This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചര്‍ച്ച് മിഷനറി സൊസൈറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചര്‍ച്ച് മിഷനറി സൊസൈറ്റി == ==CMS== ചര്‍ച്ച് ഒഫ് ഇംഗ്ളണ്ടിന്റെ ഔദ...)
അടുത്ത വ്യത്യാസം →

06:56, 13 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചര്‍ച്ച് മിഷനറി സൊസൈറ്റി

CMS

ചര്‍ച്ച് ഒഫ് ഇംഗ്ളണ്ടിന്റെ ഔദ്യോഗിക മിഷനറി സംഘം. ആഫ്രിക്കയിലും കിഴക്കന്‍ രാജ്യങ്ങളിലും സുവിശേഷവേല ചെയ്യുക എന്ന ലക്ഷ്യത്തോടെ 1799 ഏ. 12-ന് ഈ മിഷനറി സമൂഹത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ലണ്ടനിലെ ആന്‍ഡേഴ്സ് ഗേറ്റ് തെരുവിലെ ഒരു ഹോട്ടലില്‍വച്ച് 16 പട്ടാളക്കാരും 9 അയല്‍മായരും ചേര്‍ന്നാണ് ഈ സംഘടനയ്ക്ക് രൂപം നല്കിയത്. ദൈവ നടത്തിപ്പിന് പൂര്‍ണമായി വിധേയപ്പെടുക, മിഷനറിവേലകള്‍ ചുരുങ്ങിയ തോതില്‍ ആരംഭിക്കുക, പണത്തിനു പ്രഥമസ്ഥാനം നല്കാതിരിക്കുക, പ്രവര്‍ത്തകരെ അയയ്ക്കുമ്പോള്‍ ദൈവഹിതം മാനിക്കുക, വേലയുടെ ഫലം ദൈവാത്മാവില്‍ വീക്ഷിക്കുക എന്നീ അഞ്ചു തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചര്‍ച്ച് മിഷനറി സൊസൈറ്റി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

18-ാം ശതകത്തിന്റെ ആരംഭത്തില്‍ സി.എം.എസ്. പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിച്ചു. തോമസ് നോര്‍ട്ടന്‍ എന്ന ഇംഗ്ലീഷ് മിഷനറി 1816-ല്‍ ആലപ്പുഴയില്‍ എത്തി. ഇദ്ദേഹത്തെത്തുടര്‍ന്ന് ബെയ്ലി, ബേക്കര്‍, ഫെന്‍ തുടങ്ങിയ പ്രഗല്ഭര്‍ മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഷനറിമാരായി പ്രവര്‍ത്തിച്ചു. 1945-ല്‍ ഒന്നാമത്തെ സ്വദേശിബിഷപ്പായി റൈറ്റ് റവ. ഡി.കെ. ജേക്കബ് വാഴിക്കപ്പെട്ടു. 1947-ല്‍ ദക്ഷിണേന്ത്യന്‍ സഭ (സി.എസ്.ഐ.) രൂപവത്കരിച്ചപ്പോള്‍ മഹാഇടവക പുനഃസംഘടിപ്പിക്കപ്പെട്ടു. തുടര്‍ന്നു ബിഷപ്പുമാരായ എം.എം. ജോണ്‍, റ്റി.എസ്. ജോസഫ്, എം.സി. മാണി എന്നിവര്‍ മഹാഇടവകയുടെ സാരഥ്യം ഏറ്റെടുത്തു. സി.എം.എസ്സിന്റെ കീഴിലായിരുന്ന സഭ 'മധ്യകേരള മഹാഇടവക' എന്ന പേരിലാണിപ്പോള്‍ അറിയപ്പെടുന്നത്.

പ്രവര്‍ത്തനം ആരംഭിച്ച് ഏതാണ്ട് 30 വര്‍ഷം ആയപ്പോഴേക്കും ലോകത്തിന്റെ പല ഭാഗത്തേക്കും മിഷനറിമാരെ അയയ്ക്കാന്‍ ചര്‍ച്ച് മിഷനറി സൊസൈറ്റിക്കു കഴിഞ്ഞു. 1949-ല്‍ സി.എം.എസ്സിന്റെ തൃതീയ ജൂബിലി ആഘോഷിച്ചപ്പോള്‍ 2755 മിഷനറിമാരും 1976 വനിതാമിഷനറിമാരും 2461 പട്ടക്കാരും സി.എം.എസ്സില്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലായിരുന്നു സൊസൈറ്റി ഏറെ ശ്രദ്ധിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ സ്കൂളുകളും കോളജുകളുമായി 6300 സ്ഥാപനങ്ങള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. കേരളത്തില്‍ കോട്ടയത്തെ സി.എം.എസ്. പ്രസ്, സി.എം.എസ്. കോളജ്, വിവിധ സി.എം.എസ്. സ്കൂളുകള്‍ എന്നിവ ഈ മിഷനറിമാരുടെ ശ്രമഫലമായി പ്രവര്‍ത്തനം ആരംഭിച്ചവയാണ്.

(റവ. കെ.എന്‍. ജേക്കബ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍