This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാള്‍ട്ടണ്‍ വിസില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഗാള്‍ട്ടണ്‍ വിസില്‍)
(ഗാള്‍ട്ടണ്‍ വിസില്‍)
വരി 5: വരി 5:
ശ്രവ്യമല്ലാത്ത അള്‍ട്രാസോണിക് തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു ഉപകരണം. ഇംഗ്ലീഷുകാരനായ ഫ്രാന്‍സിസ് ഗാള്‍ട്ടന്‍ സംവിധാനം ചെയ്തു നിര്‍മിച്ചതാണ് ഈ വിസില്‍. 20,000 ഹെര്‍ട്സില്‍ കൂടുതല്‍ ആവൃത്തിയുള്ള തരംഗങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഇതിനു കെല്പുണ്ട്.

-
വളരെ നീളംകുറഞ്ഞ ഒരു ഓര്‍ഗണ്‍ പൈപ്പാണിത്. മി.മീ.കള്‍മാത്രം ദൈര്‍ഘ്യമുള്ള ഈ ഓര്‍ഗന്‍ പൈപ്പിന്റെ നീളം സ്ക്രൂ ഉപയോഗിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. പൈപ്പിന്റെ നീളം കുറയുമ്പോള്‍ ആവൃത്തി കൂടും. മൂന്നു മില്ലിമീറ്ററാണ് ഒരറ്റം അടച്ച പൈപ്പിന്റെ ദൈര്‍ഘ്യമെങ്കില്‍ ആവൃത്തി ഇരുപത്തയ്യായിരം ഹെര്‍ട്സില്‍ കൂടുതലായിരിക്കും. ആവൃത്തി എത്രയെന്ന് സ്ക്രൂ ശീര്‍ഷത്തില്‍ അങ്കനം ചെയ്തിരിക്കും. എന്നതാണ് ആവൃത്തിയെ ദൈര്‍ഘ്യവുമായി ഘടിപ്പിക്കുന്ന സരളമായ സൂത്രവാക്യം. തരംഗങ്ങളുടെ വേഗമാണ് v. ചില സംശോധങ്ങള്‍ ഈ സമവാക്യത്തിന് ആവശ്യമാണെങ്കിലും ആവൃത്തി ഏതാണ്ട് എത്ര വരുമെന്ന് ഈ സമവാക്യത്തില്‍ നിന്നു കണക്കുകൂട്ടാം. ശബ്ദത്തിന്റെ വേഗം 30<sup>o</sup>C-ല്‍ ഏതാണ്ട് 350 മീ./സെ. ആണ്.
+
വളരെ നീളംകുറഞ്ഞ ഒരു ഓര്‍ഗണ്‍ പൈപ്പാണിത്. മി.മീ.കള്‍മാത്രം ദൈര്‍ഘ്യമുള്ള ഈ ഓര്‍ഗന്‍ പൈപ്പിന്റെ നീളം സ്ക്രൂ ഉപയോഗിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. പൈപ്പിന്റെ നീളം കുറയുമ്പോള്‍ ആവൃത്തി കൂടും. മൂന്നു മില്ലിമീറ്ററാണ് ഒരറ്റം അടച്ച പൈപ്പിന്റെ ദൈര്‍ഘ്യമെങ്കില്‍ ആവൃത്തി ഇരുപത്തയ്യായിരം ഹെര്‍ട്സില്‍ കൂടുതലായിരിക്കും. ആവൃത്തി എത്രയെന്ന് സ്ക്രൂ ശീര്‍ഷത്തില്‍ അങ്കനം ചെയ്തിരിക്കും. [[ചിത്രം:For 11.png|100px]] എന്നതാണ് ആവൃത്തിയെ ദൈര്‍ഘ്യവുമായി ഘടിപ്പിക്കുന്ന സരളമായ സൂത്രവാക്യം. തരംഗങ്ങളുടെ വേഗമാണ് v. ചില സംശോധങ്ങള്‍ ഈ സമവാക്യത്തിന് ആവശ്യമാണെങ്കിലും ആവൃത്തി ഏതാണ്ട് എത്ര വരുമെന്ന് ഈ സമവാക്യത്തില്‍ നിന്നു കണക്കുകൂട്ടാം. ശബ്ദത്തിന്റെ വേഗം 30<sup>o</sup>C-ല്‍ ഏതാണ്ട് 350 മീ./സെ. ആണ്.
    
ഗാള്‍ട്ടന്റെ വിസില്‍ പിന്നീട് എഡല്‍മാന്‍ (Edelman) പരിഷ്കരിച്ചിട്ടുണ്ട്. പരിഷ്കരിക്കപ്പെട്ട ഗാള്‍ട്ടന്‍ വിസില്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തി, സുശ്രാവ്യതയുടെ പരമസീമ നിര്‍ണയിച്ചിട്ടുണ്ട്. മനുഷ്യനില്‍ ഇത് 15,000 ഹെര്‍ട്സിനും 20,000 ഹെര്‍ട്സിനും ഇടയ്ക്കാണ്. പൂച്ചയ്ക്കും കോഴിക്കും 20,000 ഹെര്‍ട്സില്‍ കവിഞ്ഞ ആവൃത്തികള്‍ കേള്‍ക്കാന്‍ കഴിയുമെന്ന് പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു.

(പ്രൊഫ. കെ. ഗോവിന്ദന്‍)
(പ്രൊഫ. കെ. ഗോവിന്ദന്‍)

13:44, 30 മാര്‍ച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗാള്‍ട്ടണ്‍ വിസില്‍

ഗാള്‍ട്ടണ്‍ വിസില്‍

ശ്രവ്യമല്ലാത്ത അള്‍ട്രാസോണിക് തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു ഉപകരണം. ഇംഗ്ലീഷുകാരനായ ഫ്രാന്‍സിസ് ഗാള്‍ട്ടന്‍ സംവിധാനം ചെയ്തു നിര്‍മിച്ചതാണ് ഈ വിസില്‍. 20,000 ഹെര്‍ട്സില്‍ കൂടുതല്‍ ആവൃത്തിയുള്ള തരംഗങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഇതിനു കെല്പുണ്ട്.

വളരെ നീളംകുറഞ്ഞ ഒരു ഓര്‍ഗണ്‍ പൈപ്പാണിത്. മി.മീ.കള്‍മാത്രം ദൈര്‍ഘ്യമുള്ള ഈ ഓര്‍ഗന്‍ പൈപ്പിന്റെ നീളം സ്ക്രൂ ഉപയോഗിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. പൈപ്പിന്റെ നീളം കുറയുമ്പോള്‍ ആവൃത്തി കൂടും. മൂന്നു മില്ലിമീറ്ററാണ് ഒരറ്റം അടച്ച പൈപ്പിന്റെ ദൈര്‍ഘ്യമെങ്കില്‍ ആവൃത്തി ഇരുപത്തയ്യായിരം ഹെര്‍ട്സില്‍ കൂടുതലായിരിക്കും. ആവൃത്തി എത്രയെന്ന് സ്ക്രൂ ശീര്‍ഷത്തില്‍ അങ്കനം ചെയ്തിരിക്കും. എന്നതാണ് ആവൃത്തിയെ ദൈര്‍ഘ്യവുമായി ഘടിപ്പിക്കുന്ന സരളമായ സൂത്രവാക്യം. തരംഗങ്ങളുടെ വേഗമാണ് v. ചില സംശോധങ്ങള്‍ ഈ സമവാക്യത്തിന് ആവശ്യമാണെങ്കിലും ആവൃത്തി ഏതാണ്ട് എത്ര വരുമെന്ന് ഈ സമവാക്യത്തില്‍ നിന്നു കണക്കുകൂട്ടാം. ശബ്ദത്തിന്റെ വേഗം 30oC-ല്‍ ഏതാണ്ട് 350 മീ./സെ. ആണ്.

ഗാള്‍ട്ടന്റെ വിസില്‍ പിന്നീട് എഡല്‍മാന്‍ (Edelman) പരിഷ്കരിച്ചിട്ടുണ്ട്. പരിഷ്കരിക്കപ്പെട്ട ഗാള്‍ട്ടന്‍ വിസില്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തി, സുശ്രാവ്യതയുടെ പരമസീമ നിര്‍ണയിച്ചിട്ടുണ്ട്. മനുഷ്യനില്‍ ഇത് 15,000 ഹെര്‍ട്സിനും 20,000 ഹെര്‍ട്സിനും ഇടയ്ക്കാണ്. പൂച്ചയ്ക്കും കോഴിക്കും 20,000 ഹെര്‍ട്സില്‍ കവിഞ്ഞ ആവൃത്തികള്‍ കേള്‍ക്കാന്‍ കഴിയുമെന്ന് പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു.

(പ്രൊഫ. കെ. ഗോവിന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍