായകമായുപയോഗിച്ച് 20°C താപനിലയില്‍ ഹൈപ്പോ(Hypo)വിന്റെ ഒരു പൂരിതലായനിയുണ്ടാക്കിയാല് അതിലെ ലായക-ലേയ-അനുപാതം 100 : 84.5 ആയിരിക്കും. എന്നാല്‍ 100°C താപനിലയില്‍ ഒരു പൂരിതലായനിയുണ്ടാക്കി മുന്‍കരുതലോടെ അതിനെ 20°c വരെ തണുപ്പിച്ചാല്‍ ലായക-ലേയത്തിന്റെ അനുപാതം 100 : 428 ആയ ഒരു അതിപൂരിതലായനി ലഭിക്കുന്നതാണ്. അപ്പോള്‍ അതില്‍ 343.5 ഗ്രാം ഹൈപ്പോ വീതം (100 ഗ്രാം ജലത്തിന്) പരിധിയിലും കവിഞ്ഞ് ഉണ്ടായിരിക്കും.
അതിപൂരിതലായനിയിലെ ലായക-ലേയ-'സന്തുലനം' (solvent-solute-equilibrium) മിതസ്ഥായി (meta stable) ആണ്. ഭാജനത്തിന്റെ ഉള്‍ഭിത്തികളില്‍ ഒരു സ്ഫടികദണ്ഡുകൊണ്ട് ഉരച്ചാല്‍ പോലും അതിനു ഭംഗം നേരിടുന്ന അതിപൂരിതലായനിയിലേക്കു ലേയത്തിന്റെ അത്യല്പമായ ഒരു തരി ഇട്ടുനോക്കുക. ലേയത്തിന്റെ ക്രിസ്റ്റലുകള്‍ ആ ലായനിയുടെ എല്ലാ ഭാഗത്തുനിന്നും ആവിര്‍ഭവിക്കുന്നതു കാണാം. നോ: ലായനികള്‍