This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചവാന്‍, എസ്.ബി. (1920 - 2004)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചവാന്‍, എസ്.ബി. (1920 - 2004)== ഇന്ത്യയിലെ മുന്‍ ആഭ്യന്തരമന്ത്രിയും ക...)
അടുത്ത വ്യത്യാസം →
09:38, 17 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചവാന്‍, എസ്.ബി. (1920 - 2004)
ഇന്ത്യയിലെ മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവും. 1920 ജൂല. 14-നു മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയില്‍ ജനിച്ചു. ബി.എ. ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്. 1945-ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. കുറച്ചുകാലം നന്ദേദ് മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നു. 1956-ല്‍ മുംബൈ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി. മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ 1960 മുതല്‍ പല തവണ മന്ത്രിയായി. 1975-77 കാലത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ആയിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ 1980 ഒ. മുതല്‍ 81 ആഗ. വരെ സാമൂഹികക്ഷേമവകുപ്പുമന്ത്രിയും 1984-ല്‍ പ്രതിരോധമന്ത്രിയും 1984 ഡി. മുതല്‍ 86 വരെ ആഭ്യന്തരമന്ത്രിയും ആയി. 1986 മാ. മുതല്‍ 88 ജൂണ്‍ വരെ വീണ്ടും മഹാരാഷ്ട്രാ മുഖ്യമന്ത്രി ആയി.
1988-89-ല്‍ കേന്ദ്ര ധനകാര്യമന്ത്രിയും 1991-ല്‍ ആഭ്യന്തര മന്ത്രിയുമായി. ഇദ്ദേഹം 2004 ഫെ. 26-ന് അന്തരിച്ചു.