This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്കുറിഞ്ഞി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചെങ്കുറിഞ്ഞി== അനാകാര്‍ഡിയേസി (Anacardiaceae) സസ്യകുടുംബത്തില്‍പ്പെ...)
അടുത്ത വ്യത്യാസം →

08:42, 25 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചെങ്കുറിഞ്ഞി

അനാകാര്‍ഡിയേസി (Anacardiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന വന്‍വൃക്ഷം. ശാസ്ത്രനാമം: ഗ്ളൂട്ടാ ട്രാവന്‍കോറിക്ക (Gluta travancorica). ഇതിന്റെ എട്ടു സ്പീഷീസ് മലേഷ്യയില്‍ വളരുന്നുണ്ട്. മഡഗാസ്കറിലും കേരളത്തിലെ നിത്യഹരിത വനങ്ങളിലും ഇതിന്റെ ചിലയിനങ്ങള്‍ മാത്രമേയുള്ളൂ. തിരുവിതാംകൂറിലും പാപനാശത്തും മൂന്നരമീറ്ററോളം വണ്ണമുള്ള ചെങ്കുറിഞ്ഞിമരങ്ങള്‍ ഒറ്റത്തടിയായി വളരെ ഉയരത്തില്‍ വളരുന്നു.

മരത്തൊലിക്ക് ചാരനിറമാണ്. തടിയിലുള്ള കറ മനുഷ്യശരീരത്തില്‍ പൊള്ളല്‍ ഉണ്ടാക്കും. ഇളം തണ്ടുകളില്‍ ലോമങ്ങളുണ്ടായിരിക്കും. ശാഖാഗ്രങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. കുന്താകാരത്തിലുള്ള ഇലകള്‍ തിളക്കമുള്ളവയാണ്. ഇലകളുടെ അഗ്രം പരന്ന് ഉരുണ്ടിരിക്കും.

ശാഖാഗ്രങ്ങളിലോ ഇലയുടെ കക്ഷ്യങ്ങളിലോ പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും അനേകം ദ്വിലിംഗി പുഷ്പങ്ങളുണ്ടായിരിക്കും. പുഷ്പങ്ങളുടെ സഹപത്രങ്ങള്‍ക്ക് അണ്ഡാകൃതിയോ ബോട്ടിന്റെ ആകൃതിയോ ആയിരിക്കും. ബാഹ്യദളങ്ങള്‍ വളരെ ചെറുതാണ്. ഇവയുടെ ചുവടുഭാഗം യോജിച്ച് കപ്പിന്റെ ആകൃതിയായിത്തീര്‍ന്നിരിക്കുന്നു. അധോമുഖ അണ്ഡാകാരമായ അഞ്ചു ദളങ്ങളുണ്ട്. ദളങ്ങള്‍ ലോമിലമാണ്. അഞ്ചു കേസരങ്ങളുണ്ടായിരിക്കും. കേസരതന്തുക്കള്‍ക്കു സൂച്യാഗ്രമാണുള്ളത്. അണ്ഡാശയത്തിന് ഒറ്റ അറ മാത്രമേയുള്ളൂ. ലോലമായ വര്‍ത്തിക പാര്‍ശ്വീയമായിരിക്കും. ഒരു നിലംബക (pendulous) ബീജാണ്ഡം മാത്രമേയുള്ളൂ. ഫലങ്ങള്‍ വരമ്പുകളുള്ള ശുഷ്കഫലമായിരിക്കും. വിത്തിന്റെ ബീജാവരണം ഫലഭിത്തിയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു. ഫലഭിത്തിയില്‍ കറുത്ത പള്‍പ്പ് ഉണ്ട്. മാംസളമായ വലിയ ബീജപത്രങ്ങളാണുള്ളത്.

ചെങ്കുറിഞ്ഞിയുടെ തടിക്കു ചുവപ്പു നിറമാണ്. അതിനാല്‍ ഗൃഹോപകരണങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വിറകിനും കെട്ടിടനിര്‍മാണത്തിനും തടി ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍