This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചെറോക്കി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ചെറോക്കി== തെക്കേ അമേരിക്കയിലെ ഏറ്റവും പ്രബലവും ശക്തവുമായ ഒ...)
അടുത്ത വ്യത്യാസം →
Current revision as of 10:01, 27 ജനുവരി 2016
ചെറോക്കി
തെക്കേ അമേരിക്കയിലെ ഏറ്റവും പ്രബലവും ശക്തവുമായ ഒരു ഗോത്രവിഭാഗം. വടക്കു തെക്കന്‍ കരോലിന, ജോര്‍ജിയ, അലബാമ, ടെന്നസ്സി തുടങ്ങി സ്ഥലങ്ങളിലെ പര്‍വത പ്രദേശങ്ങളിലാണ് ചെറോക്കി ഇന്ത്യന്‍ ജനത മുമ്പ് അധിവസിച്ചിരുന്നത്. ഹൊക്കന്‍-സീയുയെന് ഭാഷാകുടുംബത്തില്‍ പെടുന്നതാണു ചെറോക്കി ഭാഷ. 16-ാം ശതകത്തോടുകൂടിയാണ് ചെറോക്കി ഇന്ത്യന്‍ സമൂഹം, കാര്‍ഷിക സമ്പദ്ഘടനയില്‍ അധിഷ്ഠിതമായ സ്ഥിരവാസമാരംഭിച്ചത്. ന്യൂയോര്‍ക്കിലെ ഇറോക്വി ഗോത്രങ്ങളുമായി ഇവര്‍ നിരന്തരയുദ്ധങ്ങളിലേര്പ്പെട്ടിരുന്നു. ഫ്രഞ്ചുകാര്‍ക്കെതിരായ യുദ്ധത്തില്‍ ഇവര്‍ ബ്രിട്ടീഷുകാരെ പിന്തുണയ്ക്കുകയുണ്ടായി. 1750-നു ശേഷമുണ്ടായ വസൂരിരോഗത്തിന്റെ ഫലമായി ചെറോക്കി ഇന്ത്യന്‍ വംശജരില്‍ പകുതിയിലേറെയും മരണമടഞ്ഞു.
1820-ല്‍ അമേരിക്കയിലെ വെള്ളക്കാരെ പിന്തുടര്ന്നുകൊണ്ട് ഇവര്‍ ഭരണ സംവിധാനം ആവിഷ്കരിച്ചു. 1827-ല്‍ ഭരണഘടന അംഗീകരിക്കുകയും ചെറോക്കി രാഷ്ട്രം സ്ഥാപിതമാവുകയും ചെയ്തു. ജോര്ജ്ഗസ് എന്നറിയപ്പെടുന്ന ചെറോക്കി അക്ഷരമാലയും വികസിപ്പിക്കുകയുണ്ടായി.
ചെറോക്കി പ്രദേശങ്ങളില്‍ സ്വര്‍ണം കണ്ടുപിടിച്ചതോടുകൂടി വെള്ളക്കാര്‍ വന്‍തോതില്‍ അങ്ങോട്ടേക്കു കുടിയേറ്റം ആരംഭിച്ചു. ക്രമേണ ചെറോക്കികള്ക്ക് മിസ്സിസ്സിപ്പി നദിക്കപ്പുറത്തേക്കു മാറേണ്ടിവന്നു. തുടര്‍ന്ന് 1838-ല്‍ ഇവരെ ഇന്നത്തെ ഓക്ലഹോമ പ്രദേശത്തേക്കു നാടു കടത്തി. പ്രവാസജീവിതത്തിന്റെ ദുരിതങ്ങളേറെ അനുഭവിച്ച ചെറോക്കികള് റ്റാഹ്ലേക്വാ എന്ന പ്രദേശം ആസ്ഥാനമാക്കി പുതിയൊരു ആവാസക്രമത്തിനു തുടക്കം കുറിച്ചു. സ്കൂളുകള്‍ സ്ഥാപിക്കുകയും പത്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ചെറോക്കികള് ഇരുഭാഗത്തും ചേരുകയുണ്ടായി. യുദ്ധാവസാനം മോചിതരായ നീഗ്രോ അടിമകളെ ഇവര്‍ ഗോത്രാംഗത്വം നല്കി സ്വീകരിച്ചു. 1906-ല്‍ ചെറോക്കി ഇന്ത്യക്കാര്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. ഒരു ചെറുവിഭാഗം കരോലിനയില്‍ ഗോത്രജീവിതം നയിക്കുന്നു.