This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജൂനോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജൂനോ== ==Juneau== അലാസ്കയിലെ ഒരു പ്രധാന തുറമുഖവും തലസ്ഥാന നഗരവും. 1...)
അടുത്ത വ്യത്യാസം →
08:05, 12 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജൂനോ
Juneau
അലാസ്കയിലെ ഒരു പ്രധാന തുറമുഖവും തലസ്ഥാന നഗരവും.
1900-ല്‍ ജൂനോയെ അലാസ്കയില്‍ ലയിപ്പിച്ച് തലസ്ഥാന നഗരമായി പ്രഖ്യാപിക്കുകയായിരുന്നു. ദക്ഷിണ അലാസ്കയിലെ ഒരു തുറമുഖമായ ആങ്കറെജിന് 912 കി.മീ. തെക്കുകിഴക്കായി, ജൂനോ, റോബര്‍ട്ട് എന്നീ കുന്നുകളുടെ ചരിവില്‍ സ്ഥിതിചെയ്യുന്നു. ചൂടു കുറഞ്ഞതെങ്കിലും മഴ സമൃദ്ധമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഒരു പ്രധാന നാവിക-വിമാനപാതയിലുള്ള ജൂനോയില്‍ അലാസ്ക സര്‍വകലാശാലയുടെ ഒരു ശാഖയും പ്രവര്‍ത്തിക്കുന്നുണ്ട്.
1880 മുതല്ക്കു തന്നെ ജൂനോയില്‍ സ്ഥിരമായി ജനവാസമുണ്ടായിരുന്നു. ഇവിടെയുള്ള സ്വര്‍ണം ഖനനം ചെയ്യാനെത്തിയവരായിരുന്നു ഇവര്‍. റിച്ചേഡ് ഹാരിസ്, ജോ ജൂനോ എന്നിവര്‍ ഇവിടെ ഒരു സ്വര്‍ണവേട്ട തന്നെ നടത്തുകയുണ്ടായി. അരൂറ്റാണ്ടോളം നീണ്ടുനിന്ന ഈ സ്വര്‍ണഖനനത്തിന് 1944-ല്‍ തിരീല വീണു. മത്സ്യസമൃദ്ധമായ സമുദ്രസാമീപ്യംമൂലം ധാരാളം മത്സ്യസംസ്കരണകേന്ദ്രങ്ങളുള്ള സ്ഥലമാണ് ജൂനോ. തടിമില്ലുകള്‍ മറ്റൊരു പ്രധാന വ്യവസായത്തിന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്നു. വര്‍ഷത്തില്‍ കൂടുതല്‍ സമയവും ഹിമാവൃതമായി കാണപ്പെടുന്ന അലാസ്കന്‍ പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജൂനോ തുറമുഖത്ത് ഒരിക്കല്‍പ്പോലും മഞ്ഞുവീഴ്ച അനുഭവപ്പെടുന്നില്ല.