This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുവൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗുരുവൃത്തം== ==The Great Circle== ഭൂഗോളത്തെ രണ്ടായി വിഭജിക്കുംവിധം ഭൂകേ...)
(The Great Circle)
 
വരി 2: വരി 2:
==The Great Circle==
==The Great Circle==
 +
 +
[[ചിത്രം:The Great Circle.png|200px|right|thumb|ഗുരുവൃത്തം]]
ഭൂഗോളത്തെ രണ്ടായി വിഭജിക്കുംവിധം ഭൂകേന്ദ്രത്തിലൂടെ കടന്നുപോകുന്ന സാങ്കല്പിക പ്രതലത്തില്‍ രൂപം കൊള്ളുന്ന വൃത്തം (ചക്രവാളസീമ എന്ന സാങ്കല്പിക വൃത്തത്തിനും 'ഗുരുവൃത്ത'മെന്നു പറയാറുണ്ട്.) മഹാവൃത്തം എന്നും ഇതിനു പേരുണ്ട്. ഭൂമധ്യരേഖ (equator)യാണ് ഗുരുവൃത്തത്തിനു മകുടോദാഹരണം. ഭൂമിയുടെ അക്ഷത്തിനു ലംബമായി ഭൂഗോളത്തെ രണ്ടായി വിഭജിക്കുന്ന രേഖയാണ് ഭൂമധ്യരേഖ. അക്ഷത്തിനു ലംബമല്ലാതെ, ഏതെങ്കിലും കോണില്‍ ചരിഞ്ഞും ഗുരുവൃത്തങ്ങളുണ്ടാകാം (ചിത്രം നോക്കുക). പക്ഷേ വിഭജിക്കുന്ന പ്രതലം ഭൂകേന്ദ്രത്തിലൂടെ കടന്നു പോകണമെന്ന് മാത്രം. ധ്രുവങ്ങളിലൂടെ പോകുന്ന പ്രതലങ്ങള്‍ ഭൂമിയെ പല 'മെറിഡിയനുകളാ'യി (meridians) വിഭജിക്കുന്നു. അവ ശരിക്കും വൃത്താകൃതിയല്ല; ദീര്‍ഘവൃത്താകാരങ്ങളാണ്. മധ്യരേഖാഭാഗത്തും ധ്രുവഭാഗങ്ങളിലും വ്യാസത്തില്‍ വരുന്ന വ്യത്യാസമാണിതിനുകാരണം. മധ്യരേഖാവൃത്തത്തിനും 'മെറിഡിയനു'മിടയ്ക്കാണു മറ്റു ഗുരുവൃത്തങ്ങള്‍ രൂപംകൊള്ളുന്നത്. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള ആഗോളയാത്രയ്ക്ക് ഏറ്റവും കുറഞ്ഞദൂരം ആ സ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗുരുവൃത്തഭാഗത്തിലൂടെയായിരിക്കും. ദൂരം കുറഞ്ഞ കപ്പല്‍യാത്രയ്ക്ക് 'നാവികദിക്സൂചക' (mariner's compass)മെന്ന പോലെയാണ് അന്തര്‍സമുദ്രയാത്രയ്ക്ക് ഗുരുകേന്ദ്രപഥങ്ങള്‍ സഹായകമായിത്തീരുന്നത്. 'ഓര്‍തോഡോം' (orthodome) എന്ന പേരില്‍ ഈ പഥം അറിയപ്പെടുന്നു. എന്നാല്‍ സമുദ്രയാത്രയെന്നതിനെക്കാള്‍ ആകാശയാത്രയ്ക്കാണ് ഗുരുവൃത്തപഥങ്ങള്‍ കൂടുതല്‍ ഉപകരിക്കുന്നത്.

Current revision as of 16:56, 16 ജനുവരി 2016

ഗുരുവൃത്തം

The Great Circle

ഗുരുവൃത്തങ്ങള്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. പ്രക്ഷേപണകേന്ദ്രത്തില്‍ നിന്നും പുറത്തുവിടുന്ന റേഡിയോ-ടി.വി. തരംഗങ്ങള്‍ ഗുരുവൃത്ത പഥങ്ങളിലൂടെയാണ് അഭിഗ്രാഹി(receiver)യിലെത്തുന്നത്. നാവിക പദ്ധതി, ഭൂകമ്പവിജ്ഞാനീയം എന്നിവയില്‍ ഗുരുവൃത്തങ്ങളെപ്പറ്റിയുള്ള അറിവ് കൂടുതല്‍ മാനങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ തുടങ്ങിയവയുടെ പ്രക്ഷേപണത്തിലും സഞ്ചാരത്തിലും ഗുരുവൃത്തങ്ങള്‍ ഗണ്യമായ പരിഗണന അര്‍ഹിക്കുന്നു.

(പ്രൊഫ. പി.സി. കര്‍ത്താ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍