This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധികാരപൃഥക്കരണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.45 (സംവാദം)
(New page: = അധികാരപൃഥക്കരണം = ടലുമൃമശീിേ ീള ുീംലൃ ഭരണകൂടത്തിന്റെ അധികാരങ്ങളെ ന...)
അടുത്ത വ്യത്യാസം →
12:00, 2 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അധികാരപൃഥക്കരണം
ടലുമൃമശീിേ ീള ുീംലൃ
ഭരണകൂടത്തിന്റെ അധികാരങ്ങളെ നിയമനിര്‍മാണപരം (ഘലഴശഹെമശ്േല), ഭരണനിര്‍വഹണപരം (ഋഃലരൌശ്േല), നീതിന്യായപരം (ഖൌറശരശമഹ) എന്നിങ്ങനെ മൂന്നായി വിഭജിക്കുകയും ഓരോന്നും ഓരോരോ സ്വതന്ത്രഘടകത്തിന്റെ ചുമതലയില്‍ ഏല്പിക്കുകയും ചെയ്യുന്ന രീതി. ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യ പ്രവണതകളെ നിയന്ത്രിക്കുവാന്‍ ഇത് സഹായകമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഏത് ആധുനിക ഭരണകൂടത്തിനും മൂന്നു ഘടകങ്ങളുണ്ട് -- നിയമനിര്‍മാണസമിതി, ഭരണനിര്‍വഹണസമിതി, നീതിന്യായ ഭരണസമിതി. ആദ്യഘടകം നിയമം നിര്‍മിക്കുന്നു; രണ്ടാമത്തേത് നടപ്പിലാക്കുന്നു; മൂന്നാമത്തേതാകട്ടെ നിയമനിര്‍വഹണത്തില്‍ നിന്നുദ്ഭവിക്കുന്ന തര്‍ക്കങ്ങളില്‍ നിയമം വ്യാഖ്യാനിച്ച് തീര്‍പ്പു കല്പിക്കുന്നു. വ്യത്യസ്ത ധര്‍മങ്ങളോടുകൂടിയ ഈ ഘടകങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുക എന്നതാണ്, അധികാരപൃഥക്കരണത്തിന്റെ അടിസ്ഥാനം.
ഭരണഘടനാപരമായ ഈ ആശയം രാഷ്ട്രീയവിചിന്തനത്തില്‍ പണ്ടുമുതല്ക്കേ പരിഗണനാവിഷയമായിരുന്നു. സമ്മിശ്രഭരണകൂടമെന്ന ആശയത്തിന് 'പ്ളേറ്റോയുടെ നിയമ'ങ്ങളോളം പഴക്കമുണ്ട്. അരിസ്റ്റോട്ടല്‍ (ബി.സി. 384-322), പോളിബിയസ് (ബി.സി. 204-122) തുടങ്ങിയ ദാര്‍ശനികരുടെ കാലത്തുതന്നെ രാജാവ്, കുലീനര്‍ (പ്രഭുക്കള്‍), സാമാന്യജനങ്ങള്‍ എന്നിവര്‍ ഒന്നിച്ചുകൂടിയ ഭരണക്രമം പ്രാധാന്യം അര്‍ഹിച്ചിരുന്നു. മാഴ്സീലിയസ് (ബി.സി. 268-208), തോമസ് അക്വിനാസ് (1225-74), മാക്ക്യവെല്ലി (1469-1527) തുടങ്ങിയ ചിന്തകരും ഈ ആശയത്തെ അനുകൂലിച്ചിരുന്നു. മധ്യകാല ഭരണഘടനാതത്ത്വങ്ങളിലും ഇതു വിഭാവനം ചെയ്യപ്പെട്ടിരുന്നു. ഇംഗ്ളണ്ടില്‍ രാജാവും കോടതികളും തമ്മിലും രാജാവും പാര്‍ലമെന്റും തമ്മിലും ഉണ്ടായ തര്‍ക്കങ്ങള്‍ ഈ സിദ്ധാന്തത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയുണ്ടായി. നിയമനിര്‍മാണപരമായ അധികാരം രാജാവിനും പാര്‍ലമെന്റിനുമായി വിഭജിക്കപ്പെടണമെന്ന് ജോണ്‍ലോക്ക് (1632-1704) വാദിച്ചു. എന്നാല്‍ ഈ സമ്പ്രദായത്തില്‍ വ്യക്തമായ നിര്‍വചനവും പ്രായോഗിക മാര്‍ഗ നിര്‍ദേശങ്ങളും മുന്നോട്ടു വയ്ക്കുന്നത് 18-ാം ശ.-ത്തിന്റെ മധ്യത്തില്‍ ഫ്രഞ്ച് സൈദ്ധാന്തികനായ മൊണ്ടേസ്ക്യു(1689-1755)വാണ്. അദ്ദേഹത്തിന്റെ സ്പിരിറ്റ് ഒഫ് ലാസ് (ടുശൃശ ീള ഘമം) എന്ന കൃതിയിലാണ് ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നത്. സ്വാതന്ത്യ്രലബ്ധിക്കുശേഷം, 1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയുടെ 40-ാം വകുപ്പില്‍ പഞ്ചായത്തുകള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞിരിക്കുന്നു. അലിഖിതമായ ബ്രിട്ടിഷ് ഭരണഘടനയെ സംബന്ധിച്ച ഒരു സമഗ്രപ്രതിപാദനത്തില്‍, നിയമനിര്‍മാണസമിതി, ഭരണനിര്‍വഹണവിഭാഗം, നീതിന്യായവകുപ്പ് എന്നിവയും ഓരോന്നിന്റെയും അധികാര പരിധിയും യുക്തിസഹമായി വേര്‍തിരിക്കപ്പെടണമെന്ന് മോണ്ടേസ്ക്യൂ സമര്‍ഥിച്ചു.
മൊണ്ടേസക്യുവിനുശേഷം അധികാര പൃഥക്കരണസിദ്ധാന്തം പല രാജ്യങ്ങളിലെയും ഭരണഘടനാപ്രമാണങ്ങളില്‍ സ്ഥാനം പിടിച്ചു. യു.എസ്സിലെ ഭരണഘടന, വിപ്ളവകാലത്തെ ഫ്രഞ്ച് ഭരണഘടനകള്‍, നെപ്പോളിയനുശേഷം പടിഞ്ഞാറന്‍ യൂറോപ്പിലുണ്ടായ രാജാധിപത്യ ഭരണഘടനകള്‍ എന്നിവയിലെല്ലാം അധികാരപൃഥക്കരണം തത്ത്വത്തില്‍ അംഗീകരിക്കപ്പെടുകയുണ്ടായി. അധികാരപൃഥക്കരണത്തിലേക്കു നയിക്കുന്ന വകുപ്പുകള്‍ ഇന്ത്യന്‍ ഭരണഘടനയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധികാരപൃഥക്കരണം നൂറു ശ.മാ. പ്രായോഗികമല്ല. ഗവ.-ന്റെ മൂന്നു ഘടകങ്ങളും സിദ്ധാന്തപരമായി വേര്‍തിരിക്കപ്പെടുന്നുവെങ്കിലും, അവ വെള്ളം കയറാത്ത അറകളൊന്നുമല്ല. ഇന്ത്യന്‍ ഭരണഘടന തന്നെ ഉദാഹരണം. പാര്‍ലമെന്റിന്റെ മുഖ്യധര്‍മം നിയമനിര്‍മാണമാണെങ്കിലും അത് ഭരണസമിതിയെ തെരഞ്ഞെടുക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഭരണസമിതിയുടെ തലവനായ രാഷ്ട്രപതിയാണ്, നീതിന്യായവകുപ്പിലെ ഉന്നതസ്ഥാനങ്ങളില്‍ നിയമനം നടത്തുന്നത്. അങ്ങനെ നീതിന്യായവകുപ്പ് ഭരണസമിതിയുടെ പരോക്ഷ നിയന്ത്രണത്തിന് വിധേയമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുക്കുന്ന ഭരണസമിതിക്ക് പാര്‍ലമെന്റിനെത്തന്നെ ഇല്ലാതാക്കാന്‍ പഴുതു നല്കുന്ന വ്യവസ്ഥകളുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഓരോ ഘടകവും ഒരതിര്‍ത്തിവരെ എങ്കിലും ഇതരഘടകങ്ങളുമായി ബന്ധിതമാണ്. എന്നിരുന്നാലും വ്യവസ്ഥാപിതഭരണകൂടത്തില്‍ ഫലപ്രദമായ ഭരണത്തിന് വിഘാതമാകാതെ, ഭരണാധികാരം വികേന്ദ്രീകരിക്കാനും നിയന്ത്രിക്കാനും അധികാരപൃഥക്കരണം സഹായകമാണ്.