This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജുശ് (1130 - 1200)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജുശ് (1130 - 1200)== ഒരു നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകനും പണ്ഡിതനും. നവ-ക...)
(ജുശ് (1130 - 1200))
വരി 1: വരി 1:
==ജുശ് (1130 - 1200)==
==ജുശ് (1130 - 1200)==
-
 
-
 
ഒരു നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകനും പണ്ഡിതനും. നവ-കണ്‍ഫ്യൂഷ്യന്‍ ദര്‍ശനത്തിന്റെ പ്രധാന സിദ്ധാന്തങ്ങള്‍ സംയോജിപ്പിച്ച് അതിന് സമഗ്രരൂപം നല്കിയത് ഇദ്ദേഹമാണ്. കണ്‍ഫ്യൂഷ്യന്‍ ചിന്തകളെ വ്യാഖ്യാനിക്കുന്ന നൂറിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.  ഏതാണ്ട് 600 വര്‍ഷക്കാലം ജുശിന്റെ കൃതികളെ അടിസ്ഥാനമാക്കിയാണ് ചൈനയില്‍ പൊതുപരീക്ഷകള്‍ നടത്തിയിരുന്നത്. പ്രശസ്തനായ ഒരു അധ്യാപകന്‍ എന്ന ഖ്യാതിയും ജുശിന് ഉണ്ട്.

മഹത്സത്തയെ (Great ultimate)ക്കുറിച്ചുള്ള ജോ തന്‍ ഈ (Chou-Tun-i)യുടെയും ജങ് ഈ  (cheng I)യുടെയും സിദ്ധാന്തങ്ങള്‍ ഇദ്ദേഹം കൂട്ടിയിണക്കി. ജങ് ഈയുടെ സിദ്ധാന്തങ്ങള്‍ ഇദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചിരുന്നു. മഹത്സത്തയില്‍ അന്തര്‍ലീനമായിരിക്കുന്ന യിന്‍-യങ് (Yin-Yang)  തത്ത്വങ്ങളുടെ അന്യോന്യ പ്രവര്‍ത്തനത്തിലൂടെയാണ് പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കളും സൃഷ്ടിക്കപ്പെടുന്നത്. മഹത്സത്തയ്ക്കു ഭൗതികരൂപമില്ല. മഹത്സത്ത എല്ലാ വസ്തുക്കളിലും പൂര്‍ണമായിത്തന്നെ അതിന്റെ സമഗ്രരൂപത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. കൂടാതെ ഓരോ വസ്തുവിലും വസ്തു സത്തയനുസരിച്ചും ഉള്‍ക്കൊണ്ടിരിക്കുന്നു. പദാര്‍ഥങ്ങളുടെ വ്യക്തിവിശേഷം പ്രകടമായിരിക്കേ തന്നെ, ഇതിനെയെല്ലാം പ്രകാശിപ്പിക്കുന്ന മഹത്സത്ത ഒന്നായിത്തന്നെയിരിക്കുന്നു. വസ്തുതത്ത്വം വാസ്തവമായിത്തീരുകയെന്നുള്ളത് പ്രപഞ്ച സ്വഭാവമാണ്; അത് പ്രതിഭാസങ്ങള്‍ക്കുള്ള കാരണവുമാണ്. യാഥാര്‍ഥ്യവത്കരണത്തിനു വസ്തുസാരം എന്ന നിലയില്‍ തത്ത്വവും അതിന്റെ യഥാര്‍ഥാവസ്ഥയെന്ന നിലയില്‍ ഭൗതികശക്തിയും ആവശ്യമാണെന്ന അടിസ്ഥാനത്തില്‍ മഹത്സത്ത തത്ത്വം, ഭൗതികശക്തി എന്നിവ രണ്ടും ഉള്‍ക്കൊണ്ടിരിക്കുന്നു. തത്ത്വം എപ്പോഴും നന്മയുടെ ഉറവിടവും സൃഷ്ടിയുടെ ഹേതുവുമാണ്. ഭൗതികരൂപം, വ്യക്തിവിശേഷം, വസ്തുരൂപാന്തരണം എന്നിവയ്ക്കെല്ലാം വിവരണം നല്കുന്നതിനു ഭൗതികശക്തി അനിവാര്യമാണ്. ഈ ശക്തി വൈവിധ്യവും വിപുലവും ക്ഷണഭംഗുരവും മാറ്റമുള്ളതും വസ്തുക്കളില്‍ വ്യത്യസ്തരീതികളില്‍ സന്നിഹിതമാകുന്നതുമാണ്. വസ്തുക്കളുടെ ഭൌതികസത്തയുടെ അടിസ്ഥാനവും നന്മയുടെയും പാപത്തിന്റെയും ഇരിപ്പിടവും സൃഷ്ടിയുടെ കര്‍ത്തൃത്വവും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു. അടിസ്ഥാനതത്ത്വവും ഭൌതികശക്തിയും രണ്ടല്ല; ഒന്നാണ്.

ജുശിന്റെ അഭിപ്രായത്തില്‍ മനുഷ്യന്‍ അടിസ്ഥാനപരമായി നന്മയുടെ ഉറവിടമാണ്. മാനുഷികസ്വഭാവത്തിന്റെ പ്രതിമാന തത്ത്വം ശുദ്ധവും നന്മയെ പ്രദാനം ചെയ്യുന്നതുമാണ്. ഈ മാനുഷിക സ്വഭാവം ഭൗതിക സാഹചര്യത്തില്‍ അപൂര്‍ണമാക്കപ്പെടുന്നുവെന്നും ഈ അപര്യാപ്തതയെ ആത്മസംസ്കരണത്തിലൂടെ ശുദ്ധീകരിക്കാവുന്നതാണെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

18:07, 11 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%81%E0%B4%B6%E0%B5%8D_(1130%C2%A0-%C2%A01200)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍