This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജീരകാരിഷ്ടം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ജീരകാരിഷ്ടം== ഒരു ആയുര്‍വേദ ഔഷധം. പ്രസവശേഷമുണ്ടാകുന്ന വയറുവ...)
അടുത്ത വ്യത്യാസം →
Current revision as of 17:29, 9 ഫെബ്രുവരി 2016
ജീരകാരിഷ്ടം
ഒരു ആയുര്‍വേദ ഔഷധം. പ്രസവശേഷമുണ്ടാകുന്ന വയറുവേദന, അരുചി മുതലായ രോഗങ്ങള്‍ക്ക് നിര്‍ദേശിക്കാറുള്ള പ്രസിദ്ധമായ ഈ അരിഷ്ടം ഗ്രഹണി, അതിസാരം, അഗ്നിമാന്ദ്യം മുതലായ രോഗങ്ങളെയും ശമിപ്പിക്കും.
ഇരുനൂറു പലം ജീരകം അറുപത്തിനാലിടങ്ങഴി വെള്ളത്തില്‍ കഷായംവച്ച് പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് അതില്‍ മൂന്ന് തുലാം ശര്‍ക്കര കലക്കിയശേഷം താതിരിപ്പൂവ് (16 പലം), ചുക്ക് (2 പലം), ജാതിക്ക, മുത്തങ്ങ, ഏലം, ഇലവര്‍ങം, പച്ചില, നാഗപ്പൂവ്, അയമോദകം, തക്കോലം, ഗ്രാമ്പൂ ഇവ (ഓരോ പലം വീതം) പൊടിച്ചുചേര്‍ക്കണം. ഈ മിശ്രിതം നെയ് പുരട്ടി മയക്കിയ മണ്‍പാത്രത്തിലാക്കി ശീലമണ് ചെയ്ത് കുഴിച്ചുവച്ച് ഒരുമാസം കഴിഞ്ഞു പുറത്തെടുത്ത് കല്ക്കം കളഞ്ഞ് ഉപയോഗിക്കാം. കാല്‍തുടം (മൂന്ന് കഴഞ്ച്) ആണ് ഒരു നേരത്തെ മാത്ര.