This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധികാരപത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.45 (സംവാദം)
(New page: = അധികാരപത്രം = ഒരു രാഷ്ട്രത്തിന്റെ പ്രതിപുരുഷന്‍ (അംബാസിഡര്‍) മറ്റൊര...)
അടുത്ത വ്യത്യാസം →

11:59, 2 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അധികാരപത്രം

ഒരു രാഷ്ട്രത്തിന്റെ പ്രതിപുരുഷന്‍ (അംബാസിഡര്‍) മറ്റൊരു രാഷ്ട്രത്തില്‍, തന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ നിയുക്തനാകുമ്പോള്‍ തന്റെ രാഷ്ട്രത്തലവനില്‍നിന്നും ഹാജരാക്കുന്ന പ്രമാണപത്രം. സാധാരണ കത്തിന്റെ രൂപത്തിലുള്ള ഈ അധികാരപത്രം നിയുക്ത രാജ്യത്തിലെ രാഷ്ട്രത്തലവന് സമര്‍പ്പിക്കുന്നു. നിയുക്ത പ്രതിപുരുഷന്‍ രാഷ്ട്രത്തലവനെ ഔദ്യോഗികമായി സന്ദര്‍ശിച്ച് തനിക്ക് തന്റെ രാഷ്ട്രത്തലവനില്‍ നിന്നു ഒപ്പോടുകൂടി ലഭിച്ചിട്ടുള്ള ഈ അധികാരപത്രം സമര്‍പ്പിക്കുന്നു. ഉദാഹരണമായി യു.എസില്‍ നിന്നു ഇന്ത്യയിലേക്ക് നിയുക്തനായ അംബാസിഡര്‍ ന്യൂഡല്‍ഹിയില്‍, രാഷ്ട്രപതിഭവനില്‍ ഹാജരായി, തന്റെ അധികാരപത്രം ഇന്ത്യന്‍ പ്രസിഡന്റിനു നല്കുന്നു. അതുപോലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇംഗ്ളണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി, രാജ്ഞിക്ക് (രാജാവിന്) അധികാരപത്രം സമര്‍പ്പിക്കുന്നു.


അധികാരപത്രം സമര്‍പ്പിച്ച് പ്രതിപുരുഷപദവി ഏറ്റെടുത്തു കഴിയുന്നവര്‍ക്ക് പല ആനുകൂല്യങ്ങളും നിയുക്തരാഷ്ട്രത്തില്‍ ലഭിക്കും. പ്രതിപുരുഷന്മാര്‍ തങ്ങളുടെ രാഷ്ട്രവുമായി നടത്തുന്ന കത്തിടപാടുകളും മറ്റു രഹസ്യസന്ദേശങ്ങളും 'നയതന്ത്രസഞ്ചി' (ഉശുഹീാമശേര യമഴ) മുഖേനയാണ് അയയ്ക്കുന്നത്. അന്താരാഷ്ട്രനിയമമനുസരിച്ച് ഈ 'ഡിപ്ളോമാറ്റിക് ബാഗുകള്‍' കസ്റ്റംസ് അധികാരികളോ അതിര്‍ത്തികളിലുള്ള മറ്റ് അധികൃതരോ തുറക്കാറില്ല. പ്രതിപുരുഷന് നയതന്ത്ര പാസ്പോര്‍ട്ട് (ഉശുഹീാമശേര ജമുീൃ) ആണ് നല്കാറുള്ളത്. അധികാരപത്രം സമര്‍പ്പിച്ച് നയതന്ത്ര ഉദ്യോഗസ്ഥനായിത്തീരുന്ന വ്യക്തിയുടെ ആഫീസും (ഋായമ്യ) വാസസ്ഥലവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നതുകൊണ്ട് അവിടെ പൊലീസിനു പ്രവേശനാധികാരമില്ല. നോ: അംബാസിഡര്‍, ഹൈക്കമ്മീഷണര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍