This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിലപ്പന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ചിലപ്പന്‍== ==Common Babbler== ചിലപ്പന്‍ ചെറുകുരുവി...) |
(→Common Babbler) |
||
വരി 2: | വരി 2: | ||
==Common Babbler== | ==Common Babbler== | ||
- | [[ചിത്രം:Common Babbler.png|200px|right|ചിലപ്പന്‍]] | + | [[ചിത്രം:Common Babbler.png|200px|right|thumb|ചിലപ്പന്‍]] |
ചെറുകുരുവിയോളം വലുപ്പമുള്ളതും നീണ്ട വാലോടുകൂടിയതും ആയ ഒരു പക്ഷി. ശാസ്ത്രനാമം: റ്റര്‍ഡോയ്ഡസ് കോഡേറ്റസ് (Turdoides caudatus). പാസറിഫോമിസ് വര്‍ഗത്തിലെ മുസിക്കാപ്പിഡേ ഗോത്രത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുള്‍ച്ചെടികളും കുറ്റിക്കാടുകളുമുള്ള ഭൂഭാഗങ്ങളില്‍ എട്ടു പത്തു പക്ഷികളുടെ ചെറുകൂട്ടമായിട്ടാണു കാണപ്പെടുന്നത്. ചിലപ്പനു മൊത്തത്തില്‍ തവിട്ടുനിറമാണുള്ളത്; ശരീരത്തിന്റെ മുകള്‍ ഭാഗത്തുള്ള തൂവലുകളില്‍ കറുപ്പുരേഖകളും ഉണ്ട്. വാലിലെ തൂവലുകളില്‍ കുറുകെയായി നേര്‍ത്ത വരകള്‍ കാണപ്പെടുന്നു. ഈ പക്ഷി അധികം പറക്കാറില്ല. ഏതാണ്ടു വൃത്താകാരത്തിലുള്ള ചിറകുകള്‍ വേഗത്തില്‍ പല പ്രാവശ്യം ചലിപ്പിച്ചശേഷം വിടര്‍ത്തിപ്പിടിച്ച ചിറകുകളും വാലും പ്രയോജനപ്പെടുത്തി വായുവിലൂടെ തെന്നി നീങ്ങുകയാണ് പതിവ്. കുറുകിയ കാലുകള്‍ ചലിപ്പിച്ചു മുള്‍ച്ചെടികള്‍ക്കിടയിലൂടെ സഞ്ചരിച്ചാണ് ഇര തേടാറുള്ളത്. ചെറിയ കീടങ്ങള്‍, പുല്‍ച്ചാടികള്‍, പഴങ്ങള്‍, ധാന്യമണികള്‍ എന്നിവയാണ് ആഹാരം. | ചെറുകുരുവിയോളം വലുപ്പമുള്ളതും നീണ്ട വാലോടുകൂടിയതും ആയ ഒരു പക്ഷി. ശാസ്ത്രനാമം: റ്റര്‍ഡോയ്ഡസ് കോഡേറ്റസ് (Turdoides caudatus). പാസറിഫോമിസ് വര്‍ഗത്തിലെ മുസിക്കാപ്പിഡേ ഗോത്രത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുള്‍ച്ചെടികളും കുറ്റിക്കാടുകളുമുള്ള ഭൂഭാഗങ്ങളില്‍ എട്ടു പത്തു പക്ഷികളുടെ ചെറുകൂട്ടമായിട്ടാണു കാണപ്പെടുന്നത്. ചിലപ്പനു മൊത്തത്തില്‍ തവിട്ടുനിറമാണുള്ളത്; ശരീരത്തിന്റെ മുകള്‍ ഭാഗത്തുള്ള തൂവലുകളില്‍ കറുപ്പുരേഖകളും ഉണ്ട്. വാലിലെ തൂവലുകളില്‍ കുറുകെയായി നേര്‍ത്ത വരകള്‍ കാണപ്പെടുന്നു. ഈ പക്ഷി അധികം പറക്കാറില്ല. ഏതാണ്ടു വൃത്താകാരത്തിലുള്ള ചിറകുകള്‍ വേഗത്തില്‍ പല പ്രാവശ്യം ചലിപ്പിച്ചശേഷം വിടര്‍ത്തിപ്പിടിച്ച ചിറകുകളും വാലും പ്രയോജനപ്പെടുത്തി വായുവിലൂടെ തെന്നി നീങ്ങുകയാണ് പതിവ്. കുറുകിയ കാലുകള്‍ ചലിപ്പിച്ചു മുള്‍ച്ചെടികള്‍ക്കിടയിലൂടെ സഞ്ചരിച്ചാണ് ഇര തേടാറുള്ളത്. ചെറിയ കീടങ്ങള്‍, പുല്‍ച്ചാടികള്‍, പഴങ്ങള്‍, ധാന്യമണികള്‍ എന്നിവയാണ് ആഹാരം. | ||
Current revision as of 06:59, 27 ജനുവരി 2016
ചിലപ്പന്‍
Common Babbler
ചെറുകുരുവിയോളം വലുപ്പമുള്ളതും നീണ്ട വാലോടുകൂടിയതും ആയ ഒരു പക്ഷി. ശാസ്ത്രനാമം: റ്റര്‍ഡോയ്ഡസ് കോഡേറ്റസ് (Turdoides caudatus). പാസറിഫോമിസ് വര്‍ഗത്തിലെ മുസിക്കാപ്പിഡേ ഗോത്രത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുള്‍ച്ചെടികളും കുറ്റിക്കാടുകളുമുള്ള ഭൂഭാഗങ്ങളില്‍ എട്ടു പത്തു പക്ഷികളുടെ ചെറുകൂട്ടമായിട്ടാണു കാണപ്പെടുന്നത്. ചിലപ്പനു മൊത്തത്തില്‍ തവിട്ടുനിറമാണുള്ളത്; ശരീരത്തിന്റെ മുകള്‍ ഭാഗത്തുള്ള തൂവലുകളില്‍ കറുപ്പുരേഖകളും ഉണ്ട്. വാലിലെ തൂവലുകളില്‍ കുറുകെയായി നേര്‍ത്ത വരകള്‍ കാണപ്പെടുന്നു. ഈ പക്ഷി അധികം പറക്കാറില്ല. ഏതാണ്ടു വൃത്താകാരത്തിലുള്ള ചിറകുകള്‍ വേഗത്തില്‍ പല പ്രാവശ്യം ചലിപ്പിച്ചശേഷം വിടര്‍ത്തിപ്പിടിച്ച ചിറകുകളും വാലും പ്രയോജനപ്പെടുത്തി വായുവിലൂടെ തെന്നി നീങ്ങുകയാണ് പതിവ്. കുറുകിയ കാലുകള്‍ ചലിപ്പിച്ചു മുള്‍ച്ചെടികള്‍ക്കിടയിലൂടെ സഞ്ചരിച്ചാണ് ഇര തേടാറുള്ളത്. ചെറിയ കീടങ്ങള്‍, പുല്‍ച്ചാടികള്‍, പഴങ്ങള്‍, ധാന്യമണികള്‍ എന്നിവയാണ് ആഹാരം.
ചിലപ്പന്‍ ഒരു പ്രത്യേക രീതിയില്‍ ചൂളം വിളിപോലുള്ള ശബ്ദം പുറപ്പെടുവിക്കാറുണ്ട്, ശത്രുക്കളെക്കണ്ടു ഭയപ്പെടുമ്പോള്‍ 'വിച്ച്-വിച്ച്-റീ-റീ' എന്നിങ്ങനെ ഈണത്തില്‍ ചൂളം വിളിക്കും. അധികം ഉയരമില്ലാത്ത കുറ്റിച്ചെടികള്‍ക്കുകീഴില്‍ പുല്ലും സസ്യഭാഗങ്ങളും ഉപയോഗിച്ചു കപ്പുപോലെ തോന്നിക്കുന്ന കൂടുകളാണ് ഉണ്ടാക്കാറുള്ളത്. ഒരു പ്രജനനഘട്ടത്തില്‍ മൂന്നോ നാലോ മുട്ടകളിടുന്നു. മുട്ടയ്ക്ക് തിളങ്ങുന്ന നീലനിറമാണുള്ളത്. ചിലപ്പന്റെ കൂടുകളില്‍ മറ്റു ചെറിയ പക്ഷികളും മുട്ടയിടാറുണ്ട്.
റ്റര്‍ഡോയ്ഡസ് മാള്‍കോള്‍മി (T. malcolmi) എന്ന ശാസ്ത്രനാമമുള്ള ചാരനിറമുള്ള മറ്റൊരിനം ചിലപ്പനും ഉണ്ട്. ചിലപ്പന്റെ അടുത്തബന്ധുവായ ഇതിന്റെ നെറ്റിഭാഗത്തിനു ചാരനിറവും വാലിലെ പുറംതൂവലുകള്‍ക്കു വെള്ള നിറവുമാണ്. വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലാണ് അധികമായും കാണാറുള്ളത്.
കാടുകളിലും തോട്ടങ്ങളിലും അപൂര്‍വമായി നാട്ടിന്‍ പുറങ്ങളിലും കാണപ്പെടുന്ന മറ്റൊരിനം ചിലപ്പനും ഉണ്ട്. കാടന്‍ ചിലപ്പന്‍ എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം: റ്റര്‍ഡോയ്ഡസ് സ്ട്രയേറ്റസ് (T. striatus) എന്നാണ്. ഇംഗ്ലീഷില്‍ 'സെവന്‍ സിസ്റ്റേഴ്സ്' എന്നറിയപ്പെടുന്നു. മിക്കപ്പോഴും ആറേഴു പക്ഷികള്‍ സംഘം ചേര്‍ന്നു സഞ്ചരിക്കുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. കാടുകളിലെ കീടഭോജികളായ പക്ഷിവര്‍ഗങ്ങളില്‍ പ്രധാനയിനവും ഇതുതന്നെ.
ക്രൈസോമാ സൈനന്‍സിസ് (Chrysomma sinensis) എന്ന ശാസ്ത്രനാമമുള്ള ഒരു ചെറുപക്ഷി മഞ്ഞക്കണ്ണന്‍ ചിലപ്പന്‍ എന്ന പേരിലറിയപ്പെടുന്നുണ്ട്. നാടന്‍ കുയിലിനെക്കാള്‍ ചെറിയ ഈ പക്ഷിക്കും നീണ്ട വാലുണ്ട്. മഞ്ഞകലര്‍ന്ന തവിട്ടുനിറമോ ചുവപ്പു കലര്‍ന്ന തവിട്ടുനിറമോ ഉള്ള ഈ പക്ഷിയുടെ അടിഭാഗത്തിനു വെള്ളനിറമാണ്. മഞ്ഞനിറമുള്ള കണ്‍പീലികളും മഞ്ഞനിറത്തില്‍ തന്നെയുള്ള കണ്ണുകളും പ്രത്യേകതകളാണ്; കുറ്റിക്കാടുകളിലാണ് സാധാരണയായി കാണാറുള്ളത്.