This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോസഫ്, എം.കെ. (1931 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജോസഫ്, എം.കെ. (1931 - )== ഭരണതന്ത്രജ്ഞനും കായികകലാപ്രേമിയും എഴുത്ത...)
അടുത്ത വ്യത്യാസം →
14:42, 21 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജോസഫ്, എം.കെ. (1931 - )
ഭരണതന്ത്രജ്ഞനും കായികകലാപ്രേമിയും എഴുത്തുകാരനും. കാഞ്ഞിരപ്പള്ളിയില്‍ 1931 ജൂല. 2-നു ജനിച്ചു. 1954-ല്‍ ഐ.പി.എസ്. കരസ്ഥമാക്കി. ഔദ്യോഗിക ജീവിതമാരംഭിച്ചു. 1974 മുതല്‍ 77 വരെ സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 1979-83 കാലത്ത് ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് പൊലീസ്, 1983-88 കാലത്ത് ഡയറക്റ്റര്‍ ജനറല്‍ ഒഫ് പൊലീസ് നിലകളിലേക്കുയര്‍ന്നു. 1988-ല്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായി.
ഗ്രൂണോയുടെ കഥ, വഴിതെറ്റിയ യാത്രക്കാര്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ കഥാസമാഹാരങ്ങള്‍. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഡയറക്ടറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ കായിക-കലാ സാംസ്കാരിക മേഖലകളില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുള്ള ജോസഫ് പല കായിക-സാംസ്കാരിക സംഘടനകളുടെയും അധ്യക്ഷനും ഭരണസമിതിയംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതില്‍ എടുത്തു പറയാവുന്നതാണ് കേരള വോളിബോള്‍ അസോസിയേഷന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെ അധ്യക്ഷപദവി.
കേരള പൊലീസിന് കേരള സാംസ്കാരിക മേഖലയില്‍ അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാന്‍ ജോസഫ് നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്.