This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബര്‍ഡീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 8: വരി 8:
യു.എസ്സിലെ തെക്കേ ഡെക്കോട്ടാ സംസ്ഥാനത്തിലും അബര്‍ഡീന്‍ എന്നു പേരുള്ള ഒരു നഗരമുണ്ട്. റെയില്‍വേ കേന്ദ്രമെന്ന നിലയില്‍ വ്യാപാര പ്രാധാന്യമുള്ള ഒരു നഗരമാണ് ഇത്.
യു.എസ്സിലെ തെക്കേ ഡെക്കോട്ടാ സംസ്ഥാനത്തിലും അബര്‍ഡീന്‍ എന്നു പേരുള്ള ഒരു നഗരമുണ്ട്. റെയില്‍വേ കേന്ദ്രമെന്ന നിലയില്‍ വ്യാപാര പ്രാധാന്യമുള്ള ഒരു നഗരമാണ് ഇത്.
 +
[[Category:സ്ഥലം]]

08:56, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബര്‍ഡീന്‍

Aberdeen


സ്കോട്ട്ലന്‍ഡിലെ ഒരു തുറമുഖനഗരം. അബര്‍ഡീന്‍ കൌണ്ടിയുടെ ആസ്ഥാനമായ ഈ പട്ടണം ഡീ, ഡോണ്‍ എന്നീ നദീമുഖങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നു. ഡീ നദീമുഖം തുറമുഖത്തിന്റെ പ്രകൃതിസൌകര്യങ്ങളെ വര്‍ധിപ്പിക്കുന്നു. സ്കോട്ട്ലന്‍ഡിലെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസകേന്ദ്രമായ അബര്‍ഡീന്‍ മനോഹരമായ നഗരമാണ്. ദൂരക്കാഴ്ചയില്‍ വെള്ളിപോലെ തിളങ്ങുന്ന ചാരനിറത്തിലുള്ള ഗ്രാനൈറ്റ് കല്ലുകളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങള്‍ നഗരത്തെ ആകര്‍ഷകമാക്കുന്നു. വന്‍ വ്യവസായങ്ങളുടെ കുറവ് ശുചിത്വം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. 'കടല്‍ക്കരയിലെ വെള്ളിനഗരം' എന്നാണ് തദ്ദേശീയര്‍ അബര്‍ഡീനെ വിശേഷിപ്പിക്കുന്നത്.

മത്സ്യബന്ധനമാണ് മുഖ്യതൊഴില്‍; തെക്കന്‍ നഗരങ്ങളിലേക്ക് ട്രെയിന്‍ മാര്‍ഗം മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്. രോമവസ്ത്രങ്ങള്‍ നിര്‍മിക്കുന്നതും ഗ്രാനൈറ്റ് കല്ലുകള്‍ ചെത്തുന്നതുമാണ് പ്രധാന വ്യവസായങ്ങള്‍. ഇവ കൂടാതെ പല ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അബര്‍ഡീന്റെ പ്രാധാന്യം മുഖ്യമായും ഒരു ഒഴിവുകാലസങ്കേതമെന്ന നിലയ്ക്കാണ്. ഡോണ്‍നദിക്കു കുറുകെയുള്ള ബ്രിഗ് ഓ ബാള്‍ഗോണി (Brig O' balgownie) പാലം 14-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. ഇവിടത്തെ സര്‍വകലാശാല 1494-ല്‍ സ്ഥാപിക്കപ്പെട്ടു.

യു.എസ്സിലെ തെക്കേ ഡെക്കോട്ടാ സംസ്ഥാനത്തിലും അബര്‍ഡീന്‍ എന്നു പേരുള്ള ഒരു നഗരമുണ്ട്. റെയില്‍വേ കേന്ദ്രമെന്ന നിലയില്‍ വ്യാപാര പ്രാധാന്യമുള്ള ഒരു നഗരമാണ് ഇത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍