This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചരണ്‍ സിങ് (1902 - 87)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചരണ്‍ സിങ് (1902 - 87)== ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കര്‍ഷക ...)
അടുത്ത വ്യത്യാസം →
06:43, 13 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചരണ്‍ സിങ് (1902 - 87)
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കര്‍ഷക നേതാവും. 1902 ഡി. 23-ന് ഉത്തര്‍പ്രദേശില്‍ മീററ്റ് ജില്ലയിലെ നൂര്‍പൂരില്‍ ജനിച്ചു. നിയമ ബിരുദം എടുത്തശേഷം ഗസിയാബാദില്‍ അഭിഭാഷകനായി. 1929-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1937-ല്‍ യുണൈറ്റഡ് പ്രോവിന്‍സിലെ നിയമസഭാംഗമായി. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത് ജയില്‍ശിക്ഷ അനുഭവിച്ചു. 1946-ല്‍ ഗോവിന്ദവല്ലഭ പന്തിന്റെ മന്ത്രിസഭയില്‍ അംഗമായി. തുടര്‍ന്ന് 1952-ല്‍ സമ്പൂര്‍ണാനന്ദ് മന്ത്രിസഭയിലും, 1960-ല്‍ സി.ബി. ഗുപ്ത മന്ത്രിസഭയിലും, 1962-ല്‍ സുചേതാ കൃപലാനി മന്ത്രിസഭയിലും മന്ത്രിയായിരുന്നിട്ടുണ്ട്. സംയുക്ത വിധായക് ദളും പിന്നീട് ഭാരതീയ ക്രാന്ത്രിദളും രൂപവത്കരിച്ചു. 1970-ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. പലതവണ പ്രതിപക്ഷ നേതാവും ആയിരുന്നു. ഭാരതീയ ക്രാന്ത്രിദള്‍ ലോക്ദളില്‍ ലയിച്ചതോടെ ഇദ്ദേഹം ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥകാലത്ത് (1975-77) തടവിലായി. ജനതാ പാര്‍ട്ടിയുടെ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ചു. 1977-ല്‍ മീററ്റിലെ ഭഗത്പതായി മണ്ഡലത്തില്‍ നിന്നും ലോക്സഭാംഗമായി. മൊറാര്‍ജി ദേശായിയുടെ കേന്ദ്രമന്ത്രിസഭയില്‍ 1977-ല്‍ ആഭ്യന്തരമന്ത്രിയായി. 1978-ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് അതേ മന്ത്രിസഭയില്‍ത്തന്നെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ആയി. മന്ത്രിസഭയില്‍നിന്നും വീണ്ടും രാജിവച്ചശേഷം 1979 ജൂല. 28-നു പ്രധാനമന്ത്രിയായി. ഈ മന്ത്രിസഭ കുറച്ചുകാലം കാവല്‍ മന്ത്രിസഭയായി നിലനിന്നു. 1980 ജനു. 14-വരെ പ്രധാനമന്ത്രിയായിരുന്നു. പിന്നീട് ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി രൂപവത്കരിച്ചു. 1987 മേയ് 29-നു അന്തരിച്ചു.