This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാത്തന്‍ മാസ്റ്റര്‍, പി.കെ. (1920 - 88)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചാത്തന്‍ മാസ്റ്റര്‍, പി.കെ. (1920 - 88)== കേരളത്തിലെ കമ്യൂണിസ്റ്റുന...)
അടുത്ത വ്യത്യാസം →
13:18, 17 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചാത്തന്‍ മാസ്റ്റര്‍, പി.കെ. (1920 - 88)
കേരളത്തിലെ കമ്യൂണിസ്റ്റുനേതാവും മുന്‍മന്ത്രിയും. 1920-ല്‍ ഇരിങ്ങാലക്കുടയിലെ മടയിക്കോണത്തു കാവലന്റെ മകനായി ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. 1921-ല്‍ കൊച്ചി പുലയര്‍ മഹാസഭാ ജനറല്‍ സെക്രട്ടറിയായി. കൊച്ചിയില്‍ കര്‍ഷകപ്രവര്‍ത്തനത്തിലും തൊഴിലാളി പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. 1948-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു. നാലുവര്‍ഷം ഒളിവില്‍ പ്രവര്‍ത്തിച്ചു. 1954-ല്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭയില്‍ അംഗമായി. 1957-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണത്തിന്റെയും പട്ടികജാതി-പട്ടികവര്‍ഗക്ഷേമത്തിന്റെയും മന്ത്രിയായിരുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടി പിളര്‍ന്നപ്പോള്‍ (1964) സി.പി.ഐ.യില്‍ തുടര്‍ന്നു. 1970-ലും 77-ലും നിയമസഭാംഗമായി. ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ (1968-70), കേരള പുലയര്‍ മഹാസഭാപ്രസിഡന്റ്, ഇരിങ്ങാലക്കുട ഡെവലപ്മെന്റ് ബ്ലോക്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1988-ല്‍ അന്തരിച്ചു.