This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോള്‍, ഫ്രാങ്ക് നെല്‍സന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==കോള്‍, ഫ്രാങ്ക് നെല്‍സന്‍== ==Cole, Frank Nelson(1861 1926) == അമേരിക്കന്‍ മാത്തമ...) |
(→Cole, Frank Nelson(1861 1926)) |
||
വരി 1: | വരി 1: | ||
==കോള്‍, ഫ്രാങ്ക് നെല്‍സന്‍== | ==കോള്‍, ഫ്രാങ്ക് നെല്‍സന്‍== | ||
- | ==Cole, Frank Nelson(1861 1926) == | + | ===Cole, Frank Nelson(1861 1926) === |
അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി സ്ഥാപിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗണിതശാസ്ത്രജ്ഞന്‍. 1861 സെപ്. 20-ന് മാസച്യുസെറ്റ്സിലെ ആഷ്ലന്‍ഡില്‍ ജനിച്ചു. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1882-ല്‍ എ.ബി. ബിരുദം നേടി. ലിപ്സിഗില്‍ പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ഫെലിക്സ് ക്ലൈനിന്റെ കീഴില്‍ ഫെലോഷിപ്പോടുകൂടി രണ്ടുവര്‍ഷം പഠനം നടത്തി. ഫലനസിദ്ധാന്ത (Theory of functions)ത്തില്‍ ലക്ചററായി 1885-ല്‍ ഹാര്‍വാഡില്‍ കോള്‍ തിരിച്ചെത്തി. ഷഡ്ഘാത സമവാക്യ (sixth degree equation) സിദ്ധാന്തത്തില്‍ ഇദ്ദേഹം ചെയ്ത ഗവേഷണപ്രബന്ധത്തിന് അടുത്തവര്‍ഷം പിഎച്ച്.ഡിയും ലഭിച്ചു. 1888-ല്‍ ഇദ്ദേഹം മിഷിഗന്‍ യൂണിവേഴ്സിറ്റിയിലേക്കു പോയി 1895-ല്‍ കൊളംബിയയിലേക്കും. കോളിന്റെ ഗവേഷണം മിക്കവാറും അഭാജ്യ സംഖ്യകള്‍ (prime numbers), സംഖ്യാസിദ്ധാന്തം (number theory), ഗ്രൂപ്പ് സിദ്ധാന്തം എന്നീ മേഖലകളിലായിരുന്നു. 1896 മുതല്‍ 26 വര്‍ഷം ഇദ്ദേഹം അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു; 1897 മുതല്‍ 23 വര്‍ഷം ഗണിതശാസ്ത്ര പ്രസിദ്ധീകരണമായ ബുള്ളറ്റിന്റെ എഡിറ്റോറിയല്‍ സമിതിയംഗമായും. 1920-ല്‍ കോള്‍ ഇതില്‍നിന്നു പിരിഞ്ഞപ്പോള്‍ ലഭിച്ച പാരിതോഷികം 'ബീജഗണിത'ത്തില്‍ ഫ്രാങ്ക് നെല്‍സന്‍ കോള്‍ സമ്മാനം ഏര്‍പ്പെടുത്താന്‍ വിനിയോഗിച്ചു. 1921-ലെ ബുള്ളറ്റിന്‍ കോളിനു സമര്‍പ്പണം ചെയ്യപ്പെട്ടിരുന്നു. 1926 മേയ് 26-ന് ന്യൂയോര്‍ക്കില്‍ കോള്‍ നിര്യാതനായി. അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള കോള്‍സ് പ്രൈസ് ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം നല്കിവരുന്നതാണ്. | അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി സ്ഥാപിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗണിതശാസ്ത്രജ്ഞന്‍. 1861 സെപ്. 20-ന് മാസച്യുസെറ്റ്സിലെ ആഷ്ലന്‍ഡില്‍ ജനിച്ചു. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1882-ല്‍ എ.ബി. ബിരുദം നേടി. ലിപ്സിഗില്‍ പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ഫെലിക്സ് ക്ലൈനിന്റെ കീഴില്‍ ഫെലോഷിപ്പോടുകൂടി രണ്ടുവര്‍ഷം പഠനം നടത്തി. ഫലനസിദ്ധാന്ത (Theory of functions)ത്തില്‍ ലക്ചററായി 1885-ല്‍ ഹാര്‍വാഡില്‍ കോള്‍ തിരിച്ചെത്തി. ഷഡ്ഘാത സമവാക്യ (sixth degree equation) സിദ്ധാന്തത്തില്‍ ഇദ്ദേഹം ചെയ്ത ഗവേഷണപ്രബന്ധത്തിന് അടുത്തവര്‍ഷം പിഎച്ച്.ഡിയും ലഭിച്ചു. 1888-ല്‍ ഇദ്ദേഹം മിഷിഗന്‍ യൂണിവേഴ്സിറ്റിയിലേക്കു പോയി 1895-ല്‍ കൊളംബിയയിലേക്കും. കോളിന്റെ ഗവേഷണം മിക്കവാറും അഭാജ്യ സംഖ്യകള്‍ (prime numbers), സംഖ്യാസിദ്ധാന്തം (number theory), ഗ്രൂപ്പ് സിദ്ധാന്തം എന്നീ മേഖലകളിലായിരുന്നു. 1896 മുതല്‍ 26 വര്‍ഷം ഇദ്ദേഹം അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു; 1897 മുതല്‍ 23 വര്‍ഷം ഗണിതശാസ്ത്ര പ്രസിദ്ധീകരണമായ ബുള്ളറ്റിന്റെ എഡിറ്റോറിയല്‍ സമിതിയംഗമായും. 1920-ല്‍ കോള്‍ ഇതില്‍നിന്നു പിരിഞ്ഞപ്പോള്‍ ലഭിച്ച പാരിതോഷികം 'ബീജഗണിത'ത്തില്‍ ഫ്രാങ്ക് നെല്‍സന്‍ കോള്‍ സമ്മാനം ഏര്‍പ്പെടുത്താന്‍ വിനിയോഗിച്ചു. 1921-ലെ ബുള്ളറ്റിന്‍ കോളിനു സമര്‍പ്പണം ചെയ്യപ്പെട്ടിരുന്നു. 1926 മേയ് 26-ന് ന്യൂയോര്‍ക്കില്‍ കോള്‍ നിര്യാതനായി. അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള കോള്‍സ് പ്രൈസ് ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം നല്കിവരുന്നതാണ്. |
Current revision as of 15:08, 18 ഏപ്രില്‍ 2016
കോള്‍, ഫ്രാങ്ക് നെല്‍സന്‍
Cole, Frank Nelson(1861 1926)
അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി സ്ഥാപിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗണിതശാസ്ത്രജ്ഞന്‍. 1861 സെപ്. 20-ന് മാസച്യുസെറ്റ്സിലെ ആഷ്ലന്‍ഡില്‍ ജനിച്ചു. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1882-ല്‍ എ.ബി. ബിരുദം നേടി. ലിപ്സിഗില്‍ പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ഫെലിക്സ് ക്ലൈനിന്റെ കീഴില്‍ ഫെലോഷിപ്പോടുകൂടി രണ്ടുവര്‍ഷം പഠനം നടത്തി. ഫലനസിദ്ധാന്ത (Theory of functions)ത്തില്‍ ലക്ചററായി 1885-ല്‍ ഹാര്‍വാഡില്‍ കോള്‍ തിരിച്ചെത്തി. ഷഡ്ഘാത സമവാക്യ (sixth degree equation) സിദ്ധാന്തത്തില്‍ ഇദ്ദേഹം ചെയ്ത ഗവേഷണപ്രബന്ധത്തിന് അടുത്തവര്‍ഷം പിഎച്ച്.ഡിയും ലഭിച്ചു. 1888-ല്‍ ഇദ്ദേഹം മിഷിഗന്‍ യൂണിവേഴ്സിറ്റിയിലേക്കു പോയി 1895-ല്‍ കൊളംബിയയിലേക്കും. കോളിന്റെ ഗവേഷണം മിക്കവാറും അഭാജ്യ സംഖ്യകള്‍ (prime numbers), സംഖ്യാസിദ്ധാന്തം (number theory), ഗ്രൂപ്പ് സിദ്ധാന്തം എന്നീ മേഖലകളിലായിരുന്നു. 1896 മുതല്‍ 26 വര്‍ഷം ഇദ്ദേഹം അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു; 1897 മുതല്‍ 23 വര്‍ഷം ഗണിതശാസ്ത്ര പ്രസിദ്ധീകരണമായ ബുള്ളറ്റിന്റെ എഡിറ്റോറിയല്‍ സമിതിയംഗമായും. 1920-ല്‍ കോള്‍ ഇതില്‍നിന്നു പിരിഞ്ഞപ്പോള്‍ ലഭിച്ച പാരിതോഷികം 'ബീജഗണിത'ത്തില്‍ ഫ്രാങ്ക് നെല്‍സന്‍ കോള്‍ സമ്മാനം ഏര്‍പ്പെടുത്താന്‍ വിനിയോഗിച്ചു. 1921-ലെ ബുള്ളറ്റിന്‍ കോളിനു സമര്‍പ്പണം ചെയ്യപ്പെട്ടിരുന്നു. 1926 മേയ് 26-ന് ന്യൂയോര്‍ക്കില്‍ കോള്‍ നിര്യാതനായി. അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള കോള്‍സ് പ്രൈസ് ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം നല്കിവരുന്നതാണ്.