This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമലസുന്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: വരി 4:
ഒസ്റ്റ്രഗോത്ത് രാജ്ഞി. ഇറ്റലിയിലെ ഒസ്റ്റ്രഗോത്ത് രാജാവായിരുന്ന തിയോഡെറിക്കിന്റെ (454-526) പുത്രി; യുഥാറിക് എന്ന പ്രഭുവിനെ വിവാഹം കഴിച്ചു (515). യുഥാറിക് മരിച്ചപ്പോള്‍ അവരുടെ പുത്രനായ അഥാലാറിക് രാജ്യാവകാശിയായി (526). അന്ന് അമലസുന്ത റീജന്റായി ഭരണം നടത്തി. അഥാലാറിക് നിര്യാതനായതോടുകൂടി (ഒ. 2, 534) അമലസുന്ത രാജ്ഞിയായി. അവര്‍ ബന്ധുവായ തിയോഡഹാഡിനെ സഹഭരണാധികാരിയായിരിക്കാന്‍ ക്ഷണിച്ചെങ്കിലും അയാള്‍ അതിനു വഴിപ്പെട്ടില്ല. ബൈസാന്തിയന്‍ സാമ്രാജ്യവുമായി സൌഹൃദബന്ധങ്ങള്‍ പുലര്‍ത്തുന്നതില്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്ന അമലസുന്തയെ എതിര്‍ത്ത പ്രഭുക്കന്‍മാര്‍ നാടുകടത്തപ്പെടുകയും വധിക്കപ്പെടുകയും ചെയ്തത് ഒസ്റ്റ്രഗോത്ത് വര്‍ഗക്കാരില്‍ അമര്‍ഷം ഉളവാക്കി. തന്റെ നില കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി അമലസുന്ത ബൈസാന്തിയന്‍ ചക്രവര്‍ത്തിയായ ജസ്റ്റിനിയനു (483-565) മായി സുഹൃദ്ബന്ധം ഉറപ്പിച്ചു. എന്നാല്‍ ഏറെത്താമസിയാതെ അമലസുന്ത രാജ്യത്തുനിന്ന് ബഹിഷ്കൃതയായി. പൌരസ്ത്യ-പാശ്ചാത്യ-റോമാ സാമ്രാജ്യങ്ങളിലെ വിദ്യാഭ്യാസ സംസ്കാരികാദികളെ പ്രോത്സാഹിപ്പിക്കാന്‍ അമലസുന്ത ശ്രമങ്ങള്‍ നടത്തി. ഇതിഷ്ടപ്പെടാതിരുന്ന ഗോത്തുവര്‍ഗക്കാരുടെ അവജ്ഞയ്ക്കും ശത്രുതയ്ക്കും അവര്‍ പാത്രമായി. ബൊള്‍സേനയിലെ ടസ്കന്‍ തടാകത്തിലെ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട അമലസുന്ത 535-ല്‍ വധിക്കപ്പെട്ടു.

 +
 +
[[Category:ജീവചരിത്രം‍‍]]

05:56, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമലസുന്ത (498 - 535)

Amalasuntha

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍