This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജട്ടി, ബി.ഡി. (1912 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജട്ടി, ബി.ഡി. (1912 - )== ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി. 1912 സെപ്. 10-ന് ...)
അടുത്ത വ്യത്യാസം →

04:29, 5 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജട്ടി, ബി.ഡി. (1912 - )

ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി. 1912 സെപ്. 10-ന് കര്‍ണാടകയിലെ ബിജാപ്പൂര്‍ ജില്ലയില്‍ സവാല്‍ഗി എന്ന സ്ഥലത്ത് ദാനപ്പയുടെയും ഭാഗവ്വയുടെയും മകനായി ജനിച്ചു. ബി.എ. ബിരുദവും നിയമബിരുദവും നേടിയശേഷം രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിച്ചു. 1940 മുതല്‍ 45 വരെ ഇദ്ദേഹം ജമഖണ്ഡി മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റും 1946 മുതല്‍ 48 വരെ ജമഖണ്ഡി സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന് മൈസൂര്‍ നിയമസഭാംഗമായി. 1958 മുതല്‍ 62 വരെ ജട്ടി മൈസൂര്‍ മുഖ്യമന്ത്രിയായിരുന്നു. 1962 മുതല്‍ 65 വരെ ഇദ്ദേഹം കര്‍ണാടക മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും 1965 മുതല്‍ 68 വരെ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും ആയി സേവനമനുഷ്ഠിച്ചു. 1968 മുതല്‍ 72 വരെ പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറും 1972 മുതല്‍ 74 വരെ ഒറീസാ ഗവര്‍ണറും ആയിരുന്നിട്ടുണ്ട്. 1974-ല്‍ ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. 1979 വരെ ഈ സ്ഥാനത്തു തുടര്‍ന്നു. കര്‍ണാടക സര്‍വകലാശാല 1974-ലും ബെരംപൂര്‍ സര്‍വകലാശാല 1977-ലും ഗുരുനാനാക് സര്‍വകലാശാല 1978-ലും ഇദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍