This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡിനോസിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 7: | വരി 7: | ||
ഉപാപചയത്തിലെ (metabolism) ഒരു പ്രക്രിയയായ അപചയ (catabolism)ത്തിലൂടെ അഡിനോസിന്‍ ഓരോ എന്‍സൈമുകളുടെ പ്രവര്‍ത്തനംമൂലം ക്രമത്തില്‍ യൂറിക് അമ്ളം ആയിത്തീര്‍ന്ന് ശരീരത്തില്‍നിന്നു നിഷ്ക്രമിക്കുന്നു. എന്നാല്‍ താണതരം ജീവികളില്‍ യൂറിക് അമ്ളം വീണ്ടും അപചയ വിധേയമായി അലന്റോയിന്‍ എന്ന പദാര്‍ഥമായി നിഷ്ക്രമിക്കുന്നു. | ഉപാപചയത്തിലെ (metabolism) ഒരു പ്രക്രിയയായ അപചയ (catabolism)ത്തിലൂടെ അഡിനോസിന്‍ ഓരോ എന്‍സൈമുകളുടെ പ്രവര്‍ത്തനംമൂലം ക്രമത്തില്‍ യൂറിക് അമ്ളം ആയിത്തീര്‍ന്ന് ശരീരത്തില്‍നിന്നു നിഷ്ക്രമിക്കുന്നു. എന്നാല്‍ താണതരം ജീവികളില്‍ യൂറിക് അമ്ളം വീണ്ടും അപചയ വിധേയമായി അലന്റോയിന്‍ എന്ന പദാര്‍ഥമായി നിഷ്ക്രമിക്കുന്നു. | ||
+ | [[Category:രസതന്ത്രം]] |
Current revision as of 07:01, 8 ഏപ്രില്‍ 2008
അഡിനോസിന്‍
Adenosine
ഒരു കാര്‍ബണിക സംയുക്തം. അഡിനിന്‍ എന്ന ബേസും (base) റൈബോസ് എന്ന ഷുഗറും (sugar) ചേര്‍ന്നുണ്ടായ രാസപദാര്‍ഥം.
റൈബോ ന്യൂക്ളിയിക് അമ്ളം (RNA), ഡിഓക്സിറൈബോ നൂക്ളിയിക് അമ്ളം (DNA) എന്നിവയ്ക്ക് ഭാഗികമായി ജലീയവിശ്ളേഷണം (hydrolysis) സംഭവിക്കുമ്പോള്‍ ശരീരത്തിനകത്ത് അഡിനോസിന്‍ പോലുള്ള നൂക്ളിയോസൈഡുകള് (nucleo-sides) ഉണ്ടാകുന്നു. ഒരു ഷുഗറും (റൈബോസ്, ഡി ഓക്സിറൈബോസ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്) ഒരു ബേസും (പ്യൂറീന്‍, പിരിമിഡീന് എന്നീ രണ്ടു വകുപ്പില്‍പെട്ട ഏതെങ്കിലും ഒന്ന്) ചേര്‍ന്നുണ്ടാകുന്ന യൌഗികങ്ങളാണ് നൂക്ളിയോസൈഡുകള് (nucleosides). അഡിനോസിന്‍ എന്ന നൂക്ളിയോസൈഡിലെ ഷുഗര്‍ റൈബോസ് (ribose) ആകയാല്‍ ഇത് ഒരു റൈബോ നൂക്ളിയോസൈഡ് ആണ്. അഡിനോസിന്‍ പോലുള്ള നൂക്ളിയോസൈഡുകളില് ഫൂറനോസ് (fluranose) രൂപത്തിലാണ് റൈബോസിന്റെ ഉപസ്ഥിതി എന്നു ഫോര്മുലയില്നിന്നു മനസ്സിലാക്കാം. നോ: കാര്‍ബൊഹൈഡ്രേറ്റ്
ഉപാപചയത്തിലെ (metabolism) ഒരു പ്രക്രിയയായ അപചയ (catabolism)ത്തിലൂടെ അഡിനോസിന്‍ ഓരോ എന്‍സൈമുകളുടെ പ്രവര്‍ത്തനംമൂലം ക്രമത്തില്‍ യൂറിക് അമ്ളം ആയിത്തീര്‍ന്ന് ശരീരത്തില്‍നിന്നു നിഷ്ക്രമിക്കുന്നു. എന്നാല്‍ താണതരം ജീവികളില്‍ യൂറിക് അമ്ളം വീണ്ടും അപചയ വിധേയമായി അലന്റോയിന്‍ എന്ന പദാര്‍ഥമായി നിഷ്ക്രമിക്കുന്നു.