This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവിതസമരം(ആത്മകഥ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജീവിതസമരം== സി. കേശവന്റെ (1891-1969) ആത്മകഥ. കൊല്ലം ജില്ലയില്‍ മയ്യന...)
അടുത്ത വ്യത്യാസം →

16:21, 11 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിതസമരം

സി. കേശവന്റെ (1891-1969) ആത്മകഥ. കൊല്ലം ജില്ലയില്‍ മയ്യനാട് തട്ടാന്റെ കിഴക്കതില്‍ കുടുംബത്തില്‍ കുഞ്ചന്റെയും ചക്കിയമ്മയുടെയും മകനായി 1891-ല്‍ ജനിച്ച സി. കേശവന്‍ എങ്ങനെ വിപ്ളവനേതാവും തിരു-കൊച്ചി മുഖ്യമന്ത്രിയുമായി എന്നതിന്റെ മനോഹരമായ വാങ്മയ ചിത്രമാണ് ജീവിതസമരം.


കേരളീയ സാമൂഹിക ജീവിതത്തിന്റെ ഇന്നലെകളുടെ ചിത്രം ജീവിതസമരം നമുക്ക് കാട്ടിത്തരുന്നു. ജാതിയും ജാതിക്കുള്ളിലെ ഉപജാതികളുമായി തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയില്‍ പെട്ടാല്‍പോലും ദോഷമുള്ളവരുമായി കഴിഞ്ഞിരുന്ന ഒരു ജനസമൂഹം ശ്രീനാരായണഗുരുവിന്റെ വചനങ്ങള്‍ ശ്രവിച്ച് സംസ്കാരത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് മുന്നേറുന്നതിന്റെ സാക്ഷിമൊഴികള്‍കൂടിയാണ് സി. കേശവന്റെ ഈ ഓര്‍മക്കുറിപ്പുകള്‍.


ബാല്യം മുതലേ കഥാനായകന് ഉണ്ടായിരുന്ന സംഗീത വാസനയും അഭിനയസിദ്ധിയും പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുമ്പോള്‍ ശാകുന്തളം നാടകത്തില്‍ ദുഷ്യന്തനായി അഭിനയിച്ചതും മഹാകവി രബീന്ദ്രനാഥ ടാഗൂറിന് തിരുവനന്തപുരം പൗരാവലി നല്കിയ സ്വീകരണയോഗത്തില്‍ സ്വാഗതഗാനം (മഹാകവി കുമാരനാശാന്‍ രചിച്ച 'ദിവ്യ കോകിലം') ആലപിച്ചതും മറ്റും അനുസ്മരിച്ചിരിക്കുന്നത് ഏറെ ഹൃദ്യമായിട്ടുണ്ട്.


പൊന്നുകൊണ്ടോ വെള്ളികൊണ്ടോ ഉള്ള ആഭരണങ്ങള്‍ അണിയണമെങ്കില്‍ (പുരുഷന്മാര്‍ തുളുനാടന്‍ കടുക്കനും സ്ത്രീകള്‍ കുരുത്തോലത്തക്കയും) അക്കാലത്ത് അധികാരികളില്‍നിന്ന് പ്രത്യേകം അനുവാദം വാങ്ങിയിരിക്കണം. ഇത്തരത്തിലുള്ള വളരെയധികം കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള ഈ കൃതി മലയാളത്തിലെ സാമൂഹിക പ്രാധാന്യമുള്ള ആത്മകഥകളുടെ മുന്‍പന്തിയില്‍നില്ക്കുന്ന ഒന്നാണ്. തന്റെ ഇന്നലെകള്‍ ചിത്രീകരിക്കുന്നതോടൊപ്പം രാഷ്ട്രം, സമൂഹം, കാലഘട്ടം തുടങ്ങിയ ഘടകങ്ങളെല്ലാം ഇതില്‍ പ്രതിഫലിക്കുന്നു. അതോടൊപ്പം ഈ വക കാര്യങ്ങളോടുള്ള ഗ്രന്ഥകാരന്റെ പ്രതികരണംകൂടി ഉണ്ട് എന്നത് എടുത്തുപറയേണ്ടതായിരിക്കുന്നു. തന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന നിരവധി മഹാരഥന്മാരെക്കുറിച്ച് ഗ്രന്ഥകാരന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ മനോഹരമായ തൂലികാചിത്രങ്ങള്‍ കൂടിയാണ്.


ലാളിത്യം, ആത്മാര്‍ഥത, ആര്‍ജവം എന്നീ ഗുണങ്ങളാല്‍ മലയാളത്തിലെ ഏറ്റവും മികച്ച രണ്ടോ മൂന്നോ ആത്മകഥകളില്‍ ഒന്നായി ജീവിതസമരം കണക്കാക്കാവുന്നതാണ്. കൊച്ചുകൊച്ചു വാക്യങ്ങള്‍കൊണ്ട് അനുഭവങ്ങളുടെ മനോഹര ചിത്രങ്ങള്‍ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു. സി. കേശവന്റെ മകന്‍ കെ. ബാലകൃഷ്ണനാണ് ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും മാത്രമല്ല കേരളത്തിന്റെ തന്റെ സമഗ്രമായ ഒരു രാഷ്ട്രീയ ചരിത്രം ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം കേരള രാഷ്ട്രീയത്തിലും സംസ്കാരത്തിലും വീശിയടിച്ച സമരക്കൊടുങ്കാറ്റുകളെ, ആ കൊടുങ്കാറ്റില്‍ നിലംപതിച്ച ദന്തഗോപുരങ്ങളെ തൊട്ടുകാണിച്ചുതരുന്നു.


വിനോദവും വിജ്ഞാനവും പകരുന്ന ജീവിതസമരം ഒരു നോവല്‍പോലെ മനോഹരമാണ്. നേരത്തെ മൂന്ന് ഭാഗങ്ങളായി പ്രസിദ്ധികരിച്ചിരുന്ന ഈ കൃതി ഇപ്പോള്‍ മൂന്നുഭാഗങ്ങളും ചേര്‍ത്ത് ഒറ്റ വാല്യമായി (സാഹിത്യപ്രവര്‍ത്തക സഹകരണസംഘം) പ്രകാശനം ചെയ്തിട്ടുണ്ട്. നോ. കേശവന്‍ സി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍