This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജെന്‍സെന്‍, യൊഹാന്നസ് വില്‍ഹെം (1873 - 1950)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജെന്‍സെന്‍, യൊഹാന്നസ് വില്‍ഹെം (1873 - 1950)== ==Jensen, Johannes Vilhelm== നോബല്‍ സമ്...)
അടുത്ത വ്യത്യാസം →
13:28, 12 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജെന്‍സെന്‍, യൊഹാന്നസ് വില്‍ഹെം (1873 - 1950)
Jensen, Johannes Vilhelm
നോബല്‍ സമ്മാനജേതാവായ (1944) ഡാനിഷ് സാഹിത്യകാരന്‍. ജൂട്ലന്‍ഡിലെ ഫാര്‍ സോയില്‍ 1873 ജനു. 20-ന് ജനിച്ചു. കോപ്പന്‍ ഹേഗന്‍ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രവിദ്യാര്‍ഥിയായിരുന്ന ജെന്‍സെന്‍ പിന്നീട് സാഹിത്യത്തിലേക്കു തിരിയുകയാണുണ്ടായത്.
ഇദ്ദേഹത്തിന്റെ ആദ്യകാല കൃതികളില്‍ പ്രമുഖം ജന്മദേശത്തെപ്പറ്റിയുള്ള കഥകളടങ്ങിയ ഹിമ്മര്‍ ലാന്‍ഡ്സ് ഹിസ്റ്റോറിയര്‍ (1898-1910) എന്ന കഥാപരമ്പരയാണ്. സഞ്ചാരപ്രിയനായിരുന്ന ജെന്‍സെന്‍ വിദൂരപൂര്‍വദേശങ്ങളും അമേരിക്കയും സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കൃതികളാണ് എക്സോട്ടിസ്കെ നൊവെല്ലര്‍ (മൂന്ന് വാല്യം), ദ് ഫോറസ്റ്റ്, മാദം ദി ഓറ (1904) എന്നിവ.
ഉത്തരജനതയുടെ ഹിമയുഗം മുതല്‍ 15-ാം ശ.-വരെയുള്ള പരിണാമത്തിന്റെ ചരിത്രം വിവരിക്കുന്ന 6 നോവലുകളുടെ പരമ്പരയാണ് ദെ ലങെറെയ്സെ (1909-22). ഇത് ദ് ലോങ് ജേര്‍ണി എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ നോവല്‍ പരമ്പരയാണ് ഇദ്ദേഹത്തെ നോബല്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തങ്ങളോടുള്ള ആജീവനാന്ത താത്പര്യത്തിന്റെ ഫലമായി ഇദ്ദേഹം ഏതാനും ശാസ്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഇതില്‍ പ്രമുഖം ആന്‍ഡെന്‍സ് സ്റ്റാഡിയര്‍ (Stages in the Development of the Mind-1928) ആണ്. ഡാനിഷ് രാജാവ് ക്രിസ്ത്യന്‍ കക-നെക്കുറിച്ചുള്ള മനഃശാസ്ത്രപരമായ അപഗ്രഥനമാണ് കൊന്‍ ഗ്രെന്‍സ് ഫാള്‍ഡ് (1900-01 മൂന്നു വാല്യം) എന്ന ചരിത്രനോവല്‍. ഇത് 1933-ല്‍ ദ് ഫാള്‍ ഒഫ് ദ് കിങ് എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. 1904-44 വരെയുള്ള കാലഘട്ടത്തില്‍ രചിക്കപ്പെട്ട ഉപന്യാസങ്ങളുടെ സമാഹാരമാണ് 9 വാല്യങ്ങളുള്ള മൈറ്റര്‍. പതിനാല് ഉപന്യാസങ്ങള്‍ ദ് വേവിങ് റൈ എന്ന പേരില്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1901-44 കാലഘട്ടത്തില്‍ ഇദ്ദേഹം നിരവധി ഭാവഗാനങ്ങളും രചിക്കുകയുണ്ടായി. 1950 ന. 25-നു കോപ്പന്‍ ഹേഗനില്‍ ജെന്‍സെന്‍ ചരമമടഞ്ഞു.
(വി.കെ. സരസ്വതി)