This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയമനോഹരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജയമനോഹരി== 22-ാമത്തെ മേള കര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാ...)
അടുത്ത വ്യത്യാസം →

Current revision as of 15:21, 8 ഫെബ്രുവരി 2016

ജയമനോഹരി

22-ാമത്തെ മേള കര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗം. ആ: സരിഗമധസ അ: സനിധമഗരിസ. ഒരു ഔഡവഷാഡവ രാഗമാണിത്. ഉപാംഗരാഗം. ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ച:രി. സാ: ഗാ: ശു: മ., ച:ധ, കൈ:നി. ഗ;മ,ധ എന്നിവ ജീവസ്വരങ്ങള്‍. 'മരീ', എന്നത് ഈ രാഗത്തിന്റെ ഒരു വിശേഷ പ്രയോഗമാണ്. ഈ പ്രയോഗം രാഗത്തിന്റെ അഴകു വര്‍ധിപ്പിക്കുന്നു. രാഗസഞ്ചാരത്തില്‍ സരിഗസ 'രീഗ' മരീഗസാ എന്നു വരുന്നു. ത്യാഗരാജസ്വാമികളുടെ 'ശ്രീരമ്യ ചിത്താലങ്കാരസ്വരൂപ', 'യജ്ഞാദുലു സുഖമനുവാരികി', 'നീ ഭക്തി ഭാഗ്യസുധ' എന്നീ കൃതികള്‍ പ്രസിദ്ധങ്ങളാണ്. ആദ്യത്തെ രണ്ടു കൃതികള്‍ ആദിതാളത്തിലും മൂന്നാമത്തെ കൃതി രൂപക താളത്തിലുമാണ് രചിക്കപ്പെട്ടിരിക്കുന്നത്. മുത്തുസ്വാമിദീക്ഷിതര്‍, ശ്യാമാശാസ്ത്രി, സ്വാതിതിരുനാള്‍ എന്നിവര്‍ ഈ രാഗത്തില്‍ കൃതികള്‍ രചിച്ചിട്ടില്ല.

രാഗസഞ്ചാരം:

രീ രി ഗമാമ ധാമ മഗഗാ ഗരിരീ

സരിഗമധസനീ; നിധധാമ ഗാരി ഗമധസ നിധസാസ

രീരീ സരിഗാ മരിഗരിസ സസസ സനിനിധ മധരിസ

സനിനിധ ധമ മരിഗാ ഗരിരീ ഗരി സനിധസ

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍