This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാമരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ചാമരം== 1. ചമരിമാനിന്റെ വാല്‍രോമം ഉപയോഗിച്ച് കലാപരമായി നിര്...) |
(→ചാമരം) |
||
വരി 1: | വരി 1: | ||
==ചാമരം== | ==ചാമരം== | ||
+ | |||
+ | [[ചിത്രം:Chamaram.png|200px|right|thumb|ചാമരം]] | ||
1. ചമരിമാനിന്റെ വാല്‍രോമം ഉപയോഗിച്ച് കലാപരമായി നിര്‍മിച്ചിട്ടുള്ള ഒരുതരം വിശറി. വെണ്‍ചാമരം (വെഞ്ചാമരം) എന്നാണ് പ്രസിദ്ധമായ പേര്. ആഡംബരത്തിന്റെയും പ്രൌഢിയുടെയും പ്രതീകമായ ചാമരംവീശല് രാജകൊട്ടാരങ്ങളില്‍ പതിവായിരുന്നു. സിംഹാസനാരൂഢനായ രാജാവിന്റെ ഇരുവശങ്ങളിലും നിന്നാണു സേവകര്‍ ചാമരം വീശുക. എഴുന്നള്ളത്തിനും മറ്റു സ്വീകരണച്ചടങ്ങുകള്ക്കും പണ്ടുകാലത്ത് ഇവ ഉപയോഗിച്ചിരുന്നു. | 1. ചമരിമാനിന്റെ വാല്‍രോമം ഉപയോഗിച്ച് കലാപരമായി നിര്‍മിച്ചിട്ടുള്ള ഒരുതരം വിശറി. വെണ്‍ചാമരം (വെഞ്ചാമരം) എന്നാണ് പ്രസിദ്ധമായ പേര്. ആഡംബരത്തിന്റെയും പ്രൌഢിയുടെയും പ്രതീകമായ ചാമരംവീശല് രാജകൊട്ടാരങ്ങളില്‍ പതിവായിരുന്നു. സിംഹാസനാരൂഢനായ രാജാവിന്റെ ഇരുവശങ്ങളിലും നിന്നാണു സേവകര്‍ ചാമരം വീശുക. എഴുന്നള്ളത്തിനും മറ്റു സ്വീകരണച്ചടങ്ങുകള്ക്കും പണ്ടുകാലത്ത് ഇവ ഉപയോഗിച്ചിരുന്നു. |
Current revision as of 17:10, 19 ജനുവരി 2016
ചാമരം
1. ചമരിമാനിന്റെ വാല്‍രോമം ഉപയോഗിച്ച് കലാപരമായി നിര്‍മിച്ചിട്ടുള്ള ഒരുതരം വിശറി. വെണ്‍ചാമരം (വെഞ്ചാമരം) എന്നാണ് പ്രസിദ്ധമായ പേര്. ആഡംബരത്തിന്റെയും പ്രൌഢിയുടെയും പ്രതീകമായ ചാമരംവീശല് രാജകൊട്ടാരങ്ങളില്‍ പതിവായിരുന്നു. സിംഹാസനാരൂഢനായ രാജാവിന്റെ ഇരുവശങ്ങളിലും നിന്നാണു സേവകര്‍ ചാമരം വീശുക. എഴുന്നള്ളത്തിനും മറ്റു സ്വീകരണച്ചടങ്ങുകള്ക്കും പണ്ടുകാലത്ത് ഇവ ഉപയോഗിച്ചിരുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ പതിവുള്ള ആനപ്പുറത്തെഴുന്നള്ളത്തില് നിന്നുകൊണ്ട് ഉപയോഗിച്ചുവരുന്നു. ആനപ്പുറത്തു തിടമ്പിനു പിന്നിലായി നിന്നുകൊണ്ട് പഞ്ചവാദ്യത്തിനനുസരിച്ച് വെഞ്ചാമരം ഉയര്‍ത്തി വീശുന്നത് കമനീയമായ കാഴ്ചയാണ്.
2. കഥകളിവേഷക്കാര്‍ തലയില്വച്ചുകെട്ടുന്ന കൃത്രിമമുടി, പച്ച, കത്തി വേഷങ്ങള്‍ക്ക് കറുപ്പുനിറത്തിലുള്ളതും ചുവന്നതാടിക്ക് ചെമ്പിച്ച നിറത്തിലുള്ളതും വെള്ളത്താടിക്കു വെള്ളനിറത്തിലുള്ളതുമായ ചാമരമാണ് ഉപയോഗിക്കുക.
3. ഒരു സംസ്കൃതവൃത്തം. ഇതില്‍ ഒരു വരിയില്‍ 15 അക്ഷരം വീതമുള്ള നാലു പാദങ്ങളുണ്ട്.
4. ഒരു രാഗം. ഗ്രഹവും ന്യാസവും ഷഡ്ജമായും ധൈവതം, അംശമായും ആരോഹണത്തില്‍ ഋഷഭം വക്രമായും ഇരിക്കുന്നത്.