This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാര്‍മിനാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചാര്‍മിനാര്‍== ഹൈദരാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ...)
അടുത്ത വ്യത്യാസം →
08:05, 20 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചാര്‍മിനാര്‍
ഹൈദരാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ചരിത്രസ്മാരകം. 1591-ല്‍ ഹൈദരാബാദിലെ നൈസാമായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് കൂലിയാണ് ഇതു പണികഴിപ്പിച്ചത്. അക്കാലത്ത് നാടുമുഴുവന്‍ പടര്‍ന്നുപിടിച്ച് സംഹാരതാണ്ഡവമാടിയ പകര്‍ച്ചവ്യാധിയായിരുന്ന പ്ളേഗിനെ നിര്‍മാര്‍ജനം ചെയ്തു വിജയം കൈവരിച്ചതിന്റെ ഓര്‍മയ്ക്കായാണ് ഇതു പടുത്തുയര്‍ത്തിയത്.
ഹൈദരാബാദിന്റെ പ്രതീകമായി മാറിയിട്ടുണ്ട് ഇന്ന് ഈ പ്രൌഢഗംഭീരസ്മാരകം. ചാര്‍ എന്നാല്‍ നാല്. മിനാര്‍ എന്നാല്‍ ഗോപുരങ്ങള്‍. നാലുകോണുകളിലും ഉള്ള ഓരോ ഗോപുരമാണ് ഈ മഹാസൌധത്തിന്റെ പ്രത്യേകത. പ്ളേഗ് നിര്‍മാര്‍ജനത്തിന്റെ സ്മരണാര്‍ഥമായി ചതുരാകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന കമാനങ്ങള്‍ ഇതിന്റെ ഓരോ വശത്തും സ്ഥിതിചെയ്യുന്നു. ഈ കമാനങ്ങള്‍ക്കും മുകളിലാണ് ഗോപുരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഓരോ വശത്തിനും 30.48 മീ. വീതിയുണ്ട്. ഗോപുരത്തിന് തറനിരപ്പില്‍നിന്നും 76.2 മീ. ആണ് ആകെയുള്ള ഉയരം. ഈ സ്മാരകത്തിന്റെ അകവശം സൌകര്യപ്രദമായി ഉപയോഗിക്കുന്നതിനായി മുറികളായി തിരിച്ചിരിക്കുന്നു.
ഇന്ത്യന്‍ ശില്പകലയും പേര്‍ഷ്യന്‍ ശില്പവിദ്യയും ഒത്തിണങ്ങിയ മനോഹരമന്ദിരമാണ് ചാര്‍മിനാര്‍.