This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധോമൂത്ര മാര്ഗത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.66.62 (സംവാദം)
(New page: = അധോമൂത്ര മാര്ഗത = ഒ്യുീുമറശമ മൂത്രദ്വാരം മൂത്രക്കുഴലിന്റെ നിജസ്ഥാ...)
അടുത്ത വ്യത്യാസം →
06:54, 4 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അധോമൂത്ര മാര്ഗത
ഒ്യുീുമറശമ
മൂത്രദ്വാരം മൂത്രക്കുഴലിന്റെ നിജസ്ഥാനത്തു നിന്ന് താഴെയോ ഗുഹ്യപ്രദേശത്തോ സ്ഥിതിചെയ്യുന്ന ജന്മസിദ്ധ വൈകല്യം. പുരുഷന്മാരില് 350-ന് ഒന്ന് എന്ന തോതില്‍ ഈ വൈകൃതം ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ഗ്ളാന്ഡുലര് (ഴഹമിറൌഹമൃ), കൊറോണല്‍ (രീൃീിമഹ), പീനിയല്‍ (ുലിശമഹ), പീനോ-സ്ക്രോട്ടല്‍ (ുലിീരൃീെമേഹ), പെരിണിയല്‍ (ുലൃശിലമഹ) എന്നീ അഞ്ചുവിധത്തില്‍ മൂത്രദ്വാരത്തിന്റെ സ്ഥാനഭേദമനുസരിച്ച് അധോമൂത്ര മാര്ഗതയെ തരംതിരിച്ചിട്ടുണ്ട്. ഗ്ളാന്ഡുലാര് അധോമൂത്രമാര്ഗതയാണ് ഏറ്റവും അധികം കണ്ടുവരുന്നത്. മൂത്രക്കുഴലിനു പകരം നാരുകളുള്ള പേശികള്‍ തത്സ്ഥാനത്തു കാണുന്നതാണ് ഇതിന്റെ ലക്ഷണം. ശസ്ത്രക്രിയവഴി ഈ ക്രമക്കേട് കുറെയൊക്കെ പരിഹരിക്കാവുന്നതാണ്.
(ഡോ. നളിനി വാസു)