This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമാവാസ്യാവ്രതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമാവാസ്യാവ്രതം = അമാവാസ്യാദിനത്തില്‍ ആചരിക്കേണ്ട പുണ്യകര്‍മങ്ങള്‍...) |
|||
വരി 7: | വരി 7: | ||
(എ. പരമേശ്വര ശാസ്ത്രികള്‍) | (എ. പരമേശ്വര ശാസ്ത്രികള്‍) | ||
+ | |||
+ | [[Category:ആചാരം]] |
Current revision as of 05:39, 8 ഏപ്രില്‍ 2008
അമാവാസ്യാവ്രതം
അമാവാസ്യാദിനത്തില്‍ ആചരിക്കേണ്ട പുണ്യകര്‍മങ്ങള്‍ക്കുള്ള സാമാന്യമായ പേര്. അമാവാസ്യ എന്നു പറയുന്നതു കറുത്തവാവിനെയാണ്. സൂര്യനും ചന്ദ്രനും ഒരു രാശിയില്‍ സംഗമം പ്രാപിക്കുന്ന ദിവസമാണത്. ആ ദിവസത്തിനു ദര്‍ശം എന്നും പേരുണ്ട് (ദര്ശഃസൂര്യേന്ദുസംഗമഃ- അമരകോശം).
സമുദ്രസ്നാനം, തിലതര്‍പ്പണം, ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കുകയും നിഷിദ്ധങ്ങളായ കര്‍മങ്ങള്‍ ചെയ്യാതിരിക്കുകയും അമാവാസ്യാവ്രതത്തില്‍ ഉള്‍പ്പെടുന്നു. കറുത്തവാവുന്നാള്‍ പിതൃക്കളുടെ തൃപ്തിക്കായി ദര്‍ശശ്രാദ്ധം എന്ന പിതൃകര്‍മവും തിലതര്‍പ്പണവും നടത്തുന്നത് അതീവ ശ്രേയസ്കരമാണ്. ഒരു വംശത്തില്‍ ജീവിച്ചിരിക്കുന്ന ഒരു പുത്രന്, അയാളുടെ മരിച്ചുപോയ പിതാവ്, പിതാമഹന്, പ്രപിതാമഹന്, മാതാവ്, മാതാമഹന്, മാതൃപിതാമഹന്‍, മാതൃപ്രപിതാമഹന്‍, പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃപ്രപിതാമഹി എന്നിവരെയെല്ലാം ഉദ്ദേശിച്ച് തിലതര്‍പ്പണം ചെയ്തേ മതിയാവൂ. ആ വംശത്തില്‍ വേറെയും പുത്രന്മാരുണ്ടെങ്കില് അവരും ഈ വിധത്തിലുള്ള കര്‍മങ്ങള്‍ അനുഷ്ഠിക്കണം. വംശത്തിന്റെ അഭിവൃദ്ധിക്ക് അമാവാസ്യാവ്രതം അവശ്യം അനുസരിക്കേണ്ടതാണെന്നും അതു ചെയ്യാത്തവരുടെ വംശത്തിന് ഹാനി സംഭവിക്കുമെന്നും സ്മൃതികളില്‍ പറയുന്നു. ഉത്തരായനത്തിന്റെ ആരംഭം മകരമാസത്തിലും ദക്ഷിണായനത്തിന്റെ ആരംഭം കര്‍ക്കിടക മാസത്തിലും ആകയാല്‍ ആ മാസങ്ങളിലുള്ള അമാവാസ്യകള്‍ക്കും വ്രതങ്ങള്‍ക്കും പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കേരളത്തില്‍ നടപ്പുള്ള വാവുബലി, വാവൂട്ട് മുതലായവ അമാവാസ്യാവ്രതത്തിന്റെ ആചരണവിഷയകമായ പ്രചരണത്തിനു തെളിവാണ്.
(എ. പരമേശ്വര ശാസ്ത്രികള്‍)