This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്ചന്‍കോവിലാറ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അച്ചന്‍കോവിലാറ് = പമ്പയുടെ ഒരു പോഷകനദി. പശുക്കിടാമേട്, രാമക്കല്‍തേര...) |
|||
വരി 4: | വരി 4: | ||
തുമ്പമണ്‍, കുമ്പഴ, കൈപ്പട്ടൂര്‍, പന്തളം, കൊല്ലകടവ്, പ്രായിക്കര എന്നീ സ്ഥലങ്ങളില്‍ ഈ പുഴയില്‍ റോഡ് പാലങ്ങളുണ്ട്; കൊല്ലകടവില്‍ ഒരു റെയില്‍പാലവും | തുമ്പമണ്‍, കുമ്പഴ, കൈപ്പട്ടൂര്‍, പന്തളം, കൊല്ലകടവ്, പ്രായിക്കര എന്നീ സ്ഥലങ്ങളില്‍ ഈ പുഴയില്‍ റോഡ് പാലങ്ങളുണ്ട്; കൊല്ലകടവില്‍ ഒരു റെയില്‍പാലവും | ||
+ | [[Category:നദി]] |
Current revision as of 05:07, 8 ഏപ്രില്‍ 2008
അച്ചന്‍കോവിലാറ്
പമ്പയുടെ ഒരു പോഷകനദി. പശുക്കിടാമേട്, രാമക്കല്‍തേരി, ഋഷിമല എന്നിവിടങ്ങളില്‍നിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകള്‍ യോജിച്ചാണ് അച്ചന്‍കോവിലാറിന് രൂപം നല്‍കുന്നത്. ഉദ്ദേശം 112 കി.മീ. ഒഴുകി വീയപുരത്തുവച്ച് പമ്പയില്‍ ലയിക്കുന്നു. തുടക്കത്തില്‍ വ.പടിഞ്ഞാറായി ഒഴുകുന്ന ഈ പുഴ കുമ്പഴ എന്ന സ്ഥലത്തെത്തി കല്ലാര്‍ എന്ന പ്രധാന കൈവഴിയുമായി ഒത്തുചേര്‍ന്നു പടിഞ്ഞാറേയ്ക്കു തിരിയുന്നു. തറമുക്കിനടുത്തുവച്ച് ഈ ആറിന്റെ ഒരു കൈവഴിപിരിഞ്ഞ് കുട്ടമ്പേരൂര്‍വഴി വടക്കോട്ടൊഴുകി പരുമലയ്ക്കടുത്തായി പമ്പാനദിയോടുചേരുന്നു. മാവേലിക്കര കഴിഞ്ഞു പല ശാഖകളായി പിരിഞ്ഞുവളഞ്ഞും കുറേശ്ശെ ഗതിമാറിയും ഒഴുകുന്ന ഈ പുഴയുടെ ഇരുകരയിലും എക്കലടിഞ്ഞു ഫലഭൂയിഷ്ഠമായ സമതലങ്ങളാണുള്ളത്. ഇവിടങ്ങളില്‍ കരിമ്പുകൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
തുമ്പമണ്‍, കുമ്പഴ, കൈപ്പട്ടൂര്‍, പന്തളം, കൊല്ലകടവ്, പ്രായിക്കര എന്നീ സ്ഥലങ്ങളില്‍ ഈ പുഴയില്‍ റോഡ് പാലങ്ങളുണ്ട്; കൊല്ലകടവില്‍ ഒരു റെയില്‍പാലവും