This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രോപിയസ്, വാള്‍ട്ടര്‍ (1883 - 1969)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ഗ്രോപിയസ്, വാള്‍ട്ടര്‍ (1883 - 1969)== ==Groplus, Walter== ജര്‍മന്‍ വാസ്തുശില്പി...) |
(→Groplus, Walter) |
||
വരി 4: | വരി 4: | ||
ജര്‍മന്‍ വാസ്തുശില്പി. 1883-ല്‍ ജനിച്ചു. പിതാവ് ബര്‍ലിന്‍ ആര്‍ട്ട് സ്കൂളിലെ പ്രധാനാധ്യാപകനും പ്രഷ്യന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറും ആയിരുന്നു. വാസ്തുവിദ്യയുടെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്നാണ് വാള്‍ട്ടര്‍ ഗ്രോപിയസ് പഠിച്ചത്. | ജര്‍മന്‍ വാസ്തുശില്പി. 1883-ല്‍ ജനിച്ചു. പിതാവ് ബര്‍ലിന്‍ ആര്‍ട്ട് സ്കൂളിലെ പ്രധാനാധ്യാപകനും പ്രഷ്യന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറും ആയിരുന്നു. വാസ്തുവിദ്യയുടെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്നാണ് വാള്‍ട്ടര്‍ ഗ്രോപിയസ് പഠിച്ചത്. | ||
- | 1918-ല്‍ വിമാറിലെ ബോഹാസ് ആര്‍ട്ട് സ്കൂളിന്റെ മേധാവിയായി ഗ്രോപിയസ് നിയമിതനായി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആര്‍ട്ട് സ്കൂളിലൊന്നായിരുന്നു ബോഹാസ്. വിദഗ്ധനായ ഒരു വാസ്തുശില്പി എന്ന അംഗീകാരം നേടാന്‍ ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹത്തിനു കഴിഞ്ഞു. ആദ്യകാല ശ്രദ്ധ മുഴുവന്‍ പാര്‍പ്പിടനിര്‍മാണത്തിലായിരുന്നു. ഇദ്ദേഹം നിര്‍മിച്ച പാര്‍പ്പിടങ്ങള്‍ | + | 1918-ല്‍ വിമാറിലെ ബോഹാസ് ആര്‍ട്ട് സ്കൂളിന്റെ മേധാവിയായി ഗ്രോപിയസ് നിയമിതനായി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആര്‍ട്ട് സ്കൂളിലൊന്നായിരുന്നു ബോഹാസ്. വിദഗ്ധനായ ഒരു വാസ്തുശില്പി എന്ന അംഗീകാരം നേടാന്‍ ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹത്തിനു കഴിഞ്ഞു. ആദ്യകാല ശ്രദ്ധ മുഴുവന്‍ പാര്‍പ്പിടനിര്‍മാണത്തിലായിരുന്നു. ഇദ്ദേഹം നിര്‍മിച്ച പാര്‍പ്പിടങ്ങള്‍ സൗകര്യവും സൗന്ദര്യവും ഒത്തിണങ്ങിയവയായിരുന്നു. ഒന്നാം ലോകയുദ്ധം ഒട്ടേറെ കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്കിടയാക്കി. സ്വരാജ്യത്തിലെ കെട്ടിട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിച്ചത് ഗ്രോപിയസായിരുന്നു. |
- | പ്രശസ്തിയോടൊപ്പം ഗ്രോപിയസിന് ധാരാളം ശത്രുക്കളുമുണ്ടായി. ശത്രുക്കളെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍ വിമാറില്‍നിന്നും | + | പ്രശസ്തിയോടൊപ്പം ഗ്രോപിയസിന് ധാരാളം ശത്രുക്കളുമുണ്ടായി. ശത്രുക്കളെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍ വിമാറില്‍നിന്നും ദെസൗലേക്ക് ബോഹാസ് ആര്‍ട്ട് സ്കൂള്‍ മാറ്റി സ്ഥാപിക്കാന്‍ ഗ്രോപിയസ് നിര്‍ബന്ധിതനായി. സ്കൂളിനുവേണ്ടി പുതിയ ഒരു കെട്ടിടം ഇദ്ദേഹം തന്നെ ഡിസൈന്‍ ചെയ്തു. ആധുനിക വാസ്തുവിദ്യയിലെ ഒരദ്ഭുതമായി ഈ കെട്ടിടം അംഗീകരിക്കപ്പെട്ടു. ഇതിന്റെ നിര്‍മാണത്തില്‍ ഉപയോഗത്തിനും, ലാളിത്യത്തിനുമാണ് ഇദ്ദേഹം മുന്‍ഗണന നല്കിയത്. മികച്ച ഒരധ്യാപകനെന്ന നിലയിലും ഗ്രോപിയസ് പ്രസിദ്ധനായി. എല്ലാ കലകളും വാസ്തുവിദ്യയുടെ ഭാഗമാണെന്ന് ഗ്രോപിയസ് വാദിച്ചു. പ്രശസ്തിക്കോ ആര്‍ഭാട പ്രകടനത്തിനോ ഉള്ള ഒരു ഉപകരണമല്ല കെട്ടിടമെന്നും, ജനോപകാരപ്രദമല്ലെങ്കില്‍ വാസ്തുവിദ്യ അര്‍ഥശൂന്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്ലറുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് 1934-ല്‍ ഗ്രോപിയസ് ജര്‍മനി ഉപേക്ഷിച്ചു. റോമില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് ഇദ്ദേഹം ജര്‍മനി വിട്ടത്. റോമില്‍ നിന്ന് ഇംഗ്ലണ്ടിലും പിന്നീട് അമേരിക്കയിലും എത്തി. അമേരിക്കയിലെത്തിയ ഗ്രോപിയസ് മറ്റ് ആറ് വാസ്തുശില്പികളോടൊത്ത് ഒരു സംഘമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അത്യുന്നതനിലവാരമുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിക്കാന്‍ ഈ സംഘത്തിനു കഴിഞ്ഞു. ആധുനിക വാസ്തുവിദ്യയുടെ ആചാര്യന്മാരിലൊരാളായി ഗ്രോപിയസ് കരുതപ്പെട്ടിരുന്നു. 1969-ല്‍ ഇദ്ദേഹം അന്തരിച്ചു. |
Current revision as of 08:04, 18 ജനുവരി 2016
ഗ്രോപിയസ്, വാള്‍ട്ടര്‍ (1883 - 1969)
Groplus, Walter
ജര്‍മന്‍ വാസ്തുശില്പി. 1883-ല്‍ ജനിച്ചു. പിതാവ് ബര്‍ലിന്‍ ആര്‍ട്ട് സ്കൂളിലെ പ്രധാനാധ്യാപകനും പ്രഷ്യന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറും ആയിരുന്നു. വാസ്തുവിദ്യയുടെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്നാണ് വാള്‍ട്ടര്‍ ഗ്രോപിയസ് പഠിച്ചത്.
1918-ല്‍ വിമാറിലെ ബോഹാസ് ആര്‍ട്ട് സ്കൂളിന്റെ മേധാവിയായി ഗ്രോപിയസ് നിയമിതനായി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആര്‍ട്ട് സ്കൂളിലൊന്നായിരുന്നു ബോഹാസ്. വിദഗ്ധനായ ഒരു വാസ്തുശില്പി എന്ന അംഗീകാരം നേടാന്‍ ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹത്തിനു കഴിഞ്ഞു. ആദ്യകാല ശ്രദ്ധ മുഴുവന്‍ പാര്‍പ്പിടനിര്‍മാണത്തിലായിരുന്നു. ഇദ്ദേഹം നിര്‍മിച്ച പാര്‍പ്പിടങ്ങള്‍ സൗകര്യവും സൗന്ദര്യവും ഒത്തിണങ്ങിയവയായിരുന്നു. ഒന്നാം ലോകയുദ്ധം ഒട്ടേറെ കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്കിടയാക്കി. സ്വരാജ്യത്തിലെ കെട്ടിട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിച്ചത് ഗ്രോപിയസായിരുന്നു.
പ്രശസ്തിയോടൊപ്പം ഗ്രോപിയസിന് ധാരാളം ശത്രുക്കളുമുണ്ടായി. ശത്രുക്കളെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍ വിമാറില്‍നിന്നും ദെസൗലേക്ക് ബോഹാസ് ആര്‍ട്ട് സ്കൂള്‍ മാറ്റി സ്ഥാപിക്കാന്‍ ഗ്രോപിയസ് നിര്‍ബന്ധിതനായി. സ്കൂളിനുവേണ്ടി പുതിയ ഒരു കെട്ടിടം ഇദ്ദേഹം തന്നെ ഡിസൈന്‍ ചെയ്തു. ആധുനിക വാസ്തുവിദ്യയിലെ ഒരദ്ഭുതമായി ഈ കെട്ടിടം അംഗീകരിക്കപ്പെട്ടു. ഇതിന്റെ നിര്‍മാണത്തില്‍ ഉപയോഗത്തിനും, ലാളിത്യത്തിനുമാണ് ഇദ്ദേഹം മുന്‍ഗണന നല്കിയത്. മികച്ച ഒരധ്യാപകനെന്ന നിലയിലും ഗ്രോപിയസ് പ്രസിദ്ധനായി. എല്ലാ കലകളും വാസ്തുവിദ്യയുടെ ഭാഗമാണെന്ന് ഗ്രോപിയസ് വാദിച്ചു. പ്രശസ്തിക്കോ ആര്‍ഭാട പ്രകടനത്തിനോ ഉള്ള ഒരു ഉപകരണമല്ല കെട്ടിടമെന്നും, ജനോപകാരപ്രദമല്ലെങ്കില്‍ വാസ്തുവിദ്യ അര്‍ഥശൂന്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്ലറുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് 1934-ല്‍ ഗ്രോപിയസ് ജര്‍മനി ഉപേക്ഷിച്ചു. റോമില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് ഇദ്ദേഹം ജര്‍മനി വിട്ടത്. റോമില്‍ നിന്ന് ഇംഗ്ലണ്ടിലും പിന്നീട് അമേരിക്കയിലും എത്തി. അമേരിക്കയിലെത്തിയ ഗ്രോപിയസ് മറ്റ് ആറ് വാസ്തുശില്പികളോടൊത്ത് ഒരു സംഘമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അത്യുന്നതനിലവാരമുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിക്കാന്‍ ഈ സംഘത്തിനു കഴിഞ്ഞു. ആധുനിക വാസ്തുവിദ്യയുടെ ആചാര്യന്മാരിലൊരാളായി ഗ്രോപിയസ് കരുതപ്പെട്ടിരുന്നു. 1969-ല്‍ ഇദ്ദേഹം അന്തരിച്ചു.