This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാരിറ്റി ഡോട്ടേഴ്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ചാരിറ്റി ബ്രദേഴ്സ്== കത്തോലിക്കാസഭയിലെ ഒരു സന്ന്യാസ സമൂഹം. 180...)
അടുത്ത വ്യത്യാസം →
08:15, 18 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചാരിറ്റി ബ്രദേഴ്സ്
കത്തോലിക്കാസഭയിലെ ഒരു സന്ന്യാസ സമൂഹം. 1807-ല്‍ പീറ്റര്‍ ജോസഫ് ബെല്‍ജിയത്തിലെ ഘെന്റ് (Ghent) എന്ന സ്ഥലത്ത് ഈ സമൂഹം സ്ഥാപിച്ചു. പരസ്നേഹ പ്രവര്‍ത്തനങ്ങളായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. 1888-ല്‍ മാര്‍പ്പാപ്പ ഈ സന്ന്യാസ സമൂഹത്തിനു അംഗീകാരം നല്കി. വൃദ്ധജനങ്ങളുടെയും മനോരോഗികളുടെയും സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ ഈ സന്ന്യാസിമാര്‍ ത്യാഗമനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നു.
കാനഡ, യു.എസ്., ഇംഗ്ളണ്ട്, അയര്‍ലണ്ട്, ഇന്ത്യ, ക്യൂബ, പെറു തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രദേഴ്സ് ഒഫ് ചാരിറ്റി സമൂഹത്തിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ അയ്യായിരത്തോളം അംഗങ്ങള്‍ ഈ സന്ന്യാസസമൂഹത്തില്‍ ഉള്ളതായി കണക്കാക്കുന്നു. വൈദികപട്ടം ലഭിച്ച പുരോഹിതന്മാര് ആരും ഈ സമൂഹത്തില്‍ ഇല്ല. ഈ സന്ന്യാസ സമൂഹത്തിന്റെ വ്രതാനുഷ്ഠാനങ്ങള്‍ പൊതുവേ സരളമാണ്. സമൂഹത്തില്‍ ചേര്‍ന്നാല്‍ ആദ്യത്തെ അഞ്ചുവര്‍ഷം താത്കാലിക വ്രതാനുഷ്ഠാനം കൈക്കൊള്ളണം. അഞ്ചുവര്‍ഷത്തിനുശേഷം നിത്യ വ്രതവാഗ്ദാനം സ്വീകരിക്കാന്‍ അവര്‍ക്കു അനുവാദം ലഭിക്കുന്നു.
ചാരിറ്റി ബ്രദേഴ്സ് സമൂഹത്തിന്റെ മേധാവി സുപ്പീരിയര്‍ ജനറല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു പൊതുസഭയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. പന്ത്രണ്ട് വര്‍ഷമാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി. സുപ്പീരിയര്‍ ജനറലിനെ സഹായിക്കുന്നതിനുവേണ്ടി അഞ്ചുപേരടങ്ങുന്ന ഒരു സമിതിയും തെരഞ്ഞെടുക്കപ്പെടുന്നു.
(പ്രൊഫ. നേശന്‍ റ്റി. മാത്യു)