This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഫ്സല്‍ ഖാന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 3: | വരി 3: | ||
ബിജാപ്പൂര്‍ സുല്‍ത്താന്‍ അലി ആദില്‍ഷാ II-ാമന്റെ (ഭ.കാ. 1656-72) സേനാനി. ശിവജിയെ തോല്പിക്കാന്‍ 1659-ല്‍ ബിജാപ്പൂര്‍ സുല്‍ത്താന്‍ ഇദ്ദേഹത്തെ നിയോഗിച്ചു. വമ്പിച്ച സൈന്യത്തോടുകൂടി അഫ്സല്‍ ഖാന്‍ സറ്റാറയിലേക്ക് നീങ്ങി. പ്രതാപ്ഗഡ് കോട്ടയില്‍ സുരക്ഷിതനായിക്കഴിഞ്ഞുകൂടിയ ശിവജിയെ (1672-80) നേരിട്ടു യുദ്ധം ചെയ്തു തോല്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ അഫ്സല്‍ ഖാന്‍ തന്ത്രംമൂലം അദ്ദേഹത്തെ നേരിടാന്‍ ശ്രമിച്ചു. സമാധാന സന്ധിസംഭാഷണത്തിന് കൃഷ്ണാജി ഭാസ്ക്കര്‍ എന്നൊരാളെ ദൂതനായി അഫ്സല്‍ഖാന്‍ ശിവജിയുടെ സമീപത്തേക്കയച്ചു. അയാളില്‍ നിന്നും ശിവജി, അഫ്സല്‍ ഖാന്റെ യഥാര്‍ഥ ഉദ്ദേശ്യം മനസിലാക്കിയെന്നും നയജ്ഞനായ ശിവജി തന്റെ ആയുധങ്ങളെല്ലാം ഒളിച്ചുവച്ചുകൊണ്ടാണ് അഫ്സലിന്റെ മുന്നില്‍ ഹാജരായതെന്നും പറയപ്പെടുന്നു. തമ്മില്‍ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് പിന്നില്‍ക്കൂടി കുത്തിക്കൊല്ലാനായിരുന്നു അഫ്സല്‍ഖാന്റെ ഉദ്ദേശ്യമെന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. ഏതായാലും ശിവജി അഫ്സല്‍ഖാനെ കണ്ടപ്പോള്‍ സൌഹാര്‍ദഭാവത്തില്‍ ഗാഢമായി ആശ്ളേഷിക്കുകയും തന്റെ കൈവശം ഒളിച്ചുവച്ചിരുന്ന പുലിനഖാകൃതിയിലുള്ള ഒരു ആയുധം (ബാഗ്നാഖ്) കൊണ്ട് അഫ്സല്‍ ഖാന്റെ വയര്‍ കുത്തിപ്പിളര്‍ന്ന് വധിക്കുകയും ചെയ്തു (1659 ന. 20). അഫ്സല്‍ ഖാനേയും അദ്ദേഹത്തിന്റെ സേനയേയും ശിവജിയും സേനയും പതിയിരുന്നു നശിപ്പിച്ചതായും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. | ബിജാപ്പൂര്‍ സുല്‍ത്താന്‍ അലി ആദില്‍ഷാ II-ാമന്റെ (ഭ.കാ. 1656-72) സേനാനി. ശിവജിയെ തോല്പിക്കാന്‍ 1659-ല്‍ ബിജാപ്പൂര്‍ സുല്‍ത്താന്‍ ഇദ്ദേഹത്തെ നിയോഗിച്ചു. വമ്പിച്ച സൈന്യത്തോടുകൂടി അഫ്സല്‍ ഖാന്‍ സറ്റാറയിലേക്ക് നീങ്ങി. പ്രതാപ്ഗഡ് കോട്ടയില്‍ സുരക്ഷിതനായിക്കഴിഞ്ഞുകൂടിയ ശിവജിയെ (1672-80) നേരിട്ടു യുദ്ധം ചെയ്തു തോല്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ അഫ്സല്‍ ഖാന്‍ തന്ത്രംമൂലം അദ്ദേഹത്തെ നേരിടാന്‍ ശ്രമിച്ചു. സമാധാന സന്ധിസംഭാഷണത്തിന് കൃഷ്ണാജി ഭാസ്ക്കര്‍ എന്നൊരാളെ ദൂതനായി അഫ്സല്‍ഖാന്‍ ശിവജിയുടെ സമീപത്തേക്കയച്ചു. അയാളില്‍ നിന്നും ശിവജി, അഫ്സല്‍ ഖാന്റെ യഥാര്‍ഥ ഉദ്ദേശ്യം മനസിലാക്കിയെന്നും നയജ്ഞനായ ശിവജി തന്റെ ആയുധങ്ങളെല്ലാം ഒളിച്ചുവച്ചുകൊണ്ടാണ് അഫ്സലിന്റെ മുന്നില്‍ ഹാജരായതെന്നും പറയപ്പെടുന്നു. തമ്മില്‍ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് പിന്നില്‍ക്കൂടി കുത്തിക്കൊല്ലാനായിരുന്നു അഫ്സല്‍ഖാന്റെ ഉദ്ദേശ്യമെന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. ഏതായാലും ശിവജി അഫ്സല്‍ഖാനെ കണ്ടപ്പോള്‍ സൌഹാര്‍ദഭാവത്തില്‍ ഗാഢമായി ആശ്ളേഷിക്കുകയും തന്റെ കൈവശം ഒളിച്ചുവച്ചിരുന്ന പുലിനഖാകൃതിയിലുള്ള ഒരു ആയുധം (ബാഗ്നാഖ്) കൊണ്ട് അഫ്സല്‍ ഖാന്റെ വയര്‍ കുത്തിപ്പിളര്‍ന്ന് വധിക്കുകയും ചെയ്തു (1659 ന. 20). അഫ്സല്‍ ഖാനേയും അദ്ദേഹത്തിന്റെ സേനയേയും ശിവജിയും സേനയും പതിയിരുന്നു നശിപ്പിച്ചതായും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 08:56, 8 ഏപ്രില്‍ 2008
അഫ്സല്‍ ഖാന്‍ (? - 1659)
ബിജാപ്പൂര്‍ സുല്‍ത്താന്‍ അലി ആദില്‍ഷാ II-ാമന്റെ (ഭ.കാ. 1656-72) സേനാനി. ശിവജിയെ തോല്പിക്കാന്‍ 1659-ല്‍ ബിജാപ്പൂര്‍ സുല്‍ത്താന്‍ ഇദ്ദേഹത്തെ നിയോഗിച്ചു. വമ്പിച്ച സൈന്യത്തോടുകൂടി അഫ്സല്‍ ഖാന്‍ സറ്റാറയിലേക്ക് നീങ്ങി. പ്രതാപ്ഗഡ് കോട്ടയില്‍ സുരക്ഷിതനായിക്കഴിഞ്ഞുകൂടിയ ശിവജിയെ (1672-80) നേരിട്ടു യുദ്ധം ചെയ്തു തോല്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ അഫ്സല്‍ ഖാന്‍ തന്ത്രംമൂലം അദ്ദേഹത്തെ നേരിടാന്‍ ശ്രമിച്ചു. സമാധാന സന്ധിസംഭാഷണത്തിന് കൃഷ്ണാജി ഭാസ്ക്കര്‍ എന്നൊരാളെ ദൂതനായി അഫ്സല്‍ഖാന്‍ ശിവജിയുടെ സമീപത്തേക്കയച്ചു. അയാളില്‍ നിന്നും ശിവജി, അഫ്സല്‍ ഖാന്റെ യഥാര്‍ഥ ഉദ്ദേശ്യം മനസിലാക്കിയെന്നും നയജ്ഞനായ ശിവജി തന്റെ ആയുധങ്ങളെല്ലാം ഒളിച്ചുവച്ചുകൊണ്ടാണ് അഫ്സലിന്റെ മുന്നില്‍ ഹാജരായതെന്നും പറയപ്പെടുന്നു. തമ്മില്‍ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് പിന്നില്‍ക്കൂടി കുത്തിക്കൊല്ലാനായിരുന്നു അഫ്സല്‍ഖാന്റെ ഉദ്ദേശ്യമെന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. ഏതായാലും ശിവജി അഫ്സല്‍ഖാനെ കണ്ടപ്പോള്‍ സൌഹാര്‍ദഭാവത്തില്‍ ഗാഢമായി ആശ്ളേഷിക്കുകയും തന്റെ കൈവശം ഒളിച്ചുവച്ചിരുന്ന പുലിനഖാകൃതിയിലുള്ള ഒരു ആയുധം (ബാഗ്നാഖ്) കൊണ്ട് അഫ്സല്‍ ഖാന്റെ വയര്‍ കുത്തിപ്പിളര്‍ന്ന് വധിക്കുകയും ചെയ്തു (1659 ന. 20). അഫ്സല്‍ ഖാനേയും അദ്ദേഹത്തിന്റെ സേനയേയും ശിവജിയും സേനയും പതിയിരുന്നു നശിപ്പിച്ചതായും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.