This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഝലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഝലം== ==Jhalum== സിന്ധുനദിയുടെ പോഷകനദികളിലൊന്ന്. പുരാതനകാലത്ത് ഹൈ...)
(Jhalum)
 
വരി 5: വരി 5:
സിന്ധുനദിയുടെ പോഷകനദികളിലൊന്ന്. പുരാതനകാലത്ത് ഹൈഡാസ്പസ് എന്നറിയപ്പെട്ടിരുന്ന ഈ നദിയെ ഹിന്ദുക്കള്‍ 'വിതസ്ത' എന്നും 'വിതംസ' എന്നും വിശേഷിപ്പിക്കുന്നു. ബീഹത് എന്നു മറ്റൊരു പേരു കൂടിയുള്ള ഈ നദി കാശ്മീരില്‍ 'വേഥ്' എന്ന പേരിലാണറിയപ്പെടുന്നത്. സിന്ധുവിന്റെ കിഴക്കായുള്ള പോഷകനദികളില്‍പ്പെടുന്ന ഝലം 'പഞ്ചനദികള്‍' എന്നറിയപ്പെടുന്ന മറ്റു പ്രധാന പോഷകനദികളോടൊപ്പം പഞ്ചാബ് സമതലത്തെ ജലസിക്തമാക്കുന്നു.

-
[[ചിത്രം:Jhelum river.png|200px|right|thumb|
+
[[ചിത്രം:Jhelum river.png|200px|right|thumb|ഝലം]]
-
ഝലം]]
+
-
 
+
വേദിനാഗിലെ ഉന്തിനില്ക്കുന്ന ഒരു പര്‍വതഭാഗത്തിന്റെ കീഴില്‍ നിന്നുമുദ്ഭവിക്കുന്ന ചെറിയ അരുവികള്‍ ചേര്‍ന്നാണ് ഝലം നദി രൂപം കൊള്ളുന്നത്. താഴ്വരയില്‍ കാണപ്പെടുന്ന ഝലത്തിന്റെ അനേകം ചെറുപോഷകനദികളില്‍ ചിലത് വര്‍ഷം മുഴുവന്‍ മഞ്ഞിനടിയില്‍ കിടക്കുന്ന പ്രദേശങ്ങള്‍ നിറഞ്ഞ ലീഡാര്‍ താഴ്വരയില്‍നിന്നുദ്ഭവിക്കുന്നു. സിന്ധു, ചിനാബ് എന്നീ നദികളുമായി ചേര്‍ന്ന് ഝലം രണ്ടു ദോഅബുകള്‍ക്കു രൂപം നല്കുന്നുണ്ട്. ഝലം നദിയുടെയും സിന്ധു നദിയുടെയും മധ്യേയായി കാണുന്ന ദോഅബ് സിന്ധ്സാഗര്‍ എന്നറിയപ്പെടുന്നു. ശ്രീനഗറിനു താഴെ വച്ച് സിന്ധുനദിയും അതുകഴിഞ്ഞ് വൂളാര്‍ തടാകവും ഇതുമായി ചേരുന്നു. വൂളാര്‍ തടാകം ഝലം നദിയുടെയുതന്നെ സമതലമാണ്. ബാരാമുള്ളയ്ക്കു താഴെവച്ച് ഫലഭൂയിഷ്ഠമായ സമതലങ്ങളെ വിട്ട് ഇടുങ്ങി കുത്തനെയുള്ള താഴ്വാരത്തിലൂടെയൊഴുകുന്ന ഝലംനദി മുസാഫറാബാദില്‍ എത്തുമ്പോള്‍ വലതുഭാഗത്തുകൂടി കൃഷ്ണഗംഗാനദി ഇതുമായി ചേരുന്നു. താഴെയായി കാണുന്ന സാള്‍ട്ട് റേഞ്ചസ് നിരകളുടെ വേറിട്ടു നില്ക്കുന്ന പര്‍വതശിഖരങ്ങളുടെ അടിവാരത്തെ ചുറ്റി നഗരപ്രാന്തത്തിലെ സമതലത്തിലെത്തിച്ചേരുന്നതോടെ നദി ഉദ്ഭവസ്ഥാനത്തുനിന്ന് സു. 420 കി.മീ. ദൂരം പിന്നിട്ടിരിക്കും. വീണ്ടും 322 കി.മീ. കൂടെ ഒഴുകിക്കഴിഞ്ഞ് ഇത് ട്രിമ്മു എന്ന സ്ഥലത്തുവച്ച് ചിനാബുമായി ചേരുന്നു. ഏറെ പുരാതനമല്ലാത്ത ഒരു കാലത്ത് പഞ്ചനദികള്‍ തങ്ങളുടെ ദിശമാറിയെന്ന് ഭൂമിശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നു. മുമ്പ് മുള്‍ട്ടാനു വ. പടിഞ്ഞാറായി ഝലം, ചിനാബ്, രവി തുടങ്ങിയ നദികള്‍ ഒത്തുചേര്‍ന്നിരുന്നുവെന്നതിനും മുള്‍ട്ടാനും 45 കി.മീ. തെ. മാറി ഇവ ബീയാസുമായി ചേര്‍ന്നിരുന്നുവെന്നതിനും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

Current revision as of 18:55, 13 ഫെബ്രുവരി 2016

ഝലം

Jhalum

നവംബര്‍ മധ്യം മുതല്‍ ജനുവരി മധ്യം വരെ ഝലം നദിയിലെ ജലനിരപ്പ് വളരെ താഴ്ന്നിരിക്കും. തുടര്‍ന്ന് ജലനിരപ്പ് ഫെബ്രുവരി മധ്യം വരെ സാവധാനത്തില്‍ ഉയരുന്നു. മേയ് മധ്യത്തോടെ അനുക്രമം കൂടി വരുന്ന ജലനിരപ്പിലെ ഉയര്‍ച്ചനിരക്ക് ജൂലൈ ആദ്യമാകുമ്പോഴേക്കും പരമാവധി ആയിത്തീരും. പിന്നീടു താഴാന്‍തുടങ്ങുന്ന ജലവിതാനം സെപ്തംബറോടെ പെട്ടെന്നു കുറയുകയും തുടര്‍ന്ന് കുറവിന്റെ തോത് മന്ദീഭവിക്കുകയും ചെയ്യുന്നു.

സിന്ധുനദിയിലെ മൊത്തം ജലത്തിന്റെ നാലിലൊന്നും ഝലം, ചിനാബ് എന്നീ നദികളില്‍ നിന്നുമാണ് ലഭിക്കുന്നത്. ബാരാമുള്ള മുതല്‍ കാനാബല്‍ വരെയുള്ള 163 കി.മീ. ദൂരം വരുന്ന നദീഭാഗം ഗതാഗതയോഗ്യമാണ്. ഈ നദിയുടെ മേല്‍ത്തടങ്ങള്‍ ഏറെ വികസനസാധ്യതകള്‍ ഉള്ളതാകുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9D%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍