This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അചലസ്വരങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
(ലീലാ ഓംചേരി) | (ലീലാ ഓംചേരി) | ||
+ | [[Category:സംഗീതം]] |
Current revision as of 05:02, 8 ഏപ്രില്‍ 2008
അചലസ്വരങ്ങള്‍
സംഗീതത്തില്‍, കോമള തീവ്രഭേദങ്ങള്ക്കു വിധേയമാകാതെ വര്‍ത്തിക്കുന്ന സ്വരങ്ങള്‍. വ്യാപകമായ സംഗീതത്തിനെല്ലാം ആധാരം സ-രി-ഗ-മ-പ-ധ-നി എന്ന സപ്തസ്വരങ്ങളാണ്. ഇവയില്‍ 'സ' അഥവാ ഷഡ്ജം, 'പ' അഥവാ പഞ്ചമം ഇവയാണ് അചലസ്വരങ്ങള്‍. ഇവയെ പ്രകൃതിസ്വരങ്ങളെന്നും ആധാരസ്വരങ്ങളെന്നും പറയാറുണ്ട്. കോമളതീവ്രഭേദങ്ങള് അനുവദിക്കുന്ന രി-ഗ-മ-ധ-നി എന്ന അഞ്ചു സ്വരങ്ങളെ 'ചലസ്വരങ്ങ'ളെന്നും 'വികൃതിസ്വരങ്ങ'ളെന്നും നാമകരണം ചെയ്തിരിക്കുന്നു. സപ്തസ്വരങ്ങളുടെ മേല്പറഞ്ഞ പ്രകൃതി-വികൃതി വൈവിധ്യങ്ങള്‍ സംഗീതത്തില്‍ പൊതുവേ കണ്ടെത്താവുന്ന ഒരു സ്വഭാവമാണ്.
(ലീലാ ഓംചേരി)