This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോര്‍ജ് III (1738 - 1820) - ഇംഗ്ലണ്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജോര്‍ജ് III (1738 - 1820) - ഇംഗ്ലണ്ട്== ഇംഗ്ലണ്ടിലെ രാജാവ് (ഭ.കാ. 1760-1820). വെയ...)
അടുത്ത വ്യത്യാസം →
Current revision as of 13:55, 21 ഫെബ്രുവരി 2016
ജോര്‍ജ് III (1738 - 1820) - ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെ രാജാവ് (ഭ.കാ. 1760-1820). വെയ്ല്‍സ് രാജകുമാരന്‍ ഫ്രെഡറിക് ലൂയിയുടെ മകനായി 1738 ജൂണ്‍ 4-നു ലണ്ടനില്‍ ജനിച്ചു. ഇംഗ്ലണ്ടിലെ രാജാവ് ജോര്‍ജ് II-ന്റെ പൗത്രനായിരുന്നു ഇദ്ദേഹം. 1760-ല്‍ ജോര്‍ജ് III ഇംഗ്ലണ്ടിലെ രാജാവായി. ഭരണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ രാഷ്ട്രീയ അസ്ഥിരതയുടെതായിരുന്നു. മന്ത്രിമാരുടെ നിരന്തരമായ മാറ്റവും നയപരമായ അസ്ഥിരതയും ഉണ്ടായി. ജോര്‍ജ് III-ന്റെ ഭരണകാലത്താണ് അമേരിക്കന്‍ കോളനികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായതും സ്വാതന്ത്ര്യം നേടിയതും. ഇദ്ദേഹത്തിന്റെ കാലത്ത് ഇംഗ്ലണ്ടിന് ഫ്രാന്‍സുമായി യുദ്ധം ചെയ്യേണ്ടിവന്നു (1793). 1788-ഓടെ ഉന്മാദരോഗം ബാധിച്ച രാജാവ് 1811-ല്‍ രാജപദവിയില്‍ നിന്നും വിരമിച്ചു. 1820 ജനു. 29-ന് ഇദ്ദേഹം വിന്‍സറില്‍ മരണമടഞ്ഞു.