This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാണ്ടി, കെ.എം. (1921 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ചാണ്ടി, കെ.എം. (1921 - )== രാഷ്ട്രീയ നേതാവും മുന്‍ഗവര്‍ണറും. 1921 ആഗ. 6-ന...)
അടുത്ത വ്യത്യാസം →
13:10, 17 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചാണ്ടി, കെ.എം. (1921 - )
രാഷ്ട്രീയ നേതാവും മുന്‍ഗവര്‍ണറും. 1921 ആഗ. 6-ന് പാലായില്‍ കിഴക്കേയില്‍ മത്തായിയുടെയും മറിയാമ്മയുടെയും പുത്രനായി ജനിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മീനച്ചില്‍ താലൂക്കു കമ്മിറ്റി സെക്രട്ടറിയായി. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1946-47-ല്‍ ജയില്‍ശിക്ഷ അനുഭവിച്ചു. 1948-ല്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1952-ല്‍ വീണ്ടും നിയമസഭാംഗമായി. സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ചീഫ് വിപ്പ് ആയിരുന്നു. സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ അംഗമായി. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി (1963-67), ഖജാന്‍ജി (1967-72), പ്രസിഡന്റ് (1978-82) എന്നീ സ്ഥാനങ്ങളും വഹിച്ചു. 1972 വരെ പാലാ സെന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 1982-83 വരെ പുതുശ്ശേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയി. 1983 ജൂണ്‍ മുതല്‍ 84 ഏ. വരെ ഗുജറാത്ത് ഗവര്‍ണറും 1984 മേയില്‍ മധ്യപ്രദേശ് ഗവര്‍ണറുമായി. 1972 മുതല്‍ 78 വരെ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനും 1974 മുതല്‍ 76 വരെ ഏലം ബോര്‍ഡ് ചെയര്‍മാനും ആയിരുന്നു.