This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറിയാന്‍, വിത്സന്‍ (1964 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചെറിയാന്‍, വിത്സന്‍ (1964 - )== അര്‍ജുന അവാര്‍ഡ് ജേതാവായ നീന്തല്‍...)
(ചെറിയാന്‍, വിത്സന്‍ (1964 - ))
വരി 1: വരി 1:
==ചെറിയാന്‍, വിത്സന്‍ (1964 - )==
==ചെറിയാന്‍, വിത്സന്‍ (1964 - )==
 +
[[ചിത്രം:Wilson Cheriyan.png|150px|right|thumb|വിത്സന്‍ ചെറിയാന്‍]]
അര്‍ജുന അവാര്‍ഡ് ജേതാവായ നീന്തല്‍താരം. കോട്ടയം ജില്ലയിലെ പാലായില്‍ സി.കെ. ചെറിയാന്റെയും ഏലിക്കുട്ടിയുടെയും മകനായി 1964 ന. 22-ന് ജനിച്ചു. മൂത്ത സഹേദരന്‍ ജോസഫില്‍ നിന്നാണ് നീന്തലിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 1975-ല്‍ തിരുവനന്തപുരത്തു നടന്ന നീന്തല്‍ മത്സരത്തില്‍ 10 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ പങ്കെടുത്ത്, നിരവധി മെഡലുകള്‍ നേടിയതോടെ അറിയപ്പെടുന്ന നീന്തല്‍താരമായി. 1979-ല്‍ തിരുവനന്തപുരം സ്പോര്‍ട്സ് സ്കൂളില്‍ പ്രവേശനം ലഭിച്ചതോടെ, നീന്തലില്‍ ശാസ്ത്രീയമായ പരിശീലനം ലഭിക്കുന്നതിന് അവസരമുണ്ടായി. 1979-ല്‍ മുംബൈയില്‍ നടന്ന ജൂനിയര്‍ നാഷണല്‍ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് 200 മീ. ബാക്ക് സ്ട്രോക്കില്‍ സ്വര്‍ണം നേടി. 100 മീ. ബാക്ക് സ്ട്രോക്കില്‍ തുടര്‍ച്ചയായി 12 വര്‍ഷവും 200 മീ. ബാക്ക് സ്ട്രോക്കില്‍ 10 വര്‍ഷവും ദേശീയ ചാമ്പ്യനായിരുന്നു വിത്സന്‍. 10 വര്‍ഷത്തിലേറെക്കാലം തുടര്‍ച്ചയായി ദേശീയ ചാമ്പ്യനായിരുന്നിട്ടുള്ള ഏക ഇന്ത്യന്‍ നീന്തല്‍താരം ഇദ്ദേഹമാണ്. 100 മീറ്ററിലും 200 മീറ്ററിലും ദേശീയതലത്തിലുള്ള റിക്കാര്‍ഡുകളും വിത്സന്‍ സ്ഥാപിച്ചിട്ടുണ്ട്.

07:16, 6 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചെറിയാന്‍, വിത്സന്‍ (1964 - )

വിത്സന്‍ ചെറിയാന്‍

അര്‍ജുന അവാര്‍ഡ് ജേതാവായ നീന്തല്‍താരം. കോട്ടയം ജില്ലയിലെ പാലായില്‍ സി.കെ. ചെറിയാന്റെയും ഏലിക്കുട്ടിയുടെയും മകനായി 1964 ന. 22-ന് ജനിച്ചു. മൂത്ത സഹേദരന്‍ ജോസഫില്‍ നിന്നാണ് നീന്തലിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 1975-ല്‍ തിരുവനന്തപുരത്തു നടന്ന നീന്തല്‍ മത്സരത്തില്‍ 10 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ പങ്കെടുത്ത്, നിരവധി മെഡലുകള്‍ നേടിയതോടെ അറിയപ്പെടുന്ന നീന്തല്‍താരമായി. 1979-ല്‍ തിരുവനന്തപുരം സ്പോര്‍ട്സ് സ്കൂളില്‍ പ്രവേശനം ലഭിച്ചതോടെ, നീന്തലില്‍ ശാസ്ത്രീയമായ പരിശീലനം ലഭിക്കുന്നതിന് അവസരമുണ്ടായി. 1979-ല്‍ മുംബൈയില്‍ നടന്ന ജൂനിയര്‍ നാഷണല്‍ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് 200 മീ. ബാക്ക് സ്ട്രോക്കില്‍ സ്വര്‍ണം നേടി. 100 മീ. ബാക്ക് സ്ട്രോക്കില്‍ തുടര്‍ച്ചയായി 12 വര്‍ഷവും 200 മീ. ബാക്ക് സ്ട്രോക്കില്‍ 10 വര്‍ഷവും ദേശീയ ചാമ്പ്യനായിരുന്നു വിത്സന്‍. 10 വര്‍ഷത്തിലേറെക്കാലം തുടര്‍ച്ചയായി ദേശീയ ചാമ്പ്യനായിരുന്നിട്ടുള്ള ഏക ഇന്ത്യന്‍ നീന്തല്‍താരം ഇദ്ദേഹമാണ്. 100 മീറ്ററിലും 200 മീറ്ററിലും ദേശീയതലത്തിലുള്ള റിക്കാര്‍ഡുകളും വിത്സന്‍ സ്ഥാപിച്ചിട്ടുണ്ട്.

1988-ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു. 1984-ലും 87-ലും നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ വീതം നേടുകയുണ്ടായി. 1991-ല്‍ കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണമെഡലുകളും കരസ്ഥമാക്കി. പോളണ്ടിലെ വാര്‍സയില്‍ നടന്ന വേള്‍ഡ് റെയില്‍വേ ഗെയിംസില്‍ (1986) പങ്കെടുത്ത് 100 മീ. ബാക്ക് സ്ട്രോക്കില്‍ വെള്ളിയും 200 മീ. ബാക്ക് സ്ട്രോക്കില്‍ വെങ്കലവും നേടി. 1990-ല്‍ റോമില്‍ നടന്ന വേള്‍ഡ് റെയില്‍വേ ഗെയിംസില്‍ 100 മീ. ബാക്ക് സ്ട്രോക്കിലും 200 മീ. ബാക്ക് സ്ട്രോക്കിലും സ്വര്‍ണമെഡലുകള്‍ നേടി.

1987-ല്‍ തിരുവനന്തപുരത്തു വച്ചു നടന്ന രണ്ടാമത് നാഷണല്‍ ഗെയിംസില്‍ ആറ് സ്വര്‍ണമെഡലുകള്‍ നേടിയ വിത്സനെ ഏറ്റവും മികച്ച പുരുഷ അത്ലറ്റായി തിരഞ്ഞെടുക്കയുണ്ടായി. ഇന്ത്യന്‍ റെയില്‍വേയിലെ സീനിയര്‍ വെല്‍ഫെയര്‍ ഇന്‍സ്പെക്ടറായ വിത്സന്റെ ഭാര്യ ഒളിമ്പ്യന്‍ താരം ഷൈനി വിത്സനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍