This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഹാംഗീര്‍ (1569 - 1627)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജഹാംഗീര്‍ (1569 - 1627)== മുഗള്‍ ചക്രവര്‍ത്തി. ഭ.കാ. 1605-27 അക്ബര്‍ ചക്രവ...)
അടുത്ത വ്യത്യാസം →

03:54, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജഹാംഗീര്‍ (1569 - 1627)

മുഗള്‍ ചക്രവര്‍ത്തി. ഭ.കാ. 1605-27 അക്ബര്‍ ചക്രവര്‍ത്തിയുടെയും അംബറിലെ രജപുത്രരാജ്ഞിയുടെയും പുത്രനായി 1569 ആഗ-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് സലിം എന്നാണ്. 1600-ഓടെ സലിം പിതാവിനെതിരെ കലാപം സംഘടിപ്പിച്ച് സ്വയം ചക്രവര്‍ത്തിയാകാന്‍ ശ്രമിച്ചു. ഇക്കാലത്ത് സലീമിന്റെ മകന്‍ ഖുസ്രുവിനെ രാജാവാക്കാന്‍ നീക്കമുണ്ടായി. 1605 ഒ.-ല്‍ അക്ബര്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് ജഹാംഗീര്‍ (നൂര്‍-ഉദ്-ദീന്‍ മുഹമ്മദ് ജഹാംഗീര്‍ പാദ്ഷാ ഗാസി) എന്ന പേരു സ്വീകരിച്ച് സലിം ഭരണാധികാരിയായി. ജനപ്രീതികരമായ ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടായിരുന്നു തുടക്കം. പന്ത്രണ്ടു ശാസനങ്ങളിലൂടെ ജഹാംഗീര്‍ നീതിന്യായ വ്യവസ്ഥ പരിഷ്കരിച്ചു. അധികാരം പിടിച്ചെടുക്കാനായി ഖുസ്രു രാജകുമാരന്‍ 1606-ല്‍ ജഹാംഗീറിനെതിരെ പടയൊരുക്കം നടത്തി. മെഹറുന്നിസ എന്ന പൂര്‍വ നാമധേയത്തോടുകൂടിയ നൂര്‍ജഹാനെ ജഹാംഗീര്‍ 1611-ല്‍ വിവാഹം കഴിച്ചു. ഇദ്ദേഹത്തിന് മറ്റു ഭാര്യമാരുമുണ്ടായിരുന്നു. ജഹാംഗീറിന്റെ മേല്‍ അതിരുകടന്ന സ്വാധീനശക്തി ചെലുത്തിയിരുന്ന നൂര്‍ജഹാന്‍ ഭരണകാര്യങ്ങളിലും ഇടപെട്ടിരുന്നു. പില്ക്കാലത്ത് ജഹാംഗീറിനെതിരെ പുത്രന്‍ ഷാജഹാന്‍ കലാപമുണ്ടാക്കിയതിനും സൈനികോദ്യോഗസ്ഥനായിരുന്ന മഹബത്ഖാന്‍ ശത്രുതയോടെ പെരുമാറിയതിനും കാരണമായത് നൂര്‍ജഹാന്റെ ഭരണകാര്യങ്ങളിലുള്ള ഇടപെടലായിരുന്നത്രേ.

സാമ്രാജ്യവിസ്തൃതിക്കായി ജഹാംഗീര്‍ ശ്രമിച്ചിരുന്നു. ഭരണത്തിന്റെ ആദ്യനാളുകളില്‍ ഡക്കാനില്‍ മാലിക് അംബറും ബംഗാളില്‍ ഉസ്മാന്‍ഖാനും ജഹാംഗീറിനും ഭീഷണിയായിരുന്നു. രാജസ്ഥാനില്‍ മേവാറിലെ രജപുത്രരാജാവായിരുന്ന അമര്‍സിങ്ങിന്റെ മേല്‍ ജഹാംഗീറിനു വിജയം നേടാന്‍ കഴിഞ്ഞു (1614). അഹമ്മദ് നഗറിലെ മാലിക് അംബറിനെ നേരിടാന്‍ ഖുറം രാജകുമാരനെ ജഹാംഗീര്‍ ചുമതലപ്പെടുത്തി. 1616-ല്‍ ഭാഗികമായ വിജയം നേടാന്‍ കഴിഞ്ഞു. ഈ വിജയത്തെ അടിസ്ഥാനമാക്കി ഖുറം രാജകുമാരന് 'ഷാജഹാന്‍' എന്ന ബഹുമതി നല്കി. വ. കിഴക്കന്‍ പഞ്ചാബിലെ മലമ്പ്രദേശത്തെ കാന്‍ഗ്രാക്കോട്ട 1620-ല്‍ കീഴടക്കിയത് ജഹാംഗീറിന്റെ ശ്രദ്ധേയമായ സൈനിക വിജയമായിരുന്നു. പേര്‍ഷ്യക്കാരും മുഗളരും തമ്മില്‍ സംഘര്‍ഷത്തിനു കാരണമായിരുന്ന തന്ത്രപ്രധാനമായ കന്ദഹാര്‍ പേര്‍ഷ്യക്കാര്‍ (ഷാ അബ്ബാസ്) 1622-ല്‍ പിടിച്ചടക്കിയത് ജഹാംഗീറിനു കനത്ത നഷ്ടമായി.

ഷാജഹാന്‍ 1623 മുതല്‍ നടത്തിവന്ന പ്രക്ഷോഭണം അമര്‍ച്ച ചെയ്യാന്‍ 1625-ഓടെ ജഹാംഗീറിനു കഴിഞ്ഞു. എന്നാല്‍ 1626-ല്‍ ജഹാംഗീറിന്റെ സൈനികോദ്യോഗസ്ഥന്‍ മഹാബത്ഖാന്‍ ചക്രവര്‍ത്തിയെയും നൂര്‍ജഹാനെയും ഝലം നദീതീരത്തുവച്ച് തടവിലാക്കി. മഹാബത്ഖാനെ കബളിപ്പിച്ച് നൂര്‍ജഹാന്‍ തടവു ചാടുകയും ചക്രവര്‍ത്തിയെ മോചിപ്പിക്കുകയും ചെയ്തു.

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത് ജഹാംഗീറിന്റെ കാലത്തായിരുന്നു. ഇദ്ദേഹം കലകളെ പ്രോത്സാഹിപ്പിക്കുകയും മതസഹിഷ്ണുത പുലര്‍ത്തുകയും ചെയ്തിരുന്നു.

രോഗബാധിതനായ ജഹാംഗീര്‍ 1627 ഒ.-ല്‍ മരണമടഞ്ഞു. നോ: മുഗള്‍ സാമ്രാജ്യം, നൂര്‍ജഹാന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍