This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ ബഖി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബ്ദുല്‍ ബഖി = മുഗള്‍ഭരണകാലത്തു ജീവിച്ചിരുന്ന ചരിത്രകാരന്‍. പൂര്‍ണമ...)
 
വരി 4: വരി 4:
(പ്രൊഫ. കെ. കുഞ്ഞിപ്പക്കി)
(പ്രൊഫ. കെ. കുഞ്ഞിപ്പക്കി)
 +
[[Category:ജീവചരിത്രം]]

Current revision as of 08:31, 8 ഏപ്രില്‍ 2008

അബ്ദുല്‍ ബഖി

മുഗള്‍ഭരണകാലത്തു ജീവിച്ചിരുന്ന ചരിത്രകാരന്‍. പൂര്‍ണമായ പേര് മുഹമ്മദ് അബ്ദുല്‍ ബഖി നിഹാവന്തി എന്നാണ്. അക്ബറിന്റെയും (ഭ.കാ. 1556-1605) ജഹാംഗീറിന്റെയും (ഭ.കാ. 1605-1627) ഭരണകാലങ്ങളിലാണ് ഇദ്ദേഹത്തിന്റെ ജീവിതം. അബുല്‍ ഫസ്ല്‍, ഫൈസി, ബദൌനി എന്നീ മുഗള്‍ ചരിത്രകാരന്മാരുടെ കൂട്ടത്തില്‍ അബ്ദുല്‍ ബഖിയെയും ഉള്‍പ്പെടുത്താം. അബ്ദുല്‍ റഹിം ഖാന്‍-ഇ-ഖാനാന്റെ (1556-1627) ജീവിതവും പ്രവര്‍ത്തനവും വിവരിച്ചുകൊണ്ടുള്ള മാസിരി റഹീമി എന്ന പേര്‍ഷ്യന്‍ ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് അബ്ദുല്‍ ബഖി. അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് അബ്ദുല്‍ ബഖി ജീവിച്ചിരുന്നത്. ഗുജറാത്ത്, സിന്ധ്, ഡെക്കാണ്‍ എന്നിവിടങ്ങളില്‍ അബ്ദുല്‍ റഹിമിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സൈനിക പര്യടനങ്ങളെക്കുറിച്ച് വിശദവിവരങ്ങള്‍ നല്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം. തന്നെപ്പോലെ അബ്ദുല്‍ റഹിം ഖാന്‍-ഇ-ഖാനാന്റെ സംരക്ഷണത്തില്‍ കഴിഞ്ഞുകൂടിയ മുപ്പതു പേര്‍ഷ്യന്‍ സാഹിത്യകാരന്മാരുടെ ജീവചരിത്രക്കുറിപ്പുകളും അവരുടെ സാഹിത്യമാതൃകകളും ഈ ഗ്രന്ഥത്തില്‍ കാണാം. മുഗള്‍കാലത്തിനു മുമ്പുള്ള ചില ചരിത്രസംഭവങ്ങളെക്കുറിച്ചും അബ്ദുല്‍ ബഖി തന്റെ ചരിത്രഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

(പ്രൊഫ. കെ. കുഞ്ഞിപ്പക്കി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍