This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൗഥുന്‍ ഈ (1017 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജൗഥുന്‍ ഈ (1017 - 73)== ചൈനയിലെ ഒരു നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകന്‍. 1017-ല...)
അടുത്ത വ്യത്യാസം →

Current revision as of 15:28, 14 ഫെബ്രുവരി 2016

ജൗഥുന്‍ ഈ (1017 - 73)

ചൈനയിലെ ഒരു നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകന്‍. 1017-ല്‍ ദൗ-ജൗവിലെ ജിങ്-ദൌ എന്ന സ്ഥലത്തു ജനിച്ചു. യഥാര്‍ഥനാമം തുന്‍-ഷി എന്നായിരുന്നു. ഇത് തുന്‍-ഈ ആയി മാറി. പാണ്ഡിത്യത്തിനു കീര്‍ത്തികേട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു ഇദ്ദേഹം. ബാല്യത്തില്‍ തന്നെ പിതാവ് അന്തരിച്ചു.

ബൗദ്ധ-ദൗ ദര്‍ശനങ്ങളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് കണ്‍ഫ്യൂഷ്യന്‍ ചിന്തയെ പുഷ്ടിപ്പെടുത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അസത്തില്‍ (Non-Ultimate) നിന്നും പരമസത്തയിലേക്കുള്ള (Supreme Ultimate) പ്രപഞ്ചത്തിന്റെ പ്രയാണത്തെ സംബന്ധിച്ച ഒരു സിദ്ധാന്തം ഇദ്ദേഹം ആവിഷ്കരിച്ചു. ഇതില്‍ പ്രപഞ്ചഘടനയുടെ ബൃഹത്തായ ഒരു ചിത്രം (Cosmology) ദര്‍ശിക്കാവുന്നതാണ്. അസത്താ-പരമസത്താ ധ്രുവങ്ങളുടെ അന്യോന്യബന്ധത്തില്‍ നിന്ന് യിന്‍-യങ് (yin-yang) തത്ത്വങ്ങള്‍, അഞ്ച് ഭൗതിക ഘടകങ്ങള്‍, കാലദേശസ്വഭാവത്തോടുകൂടിയുള്ള അസംഖ്യം ഭൗതികമാറ്റങ്ങള്‍, നന്മ-തിന്മകള്‍ എന്നിവയെല്ലാം സൃഷ്ടിക്കപ്പെടുന്നു. പിന്നീട് ഇവയെല്ലാം കാരണതത്ത്വമായ ഉണ്മയിലേക്ക് (Non-existence) വിലയം പ്രാപിക്കുന്നു. ആന്‍ എക്സ്പ്ളനേഷന്‍ ഒഫ് ദ് ഡയഗ്രം ഒഫ് ദ് ഗ്രേറ്റ് അള്‍റ്റിമേറ്റ് (പരമസത്താ രേഖാചിത്രത്തെക്കുറിച്ചൊരു വിവരണം) എന്ന കൃതിയില്‍ ജൗഥുന്‍ ഈ തന്റെ ചിന്താപദ്ധതികള്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്. നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തയുടെ മുഖ്യസ്രോതസ്സായി ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നു. 1073-ല്‍ ജൗഥുന്‍ ഈ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍