This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയ്സാല്‍മര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജയ്സാല്‍മര്‍== ==Jaisalmer== രാജസ്ഥാനിലെ ഒരു പട്ടണവും പഴയ ഒരു നാട്ടു...)
അടുത്ത വ്യത്യാസം →

05:57, 10 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജയ്സാല്‍മര്‍

Jaisalmer

രാജസ്ഥാനിലെ ഒരു പട്ടണവും പഴയ ഒരു നാട്ടുരാജ്യവും. ജയ്പൂരിനു 320 കി.മീ. പടിഞ്ഞാറായി ഥാര്‍ മരുഭൂമിയില്‍ കാണപ്പെടുന്ന ജയ്സാല്‍മര്‍ ജോധ്പൂറിനു വ. പടിഞ്ഞാറും ബിക്കാനീറിനു തെ. പടിഞ്ഞാറുമാണ്. രാജസ്ഥാനിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു സ്ഥിതിചെയ്യന്ന ഈ പട്ടണത്തിന്റെ സ്ഥാപകന്‍ റാവല്‍ ജയ്സാല്‍ ആണ് (1156). മുമ്പ് ഭട്ടിരജപുത്രരുടെ തലസ്ഥാനമായിരുന്ന ഈ പട്ടണം മരുഭൂമിയിലെ സഞ്ചാരിസംഘങ്ങള്‍ക്ക് ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു. കമ്പിളി, കന്നുകാലികള്‍, ഉപ്പ് എന്നിവ ഇവിടത്തെ മുഖ്യ വാണിജ്യവസ്തുക്കളാണ്.

സ്വര്‍ണ നിറത്തിലുള്ള മണല്‍ക്കല്ലുകള്‍ കൊണ്ടാണ് ഈ പട്ടണം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇതിന്റെ തെക്കു ഭാഗത്തായുള്ള കുന്നിന്‍പുറത്തു സ്ഥിതിചെയ്യുന്ന കോട്ട രാജസ്ഥാനിലെ ചിത്തോര്‍ഗഢ് കഴിഞ്ഞാല്‍ പഴക്കത്തില്‍ രണ്ടാം സ്ഥാനത്താണ്. ഈ കോട്ട പട്ടണത്തെ പ്രസിദ്ധമാക്കിയിരിക്കുന്നു. ഒരു പുരാതന കൊട്ടാരവും അനേകം വീടുകളും ഈ കോട്ടയ്ക്കുള്ളിലുണ്ട്. ഇതിനുള്ളിലുള്ള വൈഷ്ണവ-ജൈനക്ഷേത്രങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടിയിരിക്കുന്നു. കോട്ടയ്ക്കകത്തുള്ള വീടുകള്‍ക്ക് കല്ലില്‍ നിര്‍മിച്ചതും കൊത്തുപണികള്‍ ധാരാളമുള്ളതുമായ ജാലത്തട്ടികളും (lattice) ബാല്‍ക്കണികളും സാധാരണമാണ്. ഇവ പുരാതന ശില്പചാതുര്യം പ്രകടമാക്കുന്നു. ജൈന ക്ഷേത്രങ്ങളില്‍ ദേവതകളെയും നൃത്തരൂപങ്ങളെയും പുരാതനദൃശ്യങ്ങളെയുമാണ് കൊത്തി വച്ചിരിക്കുന്നത്. 'ജെയ്ന്‍ ഭദ്ര സൂരി ജ്ഞാനഭണ്ഡാര്‍' എന്നറിയപ്പെടുന്ന ഒരു ഗ്രന്ഥശാല ഈ ജൈന ക്ഷേത്രങ്ങളുടെ അടുത്തായുണ്ട്. ഈ ഗ്രന്ഥശാലയിലുള്ള പുരാതന ലിഖിതങ്ങളുടെ അമൂല്യ ശേഖരത്തോടൊപ്പം ജൈനമത ഗ്രന്ഥങ്ങളും ഭാരത തത്ത്വശാസ്ത്ര ഗ്രന്ഥങ്ങള്‍, കവിതകള്‍, നാടകങ്ങള്‍, അലങ്കാര ശാസ്ത്രഗ്രന്ഥങ്ങള്‍ എന്നിവയും ധാരാളം കാണുന്നു. ചാണക്യന്റെ അര്‍ഥശാസ്ത്രത്തിനുള്ള ഒരു ആമുഖക്കുറിപ്പ് ഇവിടത്തെ മൂല്യവത്തായ ഒരു ലിഖിതശേഖരമാണ്. എല്ലാ ലിഖിതങ്ങളും ചുവപ്പും സ്വര്‍ണവര്‍ണങ്ങളുമുപയോഗിച്ച് മോടിയായലങ്കരിച്ചാണ് ഇവിടെ സൂക്ഷിക്കുന്നത്. ഗ്രന്ഥശാലയുടെ ഭാഷാവൈവിധ്യമാര്‍ന്ന ശേഖരത്തില്‍ സംസ്കൃതം, ഗുജറാത്തി, രാജസ്ഥാനി, അര്‍ഥമാഗധി, പ്രാകൃതം തുടങ്ങിയ ഭാഷകളിലുള്ള ഗ്രന്ഥങ്ങളാണുള്ളത്.

ജയ്സാല്‍മറില്‍ മഴ വളരെ കുറവാണ്. വളരെ കുറച്ചു ഭൂഭാഗങ്ങള്‍ മാത്രമേ കൃഷിക്ക് ഉപയുക്തമാകുന്നുള്ളൂ. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വ്യവസായങ്ങളും വിരളം തന്നെ. ജയ്സാല്‍മറിലെ ധാനിയില്‍ നിന്ന് ജിപ്സവും; മുന്ധാ, മാണ്ടായ് എന്നിവിടങ്ങളില്‍ നിന്ന് 'ഫുള്ളേഴ്സ് എര്‍ത്ത്' എന്നയിനം കളിമണ്ണും ഖനനം ചെയ്യുന്നു. തുകല്‍ വ്യവസായം പ്രധാനമായും ഒട്ടകത്തിന്റെ തോലിനെ ആശ്രയിച്ചുള്ളതാണ്. പ്രധാന വ്യവസായവും ഇതുതന്നെ. ഗ്രാമങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ എണ്ണത്തില്‍ കുറവാണ്. സ്ത്രീകളുടെ സാക്ഷരതാനിരക്കും വളരെ താഴ്ന്നിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍