This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബുല്‍ ഫസ്ല്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബുല്‍ ഫസ്ല് (1551 - 1602) = അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയും ജീവ...) |
|||
വരി 9: | വരി 9: | ||
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്, സ.പ.) | (ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്, സ.പ.) | ||
+ | [[Category:ജീവചരിത്രം]] |
08:47, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബുല്‍ ഫസ്ല് (1551 - 1602)
അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയും ജീവചരിത്രകാരനും. ഷേക്മുബാറക്കിന്റെ മകനായി 1551 ജനു. 14-ന് ആഗ്രയില്‍ ജനിച്ചു. 15-ാമത്തെ വയസ്സില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും 20-ാമത്തെ വയസ്സില്‍ അധ്യാപകവൃത്തിയിലേര്പ്പെടുകയും ചെയ്തു. ഷേക്മുബാറക് തന്റെ പുത്രന്മാരായ അബുല്ഫൈസിയെയും അബുല്ഫസ്ലിനെയും 1573-ല്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ ഡര്‍ബാറില്‍ കൊണ്ടുവന്നു. അവരുടെ വ്യക്തിവൈഭവത്തില്‍ ആകൃഷ്ടനായ ചക്രവര്‍ത്തി, രണ്ടുപേരെയും അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതന്മാരായി സ്വീകരിച്ചു. ഫൈസി, പില്ക്കാലത്ത് പ്രസിദ്ധനായ ഒരു കവിയായിത്തീര്‍ന്നു. അസാമാന്യമായ അറിവും ബുദ്ധിശക്തിയുംകൊണ്ട് ഫസ്ല് ക്രമേണ ഉയര്‍ന്ന് പ്രധാനമന്ത്രിപദത്തില്‍ എത്തിച്ചേര്‍ന്നു. എഴുത്തുകാരന്, ഭരണകര്‍ത്താവ്, നയതന്ത്രപ്രതിനിധി, സേനാനായകന് എന്നിങ്ങനെ വിവിധ നിലകളില്‍ അബുല്‍ഫസ്ല്‍ ശോഭിച്ചിരുന്നു. അക്ബറുടെ 'ദീന് ഇലാഹി' എന്ന സാര്വലൌകികമതത്തിന്റെ സൃഷ്ടിക്ക് പ്രേരണ നല്‍കിയത് ഇദ്ദേഹം ആണെന്നു പറയപ്പെടുന്നു. സാര്‍വത്രിക മതസഹിഷ്ണുത, ചക്രവര്‍ത്തിയുടെ ആത്മീയനേതൃത്വം എന്നീ ആശയങ്ങള്‍ വികസിപ്പിക്കുന്നതില്‍ അബുല്‍ഫസ്ല്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. തനിക്കെതിരായി ചക്രവര്‍ത്തിയെ ഉപദേശിച്ചു എന്ന കാരണത്താല്‍ സലിം രാജകുമാരന്റെ (പിന്നീട് ജഹാംഗീര്‍ ചക്രവര്‍ത്തി) നീരസത്തിനു പാത്രമായ അബുല്‍ഫസ്ല്‍ 1602 ആഗ. 12-ന് വധിക്കപ്പെട്ടു.
ആയ്നെ അക്ബരി (അക്ബറുടെ ഭരണസമ്പ്രദായം), അക്ബര്‍നാമാ (അക്ബറുടെ ജീവചരിത്രം) എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന നിലയിലാണ് അബുല്‍ഫസ്ലിന്റെ യശസ്സ് നിലനില്‍ക്കുന്നത്. അക്ബറുടെ സാമ്രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും ചരിത്രപരവുമായ സവിശേഷതകള്‍ വിവരിക്കുന്ന ആയ്നെ അക്ബരിയും അക്ബറുടെ സംഭവബഹുലമായ ജീവചരിത്രം പ്രതിപാദിപ്പിക്കുന്ന അക്ബര്‍ നാമായും മുഗള്‍ഭരണകാലത്തെക്കുറിച്ചു ലഭിക്കുന്ന വിലപ്പെട്ട ചരിത്രരേഖകളാണ്. നോ: അക്ബര്‍നാമാ, ആയ്നെ അക്ബരി
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്, സ.പ.)