This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഞമ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഞമ== കോംബ്രിട്ടേസി (Combretaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഇലക...)
അടുത്ത വ്യത്യാസം →
18:13, 13 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഞമ
കോംബ്രിട്ടേസി (Combretaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഇലകൊഴിയും വൃക്ഷം. ശാസ്ത്രനാമം: അനഗൈസസ് ലാറ്റിഫോളിയ (Anogeissus latifolia). 'ആക്സില്‍ വുഡ്', മഴുക്കാഞ്ഞിരം, വെള്ളഞമ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ശ്രീലങ്കയിലും ഭാരതത്തിലും ഇത് ധാരാളമായി വളരുന്നുണ്ട്. മഴ കുറവുള്ള പ്രദേശങ്ങളിലെ ഇലകൊഴിയും ഈര്‍പ്പവനങ്ങളില്‍ വളരുന്ന ഈ വൃക്ഷം ഇലകൊഴിയും ശുഷ്കവനങ്ങളിലും ധാരാളമായുണ്ട്.
സു. 18-21 മീ. ഉയരത്തില്‍ ഞമ വളരും. മങ്ങിയ വെള്ളനിറമുള്ള മരത്തൊലിയില്‍ അപശല്‍ക്കനം നടന്നതിന്റെ ചെറിയ വടുക്കളുണ്ടായിരിക്കും. ഫെബ്രുവരിയില്‍ ഇലകളെല്ലാം ചുവന്ന് കൊഴിഞ്ഞുപോകുന്നു. മാര്‍ച്ച് - ഏപ്രിലില്‍ പുതിയ ഇലകളുണ്ടാവും. തളിരിലകള്‍ക്ക് ചെമ്പു നിറമാണ്. ഇലകള്‍ക്ക് ഏകാന്തരന്യാസമാണ്. ദീര്‍ഘവൃത്താകൃതിയോ അണ്ഡാകൃതിയോ ആയ ഇലകള്‍ ലഘുവാണ്. അനുപര്‍ണങ്ങളില്ല. ഇലയ്ക്ക് 5-6 സെ.മീ. നീളവും 2-3 സെ.മീ. വീതിയും ഉണ്ടായിരിക്കും.
വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പുഷ്പിക്കും; ഡിസംബര്‍-ജനുവരി, ജൂണ്‍-ജൂലായിലും. ഇലകളുടെ കക്ഷ്യങ്ങളില്‍ പുഷ്പമഞ്ജരിയുണ്ടാകുന്നു. ഇവ സ്പൈക്കോ മുണ്ഡമഞ്ജരിയോ ആയിരിക്കും. പുഷ്പങ്ങള്‍ക്ക് പച്ചകലര്‍ന്ന വെള്ളനിറമാണ്. ദ്വിലിംഗികളായ പുഷ്പങ്ങള്‍ക്ക് സു. 75 മി.മീ. വ്യാസമുണ്ടായിരിക്കും.
പുഷ്പങ്ങള്‍ക്ക് ദളങ്ങളില്ല. ചിരസ്ഥായിയായ ബാഹ്യദളം അഞ്ചു സംയുക്ത കര്‍ണങ്ങളുള്ളതാണ്. രണ്ടു നിരകളിലായി പത്തു കേസരങ്ങളുണ്ടായിരിക്കും. അധോവര്‍ത്തി അണ്ഡാശയത്തിന് രണ്ടു ബീജാണ്ഡങ്ങളുള്ള ഒറ്റ അറ മാത്രമേയുള്ളൂ. ഫലം ഒരു സെ.മീ. വ്യാസം വരുന്ന ഡ്രൂപ്പ് ആണ്.
വേരും മരത്തൊലിയും ഇലയും ഫലവും ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. മരത്തൊലി കരള്‍രോഗങ്ങള്‍, വയറിളക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍, കഫക്കെട്ട്, വാതം തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. തടിയുടെ കാതലിനു ചുവപ്പുനിറമാണ്. തേക്കിന്‍തടിയെക്കാള്‍ ബലവും കടുപ്പവും ഇലാസ്തികതയുമുണ്ട്. പണിയായുധങ്ങള്‍, കഴ, വാഹനഭാഗങ്ങള്‍ തുടങ്ങിയവയുണ്ടാക്കാന്‍ തടി ഉപയോഗിക്കുന്നു. മരത്തൊലിയില്‍ 15 ശ.മാ. ടാനിന്‍ ഉണ്ട്. തടി വിറകായും ഉപയോഗിക്കുന്നു. മലഞ്ചരിവുകളെ വനവത്കരിക്കാന്‍ ഇവ നട്ടു വളര്‍ത്തറുണ്ട്.